Premier League

സാഹ ഇനിയും അഞ്ചു വർഷം ക്രിസ്റ്റൽ പാലസിൽ

ക്രിസ്റ്റൽ പാലസിന്റെ ഫോർവേഡ് വിൽഫ്രഡ് സാഹ ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. അഞ്ചു വർഷത്തേക്കാണ് സാഹയുടെ കരാർ. കഴിഞ്ഞ സീസണിൽ 9 ഗോളുകളുമായി ക്രിസ്റ്റൽ പാലസിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കുന്നതിൽ സാഹ വലിയ പങ്കുവഹിച്ചിരുന്നു. അവസാന മൂന്ന് സീസണുകളിലും ക്രിസ്റ്റൽ പാലസിന്റെ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയതും സാഹ ആയിരുന്നു.

12ആം വയസ്സ് മുതൽ ക്ലബിനൊപ്പം ഉള്ള താരമാണ്. 2010ൽ പാലസിനായി സീനിയർ അരങ്ങേറ്റം നടത്തിയ സാഹ ഇതുവരെ 288 മത്സരങ്ങൾ പാലസിനായി കളിച്ചിട്ടുണ്ട് 44 ഗോളുകളും ഈ കാലയളവിൽ ക്ലബിനായി നേടി. ഇതിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും താരം എത്തിയിരുന്നു എങ്കിലും മാഞ്ചസ്റ്ററിൽ മികച്ച പ്രകടനം നടത്താൻ താരത്തിനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial