വിനേഷ് ഫോഗട്ട് ആദ്യ റൗണ്ടിൽ പുറത്തെങ്കിലും വെങ്കല പോരാട്ടത്തിന് യോഗ്യ, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യന്‍ നിരാശ തുടരുന്നു

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. ഇന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് 53 കിലോ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. വിനേഷിനെ പരാജയപ്പെടുത്തിയ മംഗോളിയന്‍ എതിരാളി ഫൈനലില്‍ എത്തിയതോടെ വിനേഷിന് റെപേഷാജ് റൗണ്ടിൽ മത്സരിക്കുവാനുള്ള അവസരം ലഭിച്ചു.

ഷഫാലി(65 കിലോ), പ്രിയങ്ക(76 കിലോ) എന്നിവരും ആദ്യ റൗണ്ടിൽ പരാജയപ്പെട്ടപ്പോള്‍ നീലം (50 കിലോ) രണ്ടാം റൗണ്ടിലും സുഷ്മ (55 കിലോ) റെപേഷാജ് റൗണ്ടിലും പരാജയപ്പെട്ടു.

ഇന്നലെ ആദ്യ ദിവസത്തെ പ്രകടനത്തിൽ 10 പേരിൽ മൂന്ന് പേര്‍ മാത്രമാണ് ആദ്യ റൗണ്ട് മത്സരം വിജയിച്ചത്.

 

ലോക ചാമ്പ്യന്‍ഷിപ്പിൽ രവികുമാറും കളിക്കില്ല, ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്തുവാനാകാത്തത് പിന്മാറ്റത്തിന് കാരണം

ഓസ്‍ലോയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ രവികുമാര്‍ ദഹിയ പങ്കെടുക്കില്ല. നിരവധി അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുവേണ്ടി വന്നതിനാൽ തന്നെ തനിക്ക് സെലക്ഷന്‍ ട്രയൽസിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനായില്ലെന്നും പൂര്‍ണ്ണമായി തയ്യാറെടുപ്പുകളില്ലാതെ മത്സരിക്കുക ശരിയായ നടപടിയാണെന്ന് കരുതുന്നില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ബജ്രംഗ് പൂനിയയുടെ ഡോക്ടര്‍ താരത്തിന്റെ പരിക്കിൽ നിന്നുള്ള മോചനത്തിനായി താരത്തിനോട് ആറ് ആഴ്ചത്തെ റീഹാബ് പറഞ്ഞിരുന്നു. ഇതോടെ ബജ്രംഗ് പൂനിയയും ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.

ഒക്ടോബറിലെ ലോക ചാമ്പ്യന്‍ഷിപ്പിൽ ബജ്രംഗ് പൂനിയ മത്സരിക്കില്ല

ഒക്ടോബറിൽ നടക്കുന്ന ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഗോദയിലിറങ്ങുവാന്‍ ബജ്രംഗ് പൂനിയ ഇല്ല. താരത്തിനോട് ആറ് ആഴ്ചത്തെ റീഹാബിലിറ്റേഷന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതിനാലാണ് ഈ തീരുമാനം എന്നും അറിയിച്ചു.

ടോക്കിയോ ഒളിമ്പിക്സിൽ 65 കിലോ വിഭാഗത്തിൽ ബജ്രംഗ് പൂനിയ വെങ്കല മെഡൽ നേടിയിരുന്നു. താരം പരിക്കേറ്റിട്ടും ഒളിമ്പിക്സിൽ മത്സരിക്കുകയായിരുന്നു. എന്നാൽ ആവശ്യത്തിന് വിശ്രമത്തിലൂടെ തന്റെ ഫിറ്റ്നെസ്സ് വീണ്ടെടുക്കുവാനായി അദ്ദേഹം ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

അട്ടിമറിയുമായി വെങ്കലം നേടി രവി കുമാര്‍, ബജ്റംഗ് പൂനിയയ്ക്കും വെങ്കല മെഡല്‍

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടവുമായി രവി കുമാറും ബജ്റംഗ് പൂനിയയും. ഇരു താരങ്ങളും തങ്ങളുടെ സെമി മത്സരം പരാജയപ്പെട്ട ശേഷമാണ് വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയത്. ഇറാന്റെ നിലവിലെ ഏഷ്യന്‍ ചാമ്പ്യനായ റീസ അട്രിയെ 6-3 എന്ന സ്കോറിന് അട്ടിമറിച്ചാണ് രവികുമാര്‍ 57 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയത്.

അതേ സമയം 0-6ന് പിന്നില്‍ പോയ ശേഷം മംഗോളിയന്‍ താരത്തിനെ 8-7 എന്ന സ്കോറിന് കീഴടക്കിയാണ് ബജ്റംഗ് പൂനിയ തന്റെ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 65 കിലോ വിഭാഗത്തിലാണ് പൂനിയയുടെ മെഡല്‍ നേട്ടം. ഇത് തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണ് പൂനിയ നേടുന്നത്. താരം കഴിഞ്ഞ വര്‍ഷം വെള്ളി മെഡല്‍ നേടിയിരുന്നു. ആകെ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണ് പൂനിയയുടെ സമ്പാദ്യം.

രവികുമാറും ടോക്കിയോയിലേക്ക്, മുന്‍ ലോക ചാമ്പ്യനെ വീഴ്ത്തി സെമിയിലേക്ക്

ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രവികുമാര്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ യൂക്കി തകാഹാഷിയെ 6-1 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ താരം 57 കിലോ വിഭാഗത്തിന്റെ സെമിയില്‍ എത്തിയത്. സെമിയിലെത്തിയതിന്റെ ആനുകൂല്യത്തിലാണ് ഒളിമ്പിക്സ് യോഗ്യത താരം നേടിയത്.

നേരത്തെ വിനേഷ് ഫോഗട്ട് യോഗ്യത നേടിയിരുന്നു. താരം 53 കിലോ വനിത വിഭാഗത്തിലാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്.

നിലവിലെ ഏഷ്യന്‍ ചാമ്പ്യനെ അട്ടിമറിച്ച് പൂജ സെമിയിലേക്ക്

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോ വിഭാഗത്തില്‍ സെമിയില്‍ കടന്ന് ഇന്ത്യയുടെ പൂജ ഡണ്ട. ഇന്ന് നടന്ന മത്സരത്തില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യനെ അട്ടിമറിച്ചാണ് പൂജയുടെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നില്‍ പോയ താരം 11-8 എന്ന സ്കോറിനാണ് ചരിത്ര വിജയം നേടിയത്. ഈ വെയിറ്റ് ക്യാറ്റഗറി ഒളിമ്പിക്സ് ഇനം ആയിരുന്നുവെങ്കില്‍ സെമിയിലെത്തിയതിനാല്‍ പൂജയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിയ്ക്കുമായിരുന്നു.

Exit mobile version