Sevens

ഏകപക്ഷീയ വിജയവുമായി കെ ആർ എസ് കോഴിക്കോട്

പിണങ്ങോട് അഖിലേന്ത്യാ സെവൻസിലെ ഇന്നത്തെ രാത്രി കെ ആർ എസ് കോഴിക്കോട് സ്വന്തമാക്കി. ഏകപക്ഷീയമായ മത്സരത്തിൽ ടോപ്മോസ്റ്റ് തലശേരിയെ ആണ് കെ ആർ എസ് കോഴിക്കോട് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കെ ആർ എസ് കോഴിക്കോടിന്റെ വിജയം. കെ ആർ എസിന്റെ സീസണിലെ ആദ്യ വിജയമാണിത്. നേരത്തെ ഒതുക്കങ്ങൾ സെവൻസിൽ കെ ആർ എസ് പരാജയം ഏറ്റു പുറത്തായിരുന്നു.

പിണങ്ങോടിൽ നാളെ നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.