പാരിസ് ഒളിമ്പിക്സ് മെഡൽ ജേതാവ് അമൻ സെഹ്‌രാവത്തിന് ഒരു വർഷം വിലക്ക്: ഇന്ത്യൻ ഗുസ്തിക്ക് തിരിച്ചടി


ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഭാരം കുറയ്ക്കുന്നതിൽ പരാജയപ്പെട്ടതിനും അച്ചടക്കമില്ലായ്മയ്ക്കുമാണ് നടപടി.
പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ താരം അമൻ സെഹ്‌രാവത്തിന് ഒരു വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) വിലക്കേർപ്പെടുത്തി. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നിശ്ചിത ഭാരം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതിനും അച്ചടക്കമില്ലായ്മ ആരോപിച്ചുമാണ് നടപടി.


ഇന്ത്യൻ ഗുസ്തിയുടെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന സെഹ്‌രാവത്, ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലെ മത്സരത്തിന് മുൻപ് 1.7 കിലോഗ്രാം അധികഭാരം ഉണ്ടായിരുന്നതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.
ഈ അച്ചടക്ക നടപടി കാരണം അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും സെഹ്‌രാവത്തിന് പങ്കെടുക്കാൻ കഴിയില്ല.


അച്ചടക്കപരമായ കാരണങ്ങളാൽ ഒരു ഇന്ത്യൻ ഒളിമ്പിക് മെഡൽ ജേതാവിനെ ദേശീയ ഫെഡറേഷൻ വിലക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഈ വിവാദ തീരുമാനം വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. ഒളിമ്പിക് മെഡൽ ജേതാവിൽ നിന്ന് ഉയർന്ന നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും, സെഹ്‌രാവത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച രാജ്യത്തിന്റെ കായിക പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും WFI വ്യക്തമാക്കി.

ചില മത്സരങ്ങളിൽ രണ്ട് കിലോ വരെ ഭാരത്തിൽ ഇളവ് അനുവദിക്കാറുണ്ടെങ്കിലും, ലോക ചാമ്പ്യൻഷിപ്പുകളിലും ഒളിമ്പിക്സിലും ഈ ഇളവ് അനുവദനീയമല്ല.

റെസിലിങ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു

റെസിലിങ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 കാരനായ താരം ഹൃദയാഘാതം കാരണം ആണ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ട്. ഹൾക്കിനെ മരിച്ച നിലയിൽ അദ്ദേഹത്തിന്റെ ഫ്ലോറിഡയിലെ വീട്ടിൽ കണ്ടെത്തുക ആയിരുന്നു എന്നാണ് റിപ്പോർട്ട്. ഡബ്യു.ഡബ്യു.ഇ യെ ഇത്രയും വലിയ ബിസിനസ് ആക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം ആയിരുന്നു ഹൾക്ക്.

ഡബ്യു.ഡബ്യു.ഇ കണ്ട ഏറ്റവും വലിയ ഇതിഹാസം ആയിട്ടാണ് പലരും ഹൾക്കിനെ കണ്ടത്. 80 കളിലും 90 കളിലും പ്രൊഫഷണൽ റെസിലിങിനെ തന്റെ മാത്രം ചടുല നീക്കങ്ങൾ കൊണ്ടും ചുവപ്പും മഞ്ഞയും ഉള്ള വസ്ത്രം ധരിച്ചു കൊണ്ടും ലോക പ്രസിദ്ധമാക്കിയത് ഹൾക്ക് ആയിരുന്നു. ഹൾക്ക് മാനിയയും, ന്യൂ വേൾഡ് ഓർഡറും ഒക്കെ ലക്ഷങ്ങൾ ആണ് ഏറ്റെടുത്തത്. പതിറ്റാണ്ടുകൾ റിങിൽ ആളുകളെ രസിപ്പിച്ച ശേഷമാണ് ടെറി ജീൻ എന്ന ഹൾക്ക് വിട പറയുന്നത്.

ഇന്ത്യയുടെ അന്തിം പങ്കലിന് ഹംഗറി റാങ്കിംഗ് സീരീസിൽ സ്വർണം


ഹംഗറിയിൽ നടന്ന അഭിമാനകരമായ പോളിയാക് ഇമ്രെ & വർഗ ജാനോസ് മെമ്മോറിയൽ റാങ്കിംഗ് സീരീസിൽ ഇന്ത്യൻ ഗുസ്തി താരം അന്തിം പങ്കൽ വനിതകളുടെ 53 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി. മുൻ ജൂനിയർ ലോക ചാമ്പ്യനും ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവുമായ അന്തിം, കടുത്ത പോരാട്ടം നടന്ന ഫൈനലിൽ യൂറോപ്യൻ വെങ്കല മെഡൽ ജേതാവ് നതാലിയ മാലിഷേവയെ (UWW) 7-4 ന് തോൽപ്പിച്ച് ഒന്നാം സ്ഥാനത്തെത്തി.


അന്തിമിന്റെ സ്വർണ്ണത്തിലേക്കുള്ള പാതയിൽ ക്വാർട്ടർ ഫൈനലിൽ തുർക്കിയുടെ സെയിനെപ് യെറ്റ്ഗിലിനെതിരെ നേടിയ 10-0ന്റെ ആധിപത്യ വിജയവും ഉൾപ്പെടുന്നു—ഇത് അവരുടെ പാരീസ് ഒളിമ്പിക്സ് പോരാട്ടത്തിന്റെ ഒരു റീമാച്ച് ആയിരുന്നു. തുടർന്ന് സെമിഫൈനലിൽ യു.എസ്.എയുടെ ഫെലിസിറ്റി ടെയ്‌ലറെയും ടെക്നിക്കൽ സൂപ്പീരിയോറിറ്റിയിലൂടെ (10-0) പരാജയപ്പെടുത്തി.


വനിതകളുടെ 50 കിലോ വിഭാഗത്തിൽ നീലവും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ സെനിയ സ്റ്റാങ്കെവിച്ചിനെ (UWW) 6-3 ന് തോൽപ്പിച്ച് നീലം വെങ്കല മെഡൽ കരസ്ഥമാക്കി. ഇതിന് മുൻപ് റെപ്പചേജിൽ, യൂറോപ്യൻ വെങ്കല മെഡൽ ജേതാവ് നദീഷ്ദ സോക്കലോവയെ (UWW) 18-7 എന്ന മികച്ച സ്കോറിന് അട്ടിമറിക്കുകയും ചെയ്തിരുന്നു.

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആയി ആദ്യ സ്വർണ്ണം നേടി മനീഷ

വനിതകളുടെ 62 കിലോഗ്രാം ഫൈനലിൽ ഉത്തരകൊറിയയുടെ കിം ഒകെ-ജുവിനെ 8-7 എന്ന സ്‌കോറിന് പരാജയപ്പെടുത്തി മനീഷ സ്വർണ്ണം നേടി. അവസാന മിനുറ്റ് വരെ 2-7 എന്ന സ്‌കോറിന് പിന്നിലായിരുന്നെങ്കിലും ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണ മെഡൽ നേടിക്കൊടുത്തുകൊണ്ട് മനീഷ ചരിത്രം കൂടെയാണ് രചിച്ചത്. വനിതാ ഗുസ്തിയിൽ നാല് വർഷത്തിനിടെ ഇന്ത്യയുടെ ആദ്യത്തെ ഏഷ്യൻ സ്വർണ്ണ നേട്ടമാണിത്.

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മാർച്ച് 25 മുതൽ മാർച്ച് 30 വരെ ജോർദാനിലെ അമ്മാനിൽ നടക്കുന്ന 2025 ലെ സീനിയർ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) പ്രഖ്യാപിച്ചു.

ഇറാൻ, ജപ്പാൻ, കസാക്കിസ്ഥാൻ തുടങ്ങിയ മുൻനിര എതിരാളികൾ ഉൾപ്പെടുന്നതിനാൽ, ഇന്ത്യ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്, എന്നാൽ അന്താരാഷ്ട്ര ടൂർണമെന്റുകളിലെ ടീമിന്റെ സമീപകാല പ്രകടനങ്ങൾ ഒന്നിലധികം മെഡലുകൾ നേടാനുള്ള പ്രതീക്ഷ നൽകുന്നു.

Indian Women’s Wrestling Team

.

🔹 50 kg: Ankush (Defeated Neelam in the trials)

🔹 53 kg: Olympian Antim Panghal (Dominated her bouts to confirm her spot)

🔹 55 kg: Nishu

🔹 57 kg: Neha Sharma

🔹 59 kg: Muskan

🔹 62 kg: Manisha (Defeated Mansi 7-0 in the finals)

🔹 65 kg: Monika

🔹 68 kg: Mansi Lathar

🔹 72 kg: Jyoti Berwal

🔹 76 kg: Olympian Reetika Hooda (Unbeaten in trials, avenged her previous loss to Priya Malik)

🇮🇳 Indian Men’s Freestyle Team

🔹 57 kg: Chirag (Defeated Rahul in the finals; U-23 World Champion)

🔹 61 kg: Udit (Flawless with a 3/3 win record in the trials)

🔹 65 kg: Sujeet

🔹 70 kg: Vishal

🔹 74 kg: Jaideep

🔹 79 kg: Chander Mohan

🔹 86 kg: Mukul Dahiya (Defeated U-23 medalist Sagar Jaglan in a shocking upset)

🔹 92 kg: Deepak Punia (Four-time Asian Championship medalist, eyeing his first gold)

🔹 97 kg: Jointy

🔹 125 kg: Dinesh

Indian Greco-Roman Team

India’s Greco-Roman wrestling team features a blend of seasoned athletes and rising stars.

🔹 55 kg: Nitin

🔹 60 kg: Sumit

🔹 63 kg: Umesh

🔹 67 kg: Neeraj

🔹 72 kg: Kuldeep

🔹 77 kg: Sagar

🔹 82 kg: Rahul

🔹 87 kg: Sunil

🔹 97 kg: Nitesh

🔹 130 kg: Prem

അണ്ടർ 17 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണവുമായി ഇന്ത്യയുടെ നേഹ സാംഗ്വാൻ ചരിത്രം കുറിച്ചു

അതിശയകരമായ പ്രകടനത്തിൽ, അമ്മാനിൽ നടന്ന അണ്ടർ 17 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതാ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗത്തിൽ ഇന്ത്യൻ ഗുസ്തി താരം നേഹ സാങ്വാൻ സ്വർണ്ണം നേടി. ഇന്ത്യയുടെ ഗുസ്തി താരമായ വിനേഷ് ഫോഗട്ടിൻ്റെ ജന്മഗ്രാമമായ ബലാലിയിൽ നിന്നുള്ള താരമാണ് നേഹ സാങ്‌വാൻ.

നേഹ

ജാപ്പനീസ് എതിരാളിയായ സോ സുത്സുയിയെ 10-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് 17 കാരിയായ ഗുസ്തി താരം വിജയം ഉറപ്പിച്ചത്. നേഹയുടെ ശ്രദ്ധേയമായ യാത്രയിൽ ടൂർണമെൻ്റിലുടനീളം ശ്രദ്ധേയമായ വിജയങ്ങൾ അവൾ നേടി.

ടെക്നിക്കൽ സുപ്പീരിയോറിറ്റി വഴിയുള്ള രണ്ട് വിജയങ്ങളും ഫാൾ വഴിയുള്ള ഒരു വിജയവും ഇതിൽ ഉൾപ്പെടുന്നു. നാല് മത്സരങ്ങളിലെ അവളുടെ മൊത്തം സ്കോർ 32-4 എന്നതായിരുന്നു.

ഗ്രീക്കോ – റോമന്‍ ശൈലിയിൽ ഇന്ത്യയ്ക്ക് മെഡൽ നേട്ടം 2010ന് ശേഷം, ഇന്ത്യയ്ക്ക് വെങ്കലം നേടിക്കൊടുത്തു സുനിൽ കുമാര്‍

ഏഷ്യന്‍ ഗെയിംസ് 2022ലെ ഗുസ്തിയിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടി സുനിൽ കുമാര്‍. ഗ്രീക്കോ റോമന്‍ ശൈലിയിൽ 87 കിലോ വിഭാഗത്തിൽ കിര്‍ഗിസ്ഥാന്‍ ഗുസ്തിക്കാരനെ 2-1ന് വീഴ്ത്തി ഇന്ത്യന്‍ താരം മെഡൽ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് അത്ര മേധാവിത്വമുള്ള ഒരു ശൈലിയല്ല ഗ്രീക്കോ റോമന്‍ എന്നത് ഓര്‍ക്കണം.

2010ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യയ്ക്ക് ശൈലിയിലുള്ള ഗുസ്തിയിൽ ഒരു മെഡൽ നേട്ടം സ്വന്തമാക്കാനാകുന്നത്.

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെങ്കലവുമായി ആന്റിം പംഗൽ

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെങ്കല മെഡലും ഒളിമ്പിക്സ് ക്വാട്ടയും ഉറപ്പാക്കി ഇന്ത്യയുടെ ആന്റിം പംഗൽ. ഈ പതിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് പംഗൽ നേടിയത്. 53 കിലോ വിഭാഗത്തിൽ 16-6ന് യൂറോപ്യന്‍ ചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഇതോടെ ആന്റിം മാറിയെങ്കിലും ക്വാട്ടയ്ക്ക് യോഗ്യത എന്‍ഒസിയ്ക്ക് ആയതിനാൽ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസ്സിയേഷനാകും വിനേഷ് ഫോഗട്ട് ആണോ അതോ ആന്റിം പംഗൽ ആണോ പാരീസിലേക്ക് പോകേണ്ടതെന്ന് തീരുമാനിക്കുക.

19 വയസ്സ് മാത്രമുള്ള പംഗൽ ഗുസ്തി ഫ്ലോറിൽ ഇപ്പോള്‍ തന്നെ പല മെഡലുകള്‍ കയ്ത് മുന്നേറുകയാണ്. അണ്ടര്‍ 20 ലോക ചാമ്പ്യനായി 2022, 23 വര്‍ഷങ്ങളിൽ പട്ടം നേടിയ താരം 2023 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ വെള്ളിയും നേടിയിരുന്നു.

ഡബ്യു.ഡബ്യു.ഇ സൂപ്പർ താരം ബ്രെ വെയിറ്റ് അന്തരിച്ചു

ലോക റെസിലിങ് എന്റർടെയിമെന്റ് (ഡബ്യു.ഡബ്യു.ഇ) സൂപ്പർ താരം ബ്രെ വെയിറ്റ് അന്തരിച്ചു. Windham Lawrence Rotunda എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. വെറും 36 മത്തെ വയസ്സിൽ ആണ് താരം മരണത്തിനു കീഴടങ്ങിയത്. കോവിഡിനു ശേഷം അസുഖം കാരണം വിശ്രമത്തിൽ ആയിരുന്ന താരം ഹൃദയസംബന്ധമായ അസുഖം കാരണം ആണ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ട്.

അച്ഛനെയും അമ്മാവന്മാരെയും പിന്തുടർന്നു ചെറുപ്പത്തിൽ തന്നെ പ്രഫഷണൽ റെസിലിങ് റിങിൽ എത്തിയ താരം ഡബ്യു.ഡബ്യു.ഇയിൽ വെയിറ്റ് കുടുംബത്തിലൂടെയാണ് ആരാധകരെ സൃഷ്ടിച്ചത്. നിരന്തരം ആരാധകരെ ഭയപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ച വെയിറ്റ് കുടുംബത്തിന്റെ മുഖ്യ താരം ബ്രെ വെയിറ്റ് ആയിരുന്നു. നേരത്തെ വെയിറ്റ് കുടുംബത്തിന്റെ ഭാഗം ആയിരുന്ന ലൂക് ഹാർപ്പറും(ബ്രോഡി ലീ) യും മരണത്തിനു കീഴടങ്ങിയിരുന്നു. താരത്തിന്റെ മരണത്തിൽ നിരവധി ഡബ്യു.ഡബ്യു.ഇ സൂപ്പർ താരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് എതിരെ പി ടി ഉഷ, “രാജ്യത്തിന്റെ പ്രതിച്ഛായക്ക് ഈ പ്രതിഷേധങ്ങൾ നല്ലതല്ല”

ജന്തർമന്തറിലെ സമരം നടത്തിയ ഇന്ത്യൻ ഗുസ്തിക്കാർക്ക് എതിരെ വിവാദ പ്രസ്താവനയുമായി പി ടി ഉഷ. ഈ കായിക താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മോശം ആണെന്നും തെരുവിലിറങ്ങുന്നതിന് മുമ്പ് അസോസിയേഷനെ സമീപിക്കേണ്ടതായിരുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മുൻ അത്‌ലറ്റിക്‌സ് സൂപ്പർതാരവുമായ പി ടി ഉഷ പറഞ്ഞു.

ലൈംഗികാതിക്രമത്തിനും ഭീഷണിപ്പെടുത്തിയതിനും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടന്ന പ്രതിഷേധത്തിമെതിരായാണ് പി ടി ഉഷ സംസാരിച്ചത്.

“തെരുവിലേക്ക് പോകുന്നതിനുപകരം, അവർക്ക് നേരത്തെ തന്നെ ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നു, പക്ഷേ അവർ ഐ‌ഒ‌എയിൽ വന്നിട്ടില്ല, ”ഐ‌ഒ‌എയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഉഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“കുറച്ച് അച്ചടക്കം വേണം. അവർ ആദ്യം ഞങ്ങളുടെ അടുത്ത് വരണം. ഞങ്ങളുടെ അടുത്തേക്ക് വരുന്നതിന് പകരം അവർ നേരെ തെരുവിലേക്ക് പോയി. അത് സ്‌പോർട്‌സിന് ഒട്ടും നല്ലതല്ല,” ഉഷ പറഞ്ഞു.

ഒപ്പം ഉണ്ടായിരുന്ന കല്യാൺ ചൗബെ, പി.ടി. ഉഷ വീണ്ടും വീണ്ടും പറയാൻ ആഗ്രഹിക്കുന്നത്, ഇത്തരത്തിലുള്ള പ്രക്ഷോഭം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് നല്ലതല്ല എന്നാണ് എന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ എന്നും ആഗോളതലത്തിൽ നല്ല പ്രശസ്തി ഉണ്ട് എന്നും ഈ നെഗറ്റീവ് പബ്ലിസിറ്റി രാജ്യത്തിന് നല്ലതല്ല എന്നും പറഞ്ഞു. ഈ പ്രതിഷേധങ്ങൾ രാജ്യത്തിന് നല്ലതല്ല എന്ന് ഉഷയും ആവർത്തിച്ചു.

അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ അങ്കുഷിന് വെള്ളി മെഡൽ

അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ അങ്കുഷിന് വെള്ളി മെഡൽ. 50 കിലോ വിഭാഗം ഫൈനലില്‍ നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനും മൂന്ന് വട്ടം ലോക ചാമ്പ്യനുമായ യുയി സുസാകിയോടാണ് അങ്കുഷ് പരാജയം ഏറ്റുവാങ്ങിയത്.

തന്റെ മറ്റ് മൂന്ന് മത്സരങ്ങളും കരുതുറ്റ വിജയം നേടിയാണ് അങ്കുഷ് ഫൈനലില്‍ പ്രവേശിച്ചത്. 59 കിലോ വിഭാഗത്തിൽ മാന്‍സിയ്ക്ക് വെങ്കല മെഡൽ ലഭിച്ചു.

നേട്ടം കൊയ്തത് ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകളുമായി മടക്കം

2022 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ. വെറും രണ്ട് വെങ്കല മെഡൽ മാത്രമാണ് ടീമിന് നേടാനായത്. വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും ആണ് ഈ മെഡൽ നേട്ടക്കാര്‍. ഒട്ടേറെ മെഡൽ പ്രതീക്ഷകളായ താരങ്ങള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയത് ഇന്ത്യയുടെ സാധ്യതകളെ ബാധിക്കുകയായിരുന്നു.

2021ൽ നടന്ന മുന്‍ പതിപ്പിലും ഇന്ത്യയ്ക്ക് രണ്ട് മെഡലുകളാണ് ലഭിച്ചത്. അന്ന് അന്‍ഷു മാലിക് വെള്ളിയും സരിത മോര്‍ വെങ്കലവും നേടി.

Exit mobile version