13-2 ന്റെ കൂറ്റന്‍ വിജയവുമായി രവി കുമാര്‍ ക്വാര്‍ട്ടറിലേക്ക്

57 കിലോ പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ടെക്നിക്കൽ സുപ്പിരിയറിറ്റിയുടെ അടിസ്ഥാനത്തിൽ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ രവി കുമാര്‍. ക്വാര്‍ട്ടറിൽ ബള്‍ഗേറിയന്‍ താരം വാന്‍ഗേലോവ് ആണ് രവിയുടെ എതിരാളി.

രവി കുമാര്‍ ഇന്ന് കൊളംബിയയുടെ എഡ്വാര്‍ഡോ ഓസ്കോര്‍ അര്‍ബാനോ ടൈഗേറോസിനെതിരെയാണ് മത്സരത്തിനിറങ്ങിയത്. ആദ്യം 2 പോയിന്റ് ലീഡ് രവി നേടിയെങ്കിലും കൊളംബിയന്‍ താരം ഒപ്പത്തിനെത്തുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ മൂന്ന് മിനുട്ടിന്റെ ആദ്യ പിരീഡ് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ താരം ഒരു ടെക്നിക്കൽ പോയിന്റ് കൂടി നേടി മത്സരത്തിൽ ലീഡ് നേടി.

രണ്ടാം പിരീഡിലും മേല്‍ക്കൈ നേടിയ രവി തന്റെ സ്കോര്‍ അഞ്ച് പോയിന്റിലേക്ക് എത്തിച്ചു. രണ്ടാം റൗണ്ടിൽ കൂടുതൽ മേധാവിത്വം കാഴ്ചവച്ച രവി 10 പോയിന്റ് നേടി മത്സരം 13-2ന് സ്വന്തമാക്കുകയായിരുന്നു.

അട്ടിമറിയുമായി വെങ്കലം നേടി രവി കുമാര്‍, ബജ്റംഗ് പൂനിയയ്ക്കും വെങ്കല മെഡല്‍

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടവുമായി രവി കുമാറും ബജ്റംഗ് പൂനിയയും. ഇരു താരങ്ങളും തങ്ങളുടെ സെമി മത്സരം പരാജയപ്പെട്ട ശേഷമാണ് വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയത്. ഇറാന്റെ നിലവിലെ ഏഷ്യന്‍ ചാമ്പ്യനായ റീസ അട്രിയെ 6-3 എന്ന സ്കോറിന് അട്ടിമറിച്ചാണ് രവികുമാര്‍ 57 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയത്.

അതേ സമയം 0-6ന് പിന്നില്‍ പോയ ശേഷം മംഗോളിയന്‍ താരത്തിനെ 8-7 എന്ന സ്കോറിന് കീഴടക്കിയാണ് ബജ്റംഗ് പൂനിയ തന്റെ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 65 കിലോ വിഭാഗത്തിലാണ് പൂനിയയുടെ മെഡല്‍ നേട്ടം. ഇത് തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണ് പൂനിയ നേടുന്നത്. താരം കഴിഞ്ഞ വര്‍ഷം വെള്ളി മെഡല്‍ നേടിയിരുന്നു. ആകെ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണ് പൂനിയയുടെ സമ്പാദ്യം.

സെമി ഫൈനലില്‍ തോല്‍വിയേറ്റ് വാങ്ങി രവികുമാറും ബജ്റംഗ് പൂനിയയും

സെമിയില്‍ കടന്നത് വഴി തങ്ങളുടെ ടോക്കിയോ ഒളിമ്പിക്സ് ക്വാട്ട സ്വന്തമാക്കിയെങ്കിലും സെമിയില്‍ പരാജയമേറ്റു വാങ്ങി ഇന്ത്യന്‍ താരങ്ങളായ ബജ്റംഗ് പൂനിയയും രവികമാറും. 65 കിലോ വിഭാഗത്തില്‍ ബജ്റംഗ് പൂനിയ സെമിയില്‍ ആവേശപ്പോരാട്ടത്തിലാണ് കീഴടങ്ങിയത്. 2-9ന് പിന്നിലായ താരം 9-9 ന് ഒപ്പമെത്തിയെങ്കിലും അവസാന നിമിഷം മത്സരം കൈവിട്ടു. നാളെ വെങ്കല മെഡല്‍ മത്സരത്തില്‍ താരം മത്സരിക്കും.

57 കിലോ വിഭാഗം സെമിയില്‍ നിലവിലെ ലോക ചാമ്പ്യനായ ഉഗേവിനോടാണ് രവികുമാര്‍ പോരാടി വീണത്. 4-6 എന്ന സ്കോറിനായിരുന്നു രവികുമാറിന്റെ തോല്‍വി. നാളെ രവികുമാറിനും വെങ്കല മത്സരമുണ്ട്.

രവികുമാറും ടോക്കിയോയിലേക്ക്, മുന്‍ ലോക ചാമ്പ്യനെ വീഴ്ത്തി സെമിയിലേക്ക്

ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രവികുമാര്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ യൂക്കി തകാഹാഷിയെ 6-1 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ താരം 57 കിലോ വിഭാഗത്തിന്റെ സെമിയില്‍ എത്തിയത്. സെമിയിലെത്തിയതിന്റെ ആനുകൂല്യത്തിലാണ് ഒളിമ്പിക്സ് യോഗ്യത താരം നേടിയത്.

നേരത്തെ വിനേഷ് ഫോഗട്ട് യോഗ്യത നേടിയിരുന്നു. താരം 53 കിലോ വനിത വിഭാഗത്തിലാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്.

Exit mobile version