FeaturedPremier League

ആഞ്ചലോട്ടി എവർട്ടൺ പരിശീലകനാവും!

നാപോളിയുടെ പരിശീലക സ്ഥാനം നഷ്ടപ്പെട്ട കാർലോ ആഞ്ചലോട്ടി പ്രീമിയർ ലീഗിലേക്ക് എത്തും. എവർട്ടൺ ക്ലബുമായി ആഞ്ചലോട്ടി കരാർ ധാരണയിൽ എത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. മാർക്കോ സിൽവയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയ ഒഴിവിലേക്കാണ് എവർട്ടൺ ആഞ്ചലോട്ടിയെ എത്തിക്കുന്നത്. ഉടൻ തന്നെ ആഞ്ചലോട്ടിയെ നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്ം

മുമ്പ് യുവന്റസ്, മിലാൻ, ചെൽസി, പി എസ് ജി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്, എന്നീ ക്ലബുകളുടെ പരിശീലകനായിട്ടുണ്ട് ആഞ്ചലോട്ടി. പ്രീമിയർ ലീഗിൽ ചെൽസിയുടെ കൂടെ പ്രീമിയർ ലീഗും, എഫ് എ കപ്പും, കമ്മ്യൂണിറ്റി ഷീൽഡും നേടിയിട്ടുള്ള പരിശീലകനാണ് ആഞ്ചലോട്ടി. മികച്ച സ്ക്വാഡ് ഉണ്ടായിട്ടും കഷ്ടപ്പെടുന്ന എവർട്ടണെ രക്ഷിക്കാൻ ആഞ്ചലോട്ടിക്ക് ആകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.