കൊൽക്കത്ത ഫുട്ബോൾ ലീഗ്; മോഹൻ ബഗാന് മൂന്നാം ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മോഹൻ ബഗാൻ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തിൽ ടെലിഗ്രാഫിനെ പരാജയപ്പെടുത്തിയതോടെയാണ് ബഗാൻ ഒന്നാം സ്ഥാനത്തേക്ക് മടങ്ങി എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മോഹൻ ബഗാൻ വിജയം. 72ആം മിനുട്ടിൽ ഡികയാണ് ബഗാനായി ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടെ ബഗാന് മൂന്ന് മത്സരങ്ങളിൽ നിന്നായി ഒമ്പതു പോയന്റായി. മൊഹമ്മദൻസിന് ഇപ്പോൾ ഉള്ളത്.17ആം തീയതി ടെലിഗ്രാഫുമായാണ് മൊഹമ്മദൻസിന്റെ അടുത്ത മത്സരം. ആദ്യ രണ്ട് മത്സരങ്ങളിൽ പതചക്രയെയും റൈൻബോയെയും മോഹൻ ബഗാൻ പരാജയപ്പെടുത്തിയിരുന്നു. 16ആം തീയതി പീർലസിന് എതിരെയാണ് ബഗാന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial