സമനിലയിൽ പിരിഞ്ഞ് രണ്ട് മത്സരങ്ങള്‍, ഒപ്പത്തിനൊപ്പം പിരിഞ്ഞ് പട്നയും പുനേരിയും തലൈവാസും ഗുജറാത്തും

പ്രൊകബഡി ലീഗിൽ ഇന്നത്തെ മത്സരത്തിൽ പട്ന പൈറേറ്റ്സ് – പുനേരി പള്‍ട്ടന്‍ മത്സരവും തമിഴ് തലൈവാസ് – ഗുജറാത്ത് ജയന്റ്സ് മത്സരവും സമനിലയിൽ അവസാനിച്ചു. ഇന്നത്തെ ആദ്യ മത്സരത്തിൽ പട്നയും പുനേരിയും തമ്മിലുള്ള മത്സരത്തിൽ ഇരു ടീമുകളും 34 പോയിന്റ് വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ജയന്റ്സും തമിഴ് തലൈവാസും 31 പോയിന്റ് നേടി ഒപ്പത്തിനൊപ്പം നിന്നു.

പട്നയ്ക്കായി സച്ചിന്‍ എട്ട് പോയിന്റും പള്‍ട്ടന് വേണ്ട് അസ്ലം ഇനാംദാര്‍ 7 വിക്കറ്റും നേടി. ഗുജറാത്തിന് വേണ്ടി രാകേഷ് 13 പോയിന്റും തലൈവാസിന് വേണ്ടി നരേന്ദര്‍ 10 പോയിന്റുമാണ് നേടിയത്.

തലൈവാസിന് തിരിച്ചടി, പവന്‍ സെഹ്രാവത്തിന് ആദ്യ മത്സരത്തിൽ തന്നെ പരിക്ക്

പ്രൊ കബഡിയുടെ ഒമ്പതാം സീസണിന്റെ മിന്നും താരം പവൻ സെഹ്രാവത് ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പുറത്ത്. പ്രൊ കബഡിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായ പവൻ, തമിഴ് തലൈവാസിന്റെ‌ നായകനും അറ്റാക്കിങ്ങ് കോച്ചുമാണ്.

ഗുജറാത്ത് ടൈറ്റസിന്റെ ചന്ദൻ രഞിതിനെ ടാക്കിൾ ചെയ്യാനുള്ള ശ്രമത്തിനിടെ താരത്തിന്റെ വലത് കാൽ മുട്ടിന് പരിക്കേൽക്കുകയായിരിന്നു. മത്സരം നിർത്തിവെച്ച് സ്ട്രെച്ചറിൽ ഉടനെ തന്നെ മെഡിക്കൽ സംഘം ആശുപത്രിയിലേക്ക് മാറ്റി.

ത്രില്ലറിൽ ജയ്പൂരിനെ മറികടന്ന് യുപി, വിജയം 2 പോയിന്റ്

2 പോയിന്റിന്റെ ത്രില്ലര്‍ വിജയം നേടി യുപി യോദ്ധാസ്. ഇന്ന് പ്രൊകബഡി ലീഗിലെ അവസാന മത്സരത്തിൽ 34-32 എന്ന സ്കോറിന് 2 പോയിന്റ് വ്യത്യാസത്തിലാണ് യുപിയുടെ വിജയം.

ആദ്യാവസാനം ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ ജയ്പൂര്‍ 15-12 എന്ന സ്കോറിന് മുന്നിട്ട് നിന്നപ്പോള്‍ 17-19ന് രണ്ടാം പകുതിയിൽ യുപിയായിരുന്നു മുന്നിൽ. ഒരു സൂപ്പര്‍ ടാക്കിള്‍ പോയിന്റിന് ലഭിച്ച മൂന്ന് പോയിന്റ് കൂടി പോക്കറ്റിലായപ്പോള്‍ യുപി വിജയം കരസ്ഥമാക്കി.

യുപിയ്ക്കായി സുരേന്ദര്‍ ഗിൽ 9 പോയിന്റും പര്‍ദീപ് നര്‍വാള്‍ 7 പോയിന്റും നേടിയപ്പോള്‍ 8 പോയിന്റ് നേടിയ അര്‍ജുന്‍ ദേശ്‍വാൽ ആണ് ജയ്പൂരിന്റെ ടോപ് സ്കോറര്‍.

സൗത്തിന്ത്യന്‍ ഡര്‍ബിയിൽ വിജയവുമായി ബെംഗളൂരു ബുള്‍സ്, തെലുഗു ടൈറ്റന്‍സിനെ വീഴ്ത്തിയത് 5 പോയിന്റിന്

ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ തെലുഗു ടൈറ്റന്‍സിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ബെംഗളുരു ബുള്‍സ്. 34-29 എന്ന സ്കോറിനാണ് ബെംഗളൂരുവിന്റെ വിജയം. ആദ്യ പകുതിയിൽ 17 പോയിന്റ് വീതം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 17-12 എന്ന നിലയിൽ മേൽക്കൈ ബെംഗളൂരു നേടി.

7 പോയിന്റ് നേടിയ നീരജ് ബെംഗളൂരുവിനായി തിളങ്ങിയപ്പോള്‍ വിനയ്, രജനീഷ് എന്നിവര്‍ തെലുഗുവിനായി 7 പോയിന്റ് നേടി. 5 പോയിന്റുമായി വികാശ് കണ്ടോലയും ഭരതും നിര്‍ണ്ണായക പ്രകടനം ബെംഗളൂരുവിനായി നടത്തുകയായിരുന്നു.

യു മുംബയെ തകര്‍ത്തെറിഞ്ഞ് ദബാംഗ് ഡൽഹി

പ്രൊകബഡി ലീഗിന്റെ 9ാം സീസണിന് ആവേശത്തുടക്കം കുറിച്ച് ദബാംഗ് ഡൽഹി. ഇന്ന് ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു മുംബയെ 41-27 എന്ന സ്കോറിനാണ് ദബാംഗ് ഡൽഹി കെ.സി തരിപ്പണം ആക്കിയത്.

13 പോയിന്റുമായി നവീന്‍ കുമാര്‍ ആണ് ഡൽഹി നിരയിൽ തിളങ്ങിയത്. ആദ്യ പകുതിയിൽ 19-10 എന്ന സ്കോറിന് ദബാംഗ് മുന്നിൽ നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മുംബ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 22-17ന് ഡൽഹി തന്നെയായിരുന്നു മുന്നിൽ.

പ്രൊകബഡി 9ാം സീസണിന് ഇന്ന് തുടക്കം

പ്രൊ കബഡി ലീഗിന്റെ ഒമ്പതാം സിസണിന് ഇന്ന് തുടക്കമാവും. മൂന്ന് ഭാഗങ്ങളായി നടക്കുന്ന ഈ സീസണിന്റെ ആദ്യ ഭാഗം ബാങ്ലൂരു ശ്രീ കണ്ടീരവ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

വെള്ളി ശനി ദിവസങ്ങളിൽ മൂന്നും, മറ്റുള്ള ദിവസങ്ങളിൽ രണ്ടും കളികൾ വരുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ സീസണിനു ശേഷം കാണികൾ സ്റ്റേഡിയത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടെ ഇത്തവണയുണ്ട്.

 

The time is now to #LePanga, ’cause #vivoProKabaddi returns tonight! 🤩

Kaun #BhidegaTohBadhega to lift the trophy in Season 9?

https://www.kooapp.com/koo/StarSportsIndia/5f476881-1cc5-4ab6-a3d5-b643595cbd6a

~~~~

Join Koo, earn cash ₹₹₹ and coins and connect with millions of people:
https://www.kooapp.com/dnld

Koo is Made in India! 🙂

 

ഇന്ന് ആദ്യ മത്സരത്തിൽ ഡെൽഹി ദബാങ് യു മുബൈയേയും, രണ്ടാം മത്സരത്തിൽ ബെങ്ലൂരു ബുൾസ് തെലുഗു ടൈറ്റൻസിനേയും അവസാന മത്സരത്തിൽ ജെയ്പൂർ പിങ്ക് പാന്തേർസ് യു.പി യോദ്ദാസിനെയും നേരിടും.

മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്ട്സാറിലും തൽസമയം കാണാം.

ഇതാണ് ഫൈനൽ!!! പട്ന പൈറേറ്റ്സിനെ ഒരു പോയിന്റിന് പരാജയപ്പെടുത്തി ദബാംഗ് ഡൽഹിയ്ക്ക് കിരീടം

പ്രൊ കബഡി ലീഗ് ഫൈനലില്‍ ആവേശകരമായ മത്സരത്തിൽ പട്‍ന പൈറേറ്റ്സിനെ പരാജയപ്പെടുത്തി കന്നി കിരീടം നേടി ദബാംഗ് ഡൽഹി. ഇന്ന് നടന്ന മത്സരത്തിൽ 37-36 എന്ന സ്കോറിനായിരുന്നു ഡൽഹിയുടെ വിജയം.

ഇത് ആദ്യമായാണ് ദബാംഗ് ഡൽഹി പ്രൊകബഡി ലീഗ് ജേതാക്കളാകുന്നത്. 13 പോയിന്റ് നേടിയ നവീന്‍ കുമാറിന് മികച്ച പിന്തുണ നല്‍കിയ വിജയ് നേടിയ 14 പോയിന്റുകള്‍ ഡൽഹി വിജയത്തിൽ നിര്‍ണ്ണായകമായപ്പോള്‍ പട്നയ്ക്കായി സച്ചിന്‍ 10 പോയിന്റും ഗുമന്‍ സിംഗ് 9 പോയിന്റും നേടി.

ആദ്യ പകുതിയിൽ 17-15ന് പട്നയായിരുന്നു മുന്നിൽ എന്നാൽ രണ്ടാം പകുതിയിൽ 22 പോയിന്റ് ഡൽഹി നേടിയപ്പോള്‍ പട്നയ്ക്ക് 19 പോയിന്റ് മാത്രമേ നേടാനായുള്ളു.

ജയ്പൂരിന്റെ വിജയം ഉറപ്പാക്കി അര്‍ജുന്‍ ദേശ്വാൽ

ഇന്നലെ നടന്ന പ്രൊ കബഡി ലീഗിലെ അവസാന മത്സരത്തിൽ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന് മികച്ച വിജയം. അര്‍ജുന്‍ ദേശ്വാലിന്റെ 18 പോയിന്ററ് പ്രകടനത്തിനൊപ്പം ദീപക് ഹൂഡ 10 പോയിന്റും നേടിയപ്പോള്‍ 40-38 എന്ന സ്കോറിനായിരുന്നു ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ വിജയം. ഹരിയാന സ്റ്റീലേഴ്സിനെയാണ് ജയ്പൂര്‍ പരാജയപ്പെടുത്തിയത്.

ഹരിയാനയ്ക്കായി വികാശ് കണ്ടോല 14 പോയിന്റും ജയ്ദീപ്(5), മീതു(4), രോഹിത് ഗുലിയ(7), സുരേന്ദര്‍ നാഡ(5) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ജയ്പൂരിനെ മറികടക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. ആദ്യ പകുതിയിൽ 22-21ന് ഹരിയാനയായിരുന്നു മുന്നിൽ.

രണ്ടാം പകുതിയിൽ 19-16ന് ജയ്പൂര്‍ മേൽക്കൈ നേടിയപ്പോള്‍ വിജയം ടീമിനൊപ്പം 2 പോയിന്റ് നിന്നു.

ടൈറ്റന്‍സിനും കാലിടറിയത് 1 പോയിന്റിന്, പുനേരി പള്‍ട്ടന് വിജയം

തെലുഗു ടൈറ്റന്‍സിനെതിരെ 1 പോയിന്റ് വിജയം നേടി പുനേരി പള്‍ട്ടന്‍. ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ 34-33 എന്ന സ്കോറിന് ആണ് വിജയം. പള്‍ട്ടന് വേണ്ടി രാഹുല്‍ ചൗധരിയും തെലുഗു ടൈറ്റന്‍സ് സിദ്ധാര്‍ത്ഥ് ദേശായി എന്നിവരും 15 പോയിന്റും നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

അതേ സമയം പുനേരി പള്‍ട്ടന്‍ അസ്ലാം ഇനാംദാര്‍ എട്ട് പോയിന്റും മോഹിത് ഗോയത് 9 പോയിന്റും നേടി പുനെ നിരയിൽ തിളങ്ങി. പകുതി സമയത്ത് 20-14ന് തെലുഗു ടൈറ്റന്‍സ് ആയിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയിൽ 20-13 എന്ന നിലയിൽ പള്‍ട്ടന്‍ ആധിപത്യം പുലര്‍ത്തി.

ത്രില്ലറിൽ പട്ന പൈറേറ്റ്സിനെ വീഴ്ത്തി യുപി യോദ്ധ

പ്രൊ കബഡി ലീഗിന്റെ എട്ടാം സീസണിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ യുപി യോദ്ധയ്ക്ക് വിജയം. 36 – 35 എന്ന സ്കോറിനാണ് പട്ന പൈറേറ്റ്സിനെ പിന്തള്ളി യുപി യോദ്ധ വിജയം കൈവരിച്ചത്.

പട്ന നിരയിൽ പര്‍ദീപ് നര്‍വാള്‍ 12 പോയിന്റുമായി ടോപ് സ്കോറര്‍ ആയെങ്കിലും യുപിയ്ക്കായി സച്ചിന്‍ പത്തും പ്രശാന്ത് കുമാര്‍ 8 പോയിന്റും നേടിയപ്പോള്‍ മുഹമ്മദ്റീസ ചിയാനേഹ് ഏഴ് പോയിന്റും നേടി.

ആദ്യ പകുതിയിൽ 20-17ന് പട്നയായിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയിൽ 19-15 എന്ന സ്കോറിന് യുപി മുന്നിട്ട് നിന്നു.

ബെംഗളൂരു ബുൾസിനെ തകർത്ത് പൂനേരി പൾത്താൻ

പ്രോ കബഡി ലീഗിൽ ചാമ്പ്യന്മാരായ ബെംഗളൂരു ബുൾസിനെ പരാജയപ്പെടുത്തി പൂനേരി പൾട്ടാൻ. ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ 31-23 ന്റെ വിജയമാണ് പൂനെ ടീം നേടിയത്. ബെംഗളൂരുവിന്റെ സൂപ്പർ താരം പവൻ ഷെരാവത്തിനെ പിടിച്ച് കെട്ടിയാണ് പുനേരി വിജയമുറപ്പിച്ചത്.

സുർജീത്ത് സിംഗാണ് പൂനേരിയുടെ പ്രതിരോധം കാത്തത്. പൂനേരി പ്രതിരോധം മികച്ച് നിന്നപ്പോൾ ബെംഗളൂരു മുട്ട് കുത്തി. 250 പോയന്റ്സ് പ്രോ കബഡി ലീഗിൽ തികയ്ക്കാൻ സുർജീത് സിംഗിനായി. ടേബിൾ ടോപ്പേഴ്സ് ആവാനുള്ള ഒരു അവസരമാണ് ബെംഗളൂരു ബുൾസ് നഷ്ടമാക്കിയത്.

യൂ മുംബയെ പരാജയപ്പെടുത്തി ഹരിയാന സ്റ്റീലേഴ്സ്

പ്രോ കബഡി ലീഗിൽ യൂ മുംബയെ പരാജയപ്പെടുത്തി ഹരിയാന സ്റ്റീലേഴ്സ്. വികാസ് ഖണ്ഡോലയുടെ തകർപ്പൻ പ്രകടനമാണ് ഹരിയാനക്ക് ജയം നൽകിയത്. 30-27 ന്റെ വിജയമാണ് മുംബക്കെതിരെ ഹരിയാന നേടിയത്. വികാസിന്റെ 9 പോയന്റുകളാണ് മുംബയെ പരാജയപ്പെടുത്താൻ ഹരിയാനയെ സഹായിച്ചത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാക്ഷേഷ് കുമാർ പരിശീപ്പിച്ച സ്റ്റീലേഴ്സ് മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. യൂ മുംബക്ക് ബോണസ് പോയന്റുകൾ പോലും നൽകാതെയുള്ള അവരുടെ പ്രതിരോധത്തിലെ മികവ് എടുത്ത് പറയേണ്ടതാണ്. മത്സരാവസാനത്തോടെ യൂ മുംബ തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും ജയം ഹരിയാനയോടൊപ്പമായിരുന്നു. ഈ ജയത്തോടു കൂടി 26 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഹരിയാന സ്റ്റീലേഴ്സ്.

Exit mobile version