FeaturedPremier League

ഗോളടിച്ചു കൂട്ടി തന്നെ ലിവർപൂൾ തുടങ്ങി

പ്രീമിയർ ലീഗിൽ ഗോൾ അടിച്ച് കൂട്ടി തന്നെ ലിവർപൂൾ തുടങ്ങി. ഇന്ന് ആൻഫീൽഡിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. സലായും മാനെയും ഗംഭീര ഫോമിൽ തുടങ്ങിയ മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ വരുതിയിലായത്.

കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ സലായ്ക്ക് കളി തുടങ്ങി വെറും 19 മിനുറ്റുകളെ വേണ്ടി വന്നുള്ളൂ തന്റെ ആദ്യ ഗോൾ നേടാൻ. റോബേർട്സന്റെ പാസിൽ നിന്നായിരുന്നു സലായുടെ ഗോൾ. ആദ്യ പകുതി അവസാനിക്കും മുമ്പ് സെനഗൽ താരം മാനെയിലൂടെ ലിവർപൂൾ രണ്ടാം ഗോളും നേടി. ഇത്തവണ മിൽനർ ആണ് അസിസ്റ്റുമായി എത്തിയത്.

രണ്ടാം പകുതിയിലും ലിവർപൂൾ രണ്ട് ഗോളുകൾ വെസ്റ്റ് ഹാം വലയിൽ എത്തിച്ചു. 53ആം മിനുട്ടിൽ ഫർമീനോയുടെ അസിസ്റ്റിൽ നിന്ന് മാനെയും, കളിയുടെ 88ആം മിനുട്ടിൽ സ്റ്റുറിഡ്ജിമാണ് ലിവർപൂളിന്റെ ഗോൾവേട്ട പൂർത്തിയാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial