നാല് പോയിന്റ് പിന്നിൽ നിന്ന ശേഷം സ്വര്‍ണ്ണവുമായി സാക്ഷി, താരത്തിന്റെ ആദ്യ കോമൺവെൽത്ത് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ ഇന്ത്യയുടെ സാക്ഷി മാലികിന് ആദ്യ പകുതിയിൽ കാലിടറിയെന്ന് ഏവരും കരുതിയ നിമിഷത്തിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി സ്വര്‍ണ്ണം നേടി ഇന്ത്യന്‍ താരം. പോയിന്റ് നിലയിൽ ഇരു താരങ്ങളും നാല് പോയിന്റാണ് നേടിയതെങ്കിലും വിക്ടറി ബൈ ഫോള്‍ സാക്ഷിയ്ക്കായിരുന്നു. 2014ൽ വെള്ളിയും 2018ൽ വെങ്കലവും നേടിയ സാക്ഷിയുടെ ഇത് ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് സ്വര്‍ണ്ണമാണ്.

ഇന്ന് 62 കിലോ വിഭാഗം മത്സരത്തിൽ കാനഡയുടെ ഗോഡിനെസ് ഗോൺസാലസിനെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 0-4ന് സാക്ഷി പിന്നിലായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സാക്ഷി എതിരാളിയെ പിന്‍ ചെയ്ത് വിജയം കരസ്ഥമാക്കുകയായിരുന്നു.

ഗുസ്തിയിൽ നിന്ന് ഇന്ത്യ രണ്ടാം സ്വര്‍ണ്ണമാണ് ഇന്ന് നേടിയത്.

സ്വര്‍ണ്ണ പ്രതീക്ഷകളുമായി നാല് ഇന്ത്യന്‍ താരങ്ങള്‍ ഗുസ്തി ഫൈനലില്‍

ഇന്ത്യന്‍ താരങ്ങളായ ദീപക് പൂനിയ(86 കിലോ), ബജ്രംഗ് പൂനിയ(65 കിലോ), സാക്ഷി മാലിക്(62 കിലോ), അന്‍ഷു മാലിക്(57കിലോ) എന്നിവര്‍ കോമൺവെൽത്ത് ഗെയിംസ് ഗുസ്തി മത്സരങ്ങളുടെ ഫൈനലില്‍ കടന്നു.

അതേ സമയം മോഹിത് ഗ്രേവാൽ സെമി ഫൈനലില്‍ പരാജയപ്പെട്ടു. ഇന്ന് അദ്ദേഹം വെങ്കല മെഡൽ പോരാട്ടത്തിനായി അല്പ സമയം കഴിഞ്ഞ് ഇറങ്ങും.

62 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടി സാക്ഷി മാലിക്, 57 കിലോയിൽ സ്വര്‍ണ്ണം നേടി മാന്‍സി

ബോലത് ടുര്‍ലിഖാനോവ് കപ്പിലെ 62 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണ മെഡൽ നേട്ടവുമായി ഇന്ത്യയുടെ സാക്ഷി മാലിക്. കസാഖിസ്ഥാന്റെ ഗുസ്തി താരത്തെ ഫൈനലില്‍ പിന്‍ ചെയ്താണ് സാക്ഷിയുടെ വിജയം. ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ് ടൂര്‍ണ്ണമെന്റിൽ നിന്ന് വന്നത്.

57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മാന്‍സി കസാഖിസ്ഥാന്‍ താരത്തെ 3-0 എന്ന സ്കോറിന് പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയിരുന്നു. പുരുഷ വിഭാഗത്തിൽ (63 കിലോ) വെങ്കലം നേടിയ നീരജ് ആണ് ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചത്.

74 കിലോ വിഭാഗം യോഗ്യത റൗണ്ടില്‍ പുറത്തായി സുശീല്‍ കുമാര്‍

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഇന്ത്യയ്ക്ക് മോശം തുടക്കം. 74 കിലോ വിഭാഗത്തിന്റെ യോഗ്യത മത്സരത്തില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ പൊരുതി വീഴുകയായിരുന്നു. അസര്‍ബൈജാന്‍ താരത്തോടെ 9-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഇന്ന് 70 കിലോ വിഭാഗത്തില്‍ 0-7 എന്ന സ്കോറില്‍ ഇന്ത്യന്‍ താരം കരണ്‍ ഉസ്ബൈക്കിസ്ഥാന്റെ ഗുസ്തി താരത്തോട് പരാജയപ്പെട്ടിരുന്നു.

ഇന്നലെ പൂജ ഡണ്ട തന്റെ വെങ്കല മെഡല്‍ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. വിനേഷ് ഫോഗട്ട് മാത്രമാണ് ഇതുവരെ ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. സാക്ഷി മാലിക്കും ഇന്നലെ മെഡല്‍ ഇല്ലാതെ മടങ്ങുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും പുറത്തായി.

Exit mobile version