നൂറിനടുത്ത് പോയിന്റുകള്‍ പിറന്ന ആവേശ മത്സരം, യുപിയെ വീഴ്ത്തി ഗുജറാത്ത്

പ്രൊകബഡി ലീഗിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ അത്യന്തം ആവേശം കണ്ടപ്പോള്‍ പിറന്നത് 96 പോയിന്റ്. പ്രൊകബഡി ചരിത്രത്തിൽ തന്നെ ഏറ്റവും അധികം പോയിന്റ് പിറന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സ് യുപി യോദ്ധാസിനെതിരെ വിജയം കുറിയ്ക്കുകയായിരുന്നു.

51-45 എന്ന സ്കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യ പകതി അവസാനിക്കുമ്പോള്‍ ഗുജറാത്ത് 19-21ന് പിന്നിലായിരുന്നുവെങ്കിൽ രണ്ടാം പകുതിയിൽ വര്‍ദ്ധിത വീര്യത്തോട് കൂടി ഇറങ്ങിയ ടീം 32-24 എന്ന സ്കോറിന് മുന്നിട്ട് നിന്നു.

20 പോയിന്റുമായി ചന്ദ്രന്‍ രഞ്ജിത്തും 16 പോയിന്റ് നേടി രാകേഷുമാണ് വിജയികള്‍ക്കായി തിളങ്ങിയത്. പര്‍ദീപ് നര്‍വാള്‍ 17 പോയിന്റ് നേടിയപ്പോള്‍ 14 പോയിന്റ് നേടിയ സുരേന്ദര്‍ ഗിൽ ആണ് യുപിയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍.

 

ത്രില്ലറിൽ ജയ്പൂരിനെ മറികടന്ന് യുപി, വിജയം 2 പോയിന്റ്

2 പോയിന്റിന്റെ ത്രില്ലര്‍ വിജയം നേടി യുപി യോദ്ധാസ്. ഇന്ന് പ്രൊകബഡി ലീഗിലെ അവസാന മത്സരത്തിൽ 34-32 എന്ന സ്കോറിന് 2 പോയിന്റ് വ്യത്യാസത്തിലാണ് യുപിയുടെ വിജയം.

ആദ്യാവസാനം ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ ജയ്പൂര്‍ 15-12 എന്ന സ്കോറിന് മുന്നിട്ട് നിന്നപ്പോള്‍ 17-19ന് രണ്ടാം പകുതിയിൽ യുപിയായിരുന്നു മുന്നിൽ. ഒരു സൂപ്പര്‍ ടാക്കിള്‍ പോയിന്റിന് ലഭിച്ച മൂന്ന് പോയിന്റ് കൂടി പോക്കറ്റിലായപ്പോള്‍ യുപി വിജയം കരസ്ഥമാക്കി.

യുപിയ്ക്കായി സുരേന്ദര്‍ ഗിൽ 9 പോയിന്റും പര്‍ദീപ് നര്‍വാള്‍ 7 പോയിന്റും നേടിയപ്പോള്‍ 8 പോയിന്റ് നേടിയ അര്‍ജുന്‍ ദേശ്‍വാൽ ആണ് ജയ്പൂരിന്റെ ടോപ് സ്കോറര്‍.

Exit mobile version