തമിഴ് തലൈവാസിനെ നിഷ്പ്രഭമാക്കി ബെംഗളൂരു ബുള്‍സ്

തമിഴ് തലൈവാസിനെതിരെ 45-28 എന്ന ആധികാരിക വിജയം നേടി ബെംഗളൂരു ബുള്‍സ്. ഇന്ന് പ്രൊകബഡി ലീഗിലെ രണ്ടാം മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോള്‍ 18-12 എന്ന നിലയിൽ 6 പോയിന്റ് ലീഡ് മാത്രമായിരുന്നു ബെംഗളൂരുവിന്റെ കൈയ്യിലെങ്കിൽ രണ്ടാം പകുതിയിൽ 27-16ന് ടീം മുന്നിട്ട് നിൽക്കുകയായിരുന്നു.

12 പോയിന്റുമായി ബെംഗളൂരു താരം ഭരത് മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. തലൈവാസിന്റെ നരേന്ദര്‍ 10 പോയിന്റ് നേടി.

വെല്ലുവിളി ഉയര്‍ത്തി ഹരിയാന, മറികടന്ന് ഡൽഹി, ത്രില്ലര്‍ പട്നയെ മറികടന്ന് തമിഴ് തലൈവാസ്

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ വിജയം കുറിച്ച് ദബാംഗ് ഡൽഹിയും തമിഴ് തലൈവാസും. 38-36 എന്ന സ്കോറിന് ദബാംഗ് ഡൽഹി ഹരിയാന സ്റ്റീലേഴ്സിനെ വീഴ്ത്തിയപ്പോള്‍ 33-32 എന്ന സ്കോറിന് ഒരു പോയിന്റ് വ്യത്യാസത്തിലാണ് തമിഴ് തലൈവാസ് പട്ന പൈറേറ്റ്സിനെ മറികടന്നത്.

ആദ്യ മത്സരത്തിൽ പകുതി സമയത്ത് 15-17 എന്ന സ്കോറിന് തമിഴ് തലൈവാസ് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ 18-15ന് ടീം മുന്നിലെത്തി മത്സരവും സ്വന്തമാക്കി. നരേന്ദര്‍ 9 പോയിന്റുമായി തമിഴ് തലൈവാസ് നിരയിൽ തിളങ്ങി.

രണ്ടാം മത്സരത്തിൽ ദബാംഗ് ഡൽഹിയുടെ ജൈത്രയാത്രയ്ക്ക് രണ്ടാം പകുതിയിൽ ഹരിയാന വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഡൽഹിയുടെ തുടര്‍ച്ചയായ അഞ്ചാം ജയം തടയാന്‍ ഹരിയാനയ്ക്കായില്ല. ആദ്യ പകുതിയിൽ 17-12 എന്ന സ്കോറിന് ഡൽഹി മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 24-21 എന്ന സ്കോറിന് ഹരിയാനയായിരുന്നു മുന്നിൽ.

വിജയം 28 പോയിന്റിന്റെ, പട്ന പൈറേറ്റ്സിനെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ വാരിയേഴ്സ്

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ കൂറ്റന്‍ വിജയവുമായി ബംഗാള്‍ വാരിയേഴ്സ്. 54-26 എന്ന സ്കോറിനാണ് ബംഗാള്‍ പട്ന പൈറേറ്റ്സിനെ തകര്‍ത്തത്. മനീന്ദര്‍(12), ശ്രീകാന്ത് ജാധവ്(9) എന്നിവരുടെ പ്രകടനം ആണ് ബംഗാള്‍ നിരയിൽ എടുത്ത് പറയേണ്ടത്. പട്നയ്ക്കായി സച്ചിന്‍ 12 പോയിന്റ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് താരത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

ആദ്യ പകുതിയിൽ ബംഗാള്‍ 26-11 എന്ന സ്കോറിന് മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയിൽ 28-15 എന്ന നിലയിൽ ടീം മുന്നിട്ട് നിന്നു. മൂന്ന് വിജയങ്ങളുമായി ബംഗാള്‍ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ യുപിയെ മറികടന്ന് ഡൽഹി, ബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് പോയിന്റ് വ്യത്യാസത്തിൽ യുപിയെ വീഴ്ത്തി ദബാംഗ് ഡൽഹി. മറ്റൊരു മത്സരത്തി. ബെംഗളൂരുവിനെതിരെ ആധികാരിക ജയം നേടുവാന്‍ ബംഗാള്‍ വാരിയേഴ്സിന് സാധിച്ചു.

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ 42-33 എന്ന സ്കോറിനായിരുന്നു ബംഗാളിന്റെ വിജയം. 44-42 എന്ന ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിലാണ് ദബാംഗ് ഡൽഹി യുപി യോദ്ധാസിനെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷം ആണ് ഡൽഹിയുടെ തിരിച്ചുവരവ്. യുപി 25-19ന് ആദ്യ പകുതിയിൽ മുന്നിട്ട് നിന്നപ്പോള്‍ 25-17ന് രണ്ടാം പകുതിയിൽ ടീം ആധിപത്യം ഉറപ്പാക്കി.

പട്നയെ വീഴ്ത്തി ജയ്പൂര്‍, ആധികാരിക വിജയവുമായി ബംഗാള്‍ വാരിയേഴ്സ്, പുനേരി പള്‍ട്ടന്റെ വെല്ലുവിളി അതിജീവിച്ച് ബെംഗളൂരു ബുള്‍സ്

ഇന്ന് പ്രൊകബഡി ലീഗിൽ നടന്ന മത്സരങ്ങളിൽ വിജയം കുറിച്ച് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്, പട്ന പൈറേറ്റ്സ്, ബെംഗളൂരു ബുള്‍സ് എന്നിവര്‍. ജയ്പൂര്‍ പട്നയെ 35-30 എന്ന സ്കോറിന് കീഴടക്കിയപ്പോള്‍ ബംഗാള്‍ വാരിയേഴ്സ് 45-25 എന്ന സ്കോറിന് ആധിപത്യമാര്‍ന്ന വിജയം ആണ് തെലുഗു ടൈറ്റന്‍സിനെതിരെ നേടിയത്.

ബെംഗളൂരു ബുള്‍സ് ആകട്ടെ ത്രില്ലര്‍ മത്സരത്തിൽ 2 പോയിന്റ് വ്യത്യാസത്തിലാണ് വിജയം കുറിച്ചത്. 41-39 എന്ന സ്കോറിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.

യു മുംബയെ തകര്‍ത്തെറിഞ്ഞ് ദബാംഗ് ഡൽഹി

പ്രൊകബഡി ലീഗിന്റെ 9ാം സീസണിന് ആവേശത്തുടക്കം കുറിച്ച് ദബാംഗ് ഡൽഹി. ഇന്ന് ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു മുംബയെ 41-27 എന്ന സ്കോറിനാണ് ദബാംഗ് ഡൽഹി കെ.സി തരിപ്പണം ആക്കിയത്.

13 പോയിന്റുമായി നവീന്‍ കുമാര്‍ ആണ് ഡൽഹി നിരയിൽ തിളങ്ങിയത്. ആദ്യ പകുതിയിൽ 19-10 എന്ന സ്കോറിന് ദബാംഗ് മുന്നിൽ നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മുംബ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 22-17ന് ഡൽഹി തന്നെയായിരുന്നു മുന്നിൽ.

പ്രൊകബഡി 9ാം സീസണിന് ഇന്ന് തുടക്കം

പ്രൊ കബഡി ലീഗിന്റെ ഒമ്പതാം സിസണിന് ഇന്ന് തുടക്കമാവും. മൂന്ന് ഭാഗങ്ങളായി നടക്കുന്ന ഈ സീസണിന്റെ ആദ്യ ഭാഗം ബാങ്ലൂരു ശ്രീ കണ്ടീരവ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

വെള്ളി ശനി ദിവസങ്ങളിൽ മൂന്നും, മറ്റുള്ള ദിവസങ്ങളിൽ രണ്ടും കളികൾ വരുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ സീസണിനു ശേഷം കാണികൾ സ്റ്റേഡിയത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടെ ഇത്തവണയുണ്ട്.

 

The time is now to #LePanga, ’cause #vivoProKabaddi returns tonight! 🤩

Kaun #BhidegaTohBadhega to lift the trophy in Season 9?

https://www.kooapp.com/koo/StarSportsIndia/5f476881-1cc5-4ab6-a3d5-b643595cbd6a

~~~~

Join Koo, earn cash ₹₹₹ and coins and connect with millions of people:
https://www.kooapp.com/dnld

Koo is Made in India! 🙂

 

ഇന്ന് ആദ്യ മത്സരത്തിൽ ഡെൽഹി ദബാങ് യു മുബൈയേയും, രണ്ടാം മത്സരത്തിൽ ബെങ്ലൂരു ബുൾസ് തെലുഗു ടൈറ്റൻസിനേയും അവസാന മത്സരത്തിൽ ജെയ്പൂർ പിങ്ക് പാന്തേർസ് യു.പി യോദ്ദാസിനെയും നേരിടും.

മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്ട്സാറിലും തൽസമയം കാണാം.

ഇതാണ് ഫൈനൽ!!! പട്ന പൈറേറ്റ്സിനെ ഒരു പോയിന്റിന് പരാജയപ്പെടുത്തി ദബാംഗ് ഡൽഹിയ്ക്ക് കിരീടം

പ്രൊ കബഡി ലീഗ് ഫൈനലില്‍ ആവേശകരമായ മത്സരത്തിൽ പട്‍ന പൈറേറ്റ്സിനെ പരാജയപ്പെടുത്തി കന്നി കിരീടം നേടി ദബാംഗ് ഡൽഹി. ഇന്ന് നടന്ന മത്സരത്തിൽ 37-36 എന്ന സ്കോറിനായിരുന്നു ഡൽഹിയുടെ വിജയം.

ഇത് ആദ്യമായാണ് ദബാംഗ് ഡൽഹി പ്രൊകബഡി ലീഗ് ജേതാക്കളാകുന്നത്. 13 പോയിന്റ് നേടിയ നവീന്‍ കുമാറിന് മികച്ച പിന്തുണ നല്‍കിയ വിജയ് നേടിയ 14 പോയിന്റുകള്‍ ഡൽഹി വിജയത്തിൽ നിര്‍ണ്ണായകമായപ്പോള്‍ പട്നയ്ക്കായി സച്ചിന്‍ 10 പോയിന്റും ഗുമന്‍ സിംഗ് 9 പോയിന്റും നേടി.

ആദ്യ പകുതിയിൽ 17-15ന് പട്നയായിരുന്നു മുന്നിൽ എന്നാൽ രണ്ടാം പകുതിയിൽ 22 പോയിന്റ് ഡൽഹി നേടിയപ്പോള്‍ പട്നയ്ക്ക് 19 പോയിന്റ് മാത്രമേ നേടാനായുള്ളു.

Exit mobile version