വെങ്കല മെഡല്‍ മത്സരത്തിന് അര്‍ഹത നേടി വിനേഷ് ഫോഗട്ട്, ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ 53 കിലോ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ഇന്നലെ പരാജയപ്പെട്ടുവെങ്കിലും റെപ്പേഷാഗേയിലൂടെ വെങ്കലത്തിന് വേണ്ടി പോരാടുവാനുള്ള അവസരം ലഭിച്ച വിനേഷ് ഫോഗട്ട് നിലവിലെ വെള്ളി മെഡല്‍ ജേതാവായ സാറ ഹില്‍ഡേബ്രാണ്ടടിനെ 8-2 എന്ന സ്കോറിന് പരാജയപ്പെടുത്തി വെങ്കല മെഡല്‍ മത്സരത്തിന് യോഗ്യത യോഗ്യത നേടിയിട്ടുണ്ട്.

വിനേഷിനെ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ മായു മുകെയ്ഡയാണ് പരാജയപ്പെടുത്തിയത്. നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയായ മായു ഫൈനലിലെത്തിയതോടെയാണ് വിനേഷിന് റെപ്പേഷാഗേ അവസരം ലഭിച്ചത്.

സ്വര്‍ണ്ണ നേട്ടവുമായി വിനേഷ് പോഗട്ട്

തുര്‍ക്കിയിലെ യാസര്‍ ഡോഗു ടൂര്‍ണ്ണമെന്റില്‍ സ്വര്‍ണ്ണ നേട്ടവുമായി വിനേഷ് പോഗട്ട്. ഇന്ന് നടന്ന 53 കിലോ വിഭാഗം ഫൈനലിലാണ് വിജയം വിനേഷ് സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ തന്റെ നാല് മത്സരങ്ങളിലും ആധികാരിക വിജയത്തോടെയാണ് പോഗട്ട് കിരീടം ഉറപ്പാക്കിയത്. ഇത് രണ്ടാഴ്ചയില്‍ താരം നേടുന്ന രണ്ടാമത്തെ സ്വര്‍ണ്ണമാണ്. വിനേഷ് കഴിഞ്ഞാഴ്ച സ്പെയിനില്‍ നടന്ന ഗ്രാന്‍ഡ് പ്രീ ടൂര്‍ണ്ണമെന്റിലും സ്വര്‍ണ്ണം നേടിയിരുന്നു.

ഗുസ്തി താരങ്ങളെ ഖേല്‍ രത്നയ്ക്കായി ശുപാര്‍ശ ചെയ്ത് ഗുസ്തി ഫെഡറേഷന്‍

ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിനു വേണ്ടി ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയെയും വിനേഷ് പോഗട്ടിനെയും ശുപാര്‍ശ ചെയ്ത ഗുസ്തി ഫെഡറേഷന്‍. ഇരു താരങ്ങളെ ഖേല്‍ രത്നയ്ക്കായി ശുപാര്‍ശ ചെയ്തപ്പോള്‍ രാഹുല്‍ അവാരെ, ഹര്‍പ്രീത് സിംഗ്, ദിവ്യ കാക്രന്‍, പൂജ ദണ്ഡ എന്നിവരെ അര്‍ജ്ജുന അവാര്‍ഡിനു ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

താരങ്ങൾക്ക് ഗ്രെഡിങ് സിസ്റ്റം നടപ്പിലാക്കി ഗുസ്തി ഫെഡറേഷൻ

ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ രംഗത്തെത്തി. താരങ്ങൾക്ക് ഗ്രെഡിങ് സിസ്റ്റം നടപ്പിലാക്കാനുള്ള ഐതിഹാസികമായ തീരുമാനമാണ് ഗുസ്തി ഫെഡറേഷൻ എടുത്തിരിക്കുന്നത്. ബിസിസിഐക്ക് പിന്നാലെ ഗ്രേഡിംഗ് നടപ്പിലാക്കുന്ന രണ്ടാമത്തെ നാഷണൽ സ്പോർട്സ് ഫെഡറേഷൻ ആയി മാറി ഗുസ്തി ഫെഡറേഷൻ. ഒളിംപിക്സിൽ പങ്കെടുക്കുന്ന, ഗ്രേഡിംഗ് നടപ്പിലാക്കുന്ന ഏക ഫെഡറേഷനും ഗുസ്തി ഫെഡറേറേഷനായി മാറി.

അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനങ്ങളും ഭാവിയിലെ മെഡൽ സാധ്യതയും കണക്കിൽ എടുത്താണ് ഗ്രേഡിംഗ് നൽകുന്നത്. എ മുതൽ ഇ വരെയുള്ള ഗ്രിഡുകളാണ് നൽകുന്നത്. ബജ്‌രംഗ് പുനിയ, വിനേഷ് പോഗട്ട് പൂജ ദന്ത എന്നിവർക്ക് മാത്രമാണ് എ ഗ്രെഡ് ലഭിച്ചിരിക്കുന്നത്. 30 ലക്ഷം രൂപയാണ് വാർഷിക കോൺട്രാക്ട് തുക. മുൻ ഒളിംപിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കിനും സുശീൽ കുമാറിനും ബി ഗ്രെടാണ് ലഭിച്ചിരിക്കുന്നത്. ഇരുപത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അവർക്ക് ലഭിക്കും.

ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി സാക്ഷി മാലിക്

ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സാക്ഷി മാലിക് സ്വർണം നേടി. 62 കിലോ വിഭാഗത്തിലാണ് സാക്ഷിയുടെ നേട്ടം. റിയോ ഒളിംപിക്സിൽ വെങ്കലമെഡൽ ജേതാവ് കൂടിയാണ് ഇന്ത്യയുടെ സ്വന്തം സാക്ഷി മാലിക്.

ഗോൾഡ് കോസ്റ്റിലെ കോമ്മൺവെൽത് ഗെയിംസിൽ വെങ്കലവും സാക്ഷി സ്വന്തമാക്കിയിരുന്നു. എന്നാൽ ലോക ചാമ്പ്യൻഷിപ്പിൽ നിന്നും അപ്രതീക്ഷിതമായി താരം പുറത്തായിരുന്നു.

രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡും ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ അവാർഡായി പദ്മ ശ്രീയും സാക്ഷി മാലിക്കിനെ തേടിയെത്തിയിട്ടുണ്ട്.

വെള്ളി മെഡല്‍ അമൃത്സര്‍ തീവണ്ടി അപടകത്തില്‍ പെട്ടവര്‍ക്ക് സമര്‍പ്പിച്ച് ബജ്രംഗ് പൂനിയ

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ ബജ്രംഗ് പൂനിയ. 65 കിലോ വിഭാഗം പുരുഷ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് താരത്തിനു വെള്ളി നേടാനായത്. ഫൈനലില്‍ ജപ്പാന്റെ താകുടോ ഒടോഗുറോയാടാണ് പൂനിയ തോല്‍വിയേറ്റ് വാങ്ങിയത്. 9-16 എന്ന സ്കോറിനായിരുന്നു പരാജയം. ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ താരമാണ് ബജ്രംഗ് പൂനിയ. തന്റെ വെള്ളി മെഡല്‍ അമൃത്സറില്‍ തീവണ്ടിയപടകത്തില്‍ മരണപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.

അവാർഡിൽ അവഗണന, ഗുസ്‌തി താരം ബജ്‌റംഗ് പൂനിയ കോടതിയിൽ

കായിക അവാര്‍ഡ് പ്രഖ്യാപനത്തിൽ പരാതിയുമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയ ബജ്‌റംഗ് പൂനിയ രംഗത്തെത്തി. തന്നെ അവഗണിച്ചതിനെതിരെ ഗുസ്തി താരം ബജ്‌റംഗ് പൂനിയ കോടതിയിൽ എത്തിയത് . ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ഗെയിംസിലും ഗുസ്തിയില്‍ സ്വര്‍ണം നേടിയ താരമാണ് ബജ്‌റംഗ് പൂനിയ. അംഗീകാരത്തിനായി താൻ ഇനിയും എന്ത് നേട്ടമാണ് നേടേണ്ടതെന്നും താരം ചോദിക്കുന്നു.

ഖേല്‍ രത്‌ന ഏതൊരു കായിക താരത്തിന്റെയും സ്വപ്‌നമാണ്. അപ്രതീക്ഷിതമായി അവസാനിക്കാവുന്ന കരിയറാണ് ഗുസ്തി താരങ്ങളുടേതെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു. ദേശീയ ഗുസ്തി ഫെഡറേഷന്‍ ഖേല്‍ രത്‌നയ്ക്കായി ബജ്‌രംഗിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും വെയിറ്റ്ലിഫ്റ്റർ മീരാഭായ് ചാനുവിനും ക്രിക്കറ്റ് താരം വിരാട് കോലിക്കു മാണ് അവാര്‍ഡ് ലഭിച്ചത്.

സാക്ഷി മാലിക്കിന് വെള്ളി

റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക്കിന് വെള്ളി. ബെല്ലറൂസിൽ വെച്ച് നടന്ന മെദ്വെഡ് ഇന്റർനാഷണൽ റസലിങ് ചാമ്പ്യൻഷിപ്പിൽ വെച്ചാണ് സാക്ഷി വെള്ളി നേടിയത്.

62 kg ക്യാറ്റഗറിയിൽ ഹംഗറിയുടെ മറിയാനാ സാസ്റ്റിനാണ് സാക്ഷി മാലിക്കിനെ പരാജയപ്പെടുത്തിയത്. സ്‌കോർ 2-6 . മറ്റൊരു ഇന്ത്യൻ താരമായ പൂജ ദണ്ഡ 57 kg ക്യാറ്റഗറിയിൽ വെങ്കല മെഡലും നേടി.

Exit mobile version