റോമില്‍ വെങ്കല മെഡലുകളുമായി ഇന്ത്യയുടെ നാല് ഗുസ്തി താരങ്ങള്‍

റോമില്‍ നടക്കുന്ന മാറ്റിയോ പെല്ലികോണ്‍ റാങ്കിംഗ് സീരീസ് ഇവന്റില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് വെങ്കല മെഡല്‍. ഗ്രീക്കോ – റോമന്‍ സ്റ്റൈല്‍ ഗുസ്തിയില്‍ 10 ഇന്ത്യക്കാരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നാല് പേര്‍ മെഡലിന് അര്‍ഹനായി. 55 കിലോ വിഭാഗത്തില്‍ അര്‍ജ്ജുന്‍ ഹാലകുര്‍ക്കി, 63 കിലോ വിഭാഗത്തില്‍ നീരജ്, 72 കിലോ വിഭാഗത്തില്‍ കുല്‍ദീപ് മാലിക്ക്, 130 കിലോ വിഭാഗത്തില്‍ നവീന്‍ എന്നിവരാണ് വെങ്കല മെഡലിന് അര്‍ഹരായത്.

 

റെസിലിങ് ഇതിഹാസം അണ്ടർ ടേക്കർ വിരമിക്കൽ പ്രഖ്യാപിച്ചു, ഡെഡ് മാൻ ഇല്ലാതെ ഇനി ഡബ്യു. ഡബ്യു.ഇ

വേൾഡ് റെസിലിങ് എന്റർടെയ്മെന്റ് അഥവാ ഡബ്യു.ഡബ്യു.ഇ കണ്ട ഏറ്റവും മഹാനായ താരം ആയ റെസിലിങ് ഇതിഹാസം അണ്ടർ ടേക്കർ വിരമിക്കൽ പ്രഖ്യാപിച്ചു. 55 കാരനായ മാർക്ക് കാലവേ എന്ന അണ്ടർ ടേക്കർ ഏതാണ്ട് നീണ്ട 3 പതിറ്റാണ്ട് കാലം ഡബ്യു.ഡബ്യു.ഇ കണ്ട ഏറ്റവും വലിയ താരം ആയിരുന്നു. ഡബ്യു.ഡബ്യു.ഇ യുടെ തന്നെ ലാസ്റ്റ് റെയ്ഡ് എന്ന അഭിമുഖത്തിൽ ആണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. റിങ്ങിൽ തന്റെ സമയം അവസാനിച്ചത് ആയി പറഞ്ഞ അദ്ദേഹം ഇത് തന്റെ കരിയർ അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച സമയം ആണെന്നും പറഞ്ഞു.

മുമ്പ് പലപ്പോഴും വിരമിക്കൽ സൂചന നൽകിയ അദ്ദേഹം മികച്ച റെസിൽ മാനിയ മത്സരത്തോടെ വിരമിക്കും എന്നു കരുതിയ ആരാധകർക്ക് ഞെട്ടൽ ആയി ഈ പ്രഖ്യാപനം. ഇതോടെ റെസിൽ മാനിയ 36 ലെ എ. ജെ സ്റ്റൈൽസിന് എതിരായ മത്സരം ഡെഡ് മാൻ എന്നു വിളിപ്പേരുള്ള അണ്ടർ ടേക്കറിന്റെ അവസാനമത്സരം ആയി. അണ്ടർ ടേക്കറിന്റെ വിരമിക്കൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചലനം ആണ് ഉണ്ടാക്കിയത്. ഡബ്യു.ഡബ്യു.ഇ, സഹ റസലർമാർ, പ്രമുഖർ, ആരാധകർ തുടങ്ങി വലിയ വിഭാഗം തന്നെ അണ്ടർ ടേക്കറിനു ആശംസകളും ആയി എത്തി.

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 20 മെഡലുമായി ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനിച്ചപ്പോള്‍ 20 മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. 5 സ്വര്‍ണ്ണവും 6 വെള്ളിയും 9 വെങ്കലവും അടക്കമാണ് ഇന്ത്യയുടെ 20 മെഡലുകള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യ എട്ടാം സ്ഥാനത്താണ് എത്തിയത്. അന്ന് 16 മെ‍ഡലുകളായിരുന്നു ഇന്ത്യയുടെ സംഭാവന.

ആ സീസണില്‍ ഒരു സ്വര്‍ണ്ണം മാത്രമാണ് ഇന്ത്യ നേടിയത്. വെള്ളി മെഡലും വെങ്കല മെഡലും ഇത്തവണത്തേതിന് തുല്യമായിരുന്നു.

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് രവി കുമാറിന് സ്വര്‍ണ്ണം

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം ദിവസം !രു സ്വര്‍ണ്ണവും മൂന്ന് വെള്ളി മെഡലുമായി ഇന്ത്യ. ഇന്ത്യയ്ക്കായി രവികുമാര്‍ ദഹിയ സ്വര്‍ണ്ണം നേടിയപ്പോള്‍ ബജ്റംഗ് പൂനിയ, ഗൗരവ് ബലിയന്‍, സാത്യവര്‍ത്ഥ് കഡിയന്‍ എന്നിവര്‍ വെള്ളി മെഡല്‍ ജേതാക്കളായി. ഇതുവരെ ഇന്ത്യയ്ക്ക് 5 സ്വര്‍ണ്ണവും 5 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 17 മെഡലാണ് ലഭിച്ചിട്ടുള്ളത്.

രവി കുമാര്‍ 57 കിലോ വിഭാഗത്തിലാണ് സ്വര്‍ണ്ണം നേടിയത്. തജിക്കിസ്ഥാന്‍ താരത്തെയാണ് ഫൈനലില്‍ 10-0ന് രവി കുമാര്‍ പരാജയപ്പെടുത്തിയത്. ബജ്റംഗ് പൂനിയ 65 കിലോ വിഭാഗം ഫൈനലില്‍ മുന്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ താകുടോ ഒട്ടോഗുരോയോടാണ് പരാജയം ഏറ്റുവാങ്ങിയത്.

ഗൗരവ് ബലിയന്‍ 79 കിലോ വിഭാഗത്തില്‍ കിര്‍ഗിസ്ഥാന്‍ താരത്തോട് 5-7 എന്ന സ്കോറിനാണ് പൊരുതി വീണത്. സത്യവര്‍ത്ഥ് 97 കിലോ വിഭാഗത്തിലാണ് വെള്ളി മെഡലിന് അര്‍ഹനായത്.

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ തിളക്കുവായി ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ നേട്ടങ്ങളുമായി ഇന്ത്യന്‍ താരങ്ങള്‍. വനിത വിഭാഗത്തില്‍ സരിത മോര്‍, ദിവ്യ കാക്രന്‍, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയത്. ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിവസമായ ഇന്നലെ ഇന്ത്യ മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയുമാണ് നേടിയത്.

59 കിലോ വിഭാഗത്തിലാണ് സിത മോര്‍ സ്വര്‍ണ്ണം നേടിയത്. പിങ്കി 55 കിലോ വിഭാഗത്തിലും ദിവ്യ കാക്രന്‍ 68 കിലോ വിഭാഗത്തിലുമാണ് സ്വര്‍ണ്ണം നേടിയത്. നിര്‍മ്മല ദേവി 50 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. ഇന്ത്യയ്ക്ക് ഇതുവരെ നാല് സ്വര്‍ണ്ണവും ഒരു വെള്ളിയും നാല് വെങ്കലവുമാണ് സ്വന്തമാക്കാനായിട്ടുള്ളത്.

ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡിലിനായി ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തണം

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പരിക്ക് മൂലം പിന്മാറിയ ദീപക് പൂനിയ 86 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേട്ടം സ്വന്തമാക്കിയതോടൊപ്പം ഒളിമ്പിക്സ് യോഗ്യതയും നേരത്തെ ഉറപ്പാക്കിയിരുന്നുവെങ്കിലും ഒളിമ്പിക്സ് സ്വര്‍ണ്ണം നേടുവാന്‍ തനിക്ക് വിദേശ രാജ്യങ്ങളില്‍ പരിശീലനത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ടെന്ന് താരം അറിയിച്ചു. തന്റെ കന്നി സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 19 വയസ്സുകാരന്‍ ദീപക് ആദ്യ ടൂര്‍ണ്ണമെന്റില്‍ തന്നെ ഫൈനലില്‍ കടന്നിരുന്നു.

കസാക്കിസ്ഥാനില്‍ നടന്ന മത്സരത്തില്‍ കാലിനും കണ്ണിനുമേറ്റ പരിക്കാണ് താരത്തിനെ ഫൈനലില്‍ നിന്ന് പിന്മാറുവാന്‍ പ്രേരിപ്പിച്ചത്. സ്വര്‍ണ്ണമാണ് താന്‍ മോഹിച്ചതെന്നും അതില്‍ അതീവ സങ്കടമുണ്ടെന്നും താരം പറഞ്ഞപ്പോള്‍ ഒളിമ്പിക്സ് യോഗ്യത നേടാനായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. നിലവിലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ കൂടിയായ ദീപക് ഈ ചാമ്പ്യന്‍ഷിപ്പിനായി കടുത്ത പരിശീലനത്തില്‍ ഏര്‍പ്പെട്ടുവെന്ന് പറഞ്ഞു.

ഒളിമ്പിക്സ് സ്വര്‍ണ്ണം തന്റെ സ്വപ്നമാണ്. ടോക്കിയോയില്‍ എല്ലാ മത്സരങ്ങളും കടുത്തതാവും എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് പോയി പരിശീലിക്കാനായാല്‍ തനിക്ക് ഇത് സാധ്യമാകുമെന്നു പൂനിയ പറഞ്ഞു. ഈ പ്രകടനം തന്റെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അനുഭവം തന്നെ വ്യത്യസ്തമായിരുന്നുവെന്നും പൂനിയ പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന ബഹുമതി കൂടിയാണ് താരം സ്വന്തമാക്കിയത്.

ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഇത്തരം പരിക്കുകള്‍ ഗുസ്തിയില്‍ സഹജമാണെന്നും താരം വ്യക്തമാക്കി.

അട്ടിമറിയുമായി വെങ്കലം നേടി രവി കുമാര്‍, ബജ്റംഗ് പൂനിയയ്ക്കും വെങ്കല മെഡല്‍

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടവുമായി രവി കുമാറും ബജ്റംഗ് പൂനിയയും. ഇരു താരങ്ങളും തങ്ങളുടെ സെമി മത്സരം പരാജയപ്പെട്ട ശേഷമാണ് വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയത്. ഇറാന്റെ നിലവിലെ ഏഷ്യന്‍ ചാമ്പ്യനായ റീസ അട്രിയെ 6-3 എന്ന സ്കോറിന് അട്ടിമറിച്ചാണ് രവികുമാര്‍ 57 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയത്.

അതേ സമയം 0-6ന് പിന്നില്‍ പോയ ശേഷം മംഗോളിയന്‍ താരത്തിനെ 8-7 എന്ന സ്കോറിന് കീഴടക്കിയാണ് ബജ്റംഗ് പൂനിയ തന്റെ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 65 കിലോ വിഭാഗത്തിലാണ് പൂനിയയുടെ മെഡല്‍ നേട്ടം. ഇത് തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണ് പൂനിയ നേടുന്നത്. താരം കഴിഞ്ഞ വര്‍ഷം വെള്ളി മെഡല്‍ നേടിയിരുന്നു. ആകെ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണ് പൂനിയയുടെ സമ്പാദ്യം.

74 കിലോ വിഭാഗം യോഗ്യത റൗണ്ടില്‍ പുറത്തായി സുശീല്‍ കുമാര്‍

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഇന്ത്യയ്ക്ക് മോശം തുടക്കം. 74 കിലോ വിഭാഗത്തിന്റെ യോഗ്യത മത്സരത്തില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ പൊരുതി വീഴുകയായിരുന്നു. അസര്‍ബൈജാന്‍ താരത്തോടെ 9-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഇന്ന് 70 കിലോ വിഭാഗത്തില്‍ 0-7 എന്ന സ്കോറില്‍ ഇന്ത്യന്‍ താരം കരണ്‍ ഉസ്ബൈക്കിസ്ഥാന്റെ ഗുസ്തി താരത്തോട് പരാജയപ്പെട്ടിരുന്നു.

ഇന്നലെ പൂജ ഡണ്ട തന്റെ വെങ്കല മെഡല്‍ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. വിനേഷ് ഫോഗട്ട് മാത്രമാണ് ഇതുവരെ ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. സാക്ഷി മാലിക്കും ഇന്നലെ മെഡല്‍ ഇല്ലാതെ മടങ്ങുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും പുറത്തായി.

സെമി ഫൈനലില്‍ തോല്‍വിയേറ്റ് വാങ്ങി രവികുമാറും ബജ്റംഗ് പൂനിയയും

സെമിയില്‍ കടന്നത് വഴി തങ്ങളുടെ ടോക്കിയോ ഒളിമ്പിക്സ് ക്വാട്ട സ്വന്തമാക്കിയെങ്കിലും സെമിയില്‍ പരാജയമേറ്റു വാങ്ങി ഇന്ത്യന്‍ താരങ്ങളായ ബജ്റംഗ് പൂനിയയും രവികമാറും. 65 കിലോ വിഭാഗത്തില്‍ ബജ്റംഗ് പൂനിയ സെമിയില്‍ ആവേശപ്പോരാട്ടത്തിലാണ് കീഴടങ്ങിയത്. 2-9ന് പിന്നിലായ താരം 9-9 ന് ഒപ്പമെത്തിയെങ്കിലും അവസാന നിമിഷം മത്സരം കൈവിട്ടു. നാളെ വെങ്കല മെഡല്‍ മത്സരത്തില്‍ താരം മത്സരിക്കും.

57 കിലോ വിഭാഗം സെമിയില്‍ നിലവിലെ ലോക ചാമ്പ്യനായ ഉഗേവിനോടാണ് രവികുമാര്‍ പോരാടി വീണത്. 4-6 എന്ന സ്കോറിനായിരുന്നു രവികുമാറിന്റെ തോല്‍വി. നാളെ രവികുമാറിനും വെങ്കല മത്സരമുണ്ട്.

രവികുമാറിന് പിന്നാലെ ബജ്റംഗ് പൂനിയയും ടോക്കിയോ ഒളിമ്പിക്സിന്

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ വിഭാഗം മത്സരത്തിന്റെ സെമിയിലെത്തിയ ബജ്റംഗ് പൂനിയയ്ക്ക് ഒളിമ്പിക്സ് യോഗ്യത. ഇന്ത്യയ്ക്കായി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന മൂന്നാമത്തെ താരമാണ് ബജ്റംഗ് പൂനിയ. വടക്കന്‍ കൊറിയയുടെ ജോംഗ് സോളിനെ 8-1 എന്ന സ്കോറിനാണ് ബജ്റംഗ് പൂനിയ പരാജയപ്പെടുത്തിയത്. പൂനിയ ഇതാദ്യമായാണ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.

ആദ്യ റൗണ്ടില്‍ പോളണ്ടിന്റെ താരത്തെ 9-2 എന്ന സ്കോറിനും രണ്ടാം റൗണ്ടില്‍ സ്ലൊവേനിയയുടെ താരത്തെ 3-0 എന്ന സ്കോറിനും കീഴടക്കിയാണ് തന്റെ ആദ്യ മത്സരഹ്ങളില്‍ ബജ്റംഗ് പൂനിയ മികവ് പുലര്‍ത്തിയത്.

രവികുമാറും ടോക്കിയോയിലേക്ക്, മുന്‍ ലോക ചാമ്പ്യനെ വീഴ്ത്തി സെമിയിലേക്ക്

ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രവികുമാര്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ യൂക്കി തകാഹാഷിയെ 6-1 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ താരം 57 കിലോ വിഭാഗത്തിന്റെ സെമിയില്‍ എത്തിയത്. സെമിയിലെത്തിയതിന്റെ ആനുകൂല്യത്തിലാണ് ഒളിമ്പിക്സ് യോഗ്യത താരം നേടിയത്.

നേരത്തെ വിനേഷ് ഫോഗട്ട് യോഗ്യത നേടിയിരുന്നു. താരം 53 കിലോ വനിത വിഭാഗത്തിലാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്.

നിലവിലെ ഏഷ്യന്‍ ചാമ്പ്യനെ അട്ടിമറിച്ച് പൂജ സെമിയിലേക്ക്

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോ വിഭാഗത്തില്‍ സെമിയില്‍ കടന്ന് ഇന്ത്യയുടെ പൂജ ഡണ്ട. ഇന്ന് നടന്ന മത്സരത്തില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യനെ അട്ടിമറിച്ചാണ് പൂജയുടെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നില്‍ പോയ താരം 11-8 എന്ന സ്കോറിനാണ് ചരിത്ര വിജയം നേടിയത്. ഈ വെയിറ്റ് ക്യാറ്റഗറി ഒളിമ്പിക്സ് ഇനം ആയിരുന്നുവെങ്കില്‍ സെമിയിലെത്തിയതിനാല്‍ പൂജയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിയ്ക്കുമായിരുന്നു.

Exit mobile version