യു മുംബയെ തകര്‍ത്തെറിഞ്ഞ് ദബാംഗ് ഡൽഹി

പ്രൊകബഡി ലീഗിന്റെ 9ാം സീസണിന് ആവേശത്തുടക്കം കുറിച്ച് ദബാംഗ് ഡൽഹി. ഇന്ന് ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു മുംബയെ 41-27 എന്ന സ്കോറിനാണ് ദബാംഗ് ഡൽഹി കെ.സി തരിപ്പണം ആക്കിയത്.

13 പോയിന്റുമായി നവീന്‍ കുമാര്‍ ആണ് ഡൽഹി നിരയിൽ തിളങ്ങിയത്. ആദ്യ പകുതിയിൽ 19-10 എന്ന സ്കോറിന് ദബാംഗ് മുന്നിൽ നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മുംബ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 22-17ന് ഡൽഹി തന്നെയായിരുന്നു മുന്നിൽ.

യുമുംബയെ വീഴ്ത്തി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്

പ്രൊകബഡി ലീഗില്‍ യുമുംബയെ തകര്‍ത്തെറിഞ്ഞ് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 42-23 എന്ന സ്കോറിനാണ് ജയ്പൂര്‍ വിജയം കൈവരിച്ചത്. 22-10 എന്ന സ്കോറിനാണ് പിങ്ക് പാന്തേഴ്സ് ആദ്യ പകുതിയില്‍ ലീഡ് ചെയ്തത്. മത്സരത്തില്‍ ഉടനീളം തങ്ങള്‍ നേടിയ ലീഡ് നിലനിര്‍ത്തി മുംബൈയുടെ തിരിച്ചുവരവിനുള്ള സാധ്യതകളെ ഇല്ലാതാക്കിയാണ് ജയ്പൂര്‍ മികച്ച രീതിയില്‍ മുന്നോട്ട് നീങ്ങിയത്.

ദീപക് നിവാസ് ഹൂഡ(11), നിതിന്‍ റാവല്‍(7), ദീപക് നര്‍വാല്‍(6), അമിത് ഹൂഡ(5) എന്നിവര്‍ ജയ്പൂരിനായി പ്രധാന പോയിന്റ് നേട്ടക്കാരായപ്പോള്‍ മുംബൈയ്ക്കായി അഭിഷേക് സിംഗ് 7 പോയിന്റും ഡോംഗ് ജിയോണ്‍ ലീ 6 പോയിന്റും നേടി.

25-18 എന്ന സ്കോറിന് റെയിഡിംഗിലും 11-5 എന്ന സ്കോറിന് ടാക്കിളഅ‍ പോയിന്റുകളിലും ജയ്പൂര്‍ മുന്നിട്ട് നിന്നു. മൂന്ന് തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന് സാധിച്ചു.

പുതിയ സീസണില്‍ യുമുംബയുടെ വിജയത്തുടക്കം

തെലുഗു ടൈറ്റന്‍സിനെതിരെ 31-25ന്റെ മികച്ച വിജയം നേടി തങ്ങളുടെ വിജയം യുമുംബ കുറിച്ചതോടെ 2019 പ്രൊകബഡി സീസണിന് ആവേശത്തുടക്കം. ഇന്ന് ഹൈദ്രാബാദിലെ ഗാച്ചി ബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ തെലുഗു ടൈറ്റന്‍സിനെയാണ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ യുമുംബ മറികടന്നത്. ആദ്യ പകുതിയില്‍ 17-10ന്റെ ലീഡും മുംബൈയ്ക്ക് തന്നെയായിരുന്നു.

10 പോയിന്റുമായി അഭിഷേക് സിംഗ് ആണ് മുംബൈ നിരയിലെ മികച്ച പ്രകടനം പുറത്തെടുത്തത്. രോഹിത് ബലിയന്‍, സന്ദീപ് നര്‍വാല്‍, ഫസല്‍ അത്രെച്ചാലി എന്നിവര്‍ നാല് വീതം പോയിന്റും നേടി. അതേ സമയം ടൈറ്റന്‍സിന് വേണ്ടി രജനീഷ് എട്ട് പോയിന്റും സിദ്ധാര്‍ത്ഥ് ദേശായി 5 പോയിന്റും നേടി. കഴിഞ്ഞ സീസണില്‍ മുംബൈയുടെ പ്രധാന റെയിഡറുടെ ദൗത്യം സിദ്ധാര്‍ത്ഥിനായിരുന്നു, അന്നത്തെ അത്ര മികവ് ഇന്ന് തന്റെ മുന്‍ ടീമിനെതിരെ താരത്തിന് പുറത്തെടുക്കുവാനാകാതെ പോയതും തെലുഗു ടൈറ്റന്‍സിന് തിരിച്ചടിയായി.

ടാക്കിള്‍ പോയിന്റുകളില്‍ ഇരു ടീമുകളും പത്ത് പോയിന്റ് വീതം നേടി തുല്യത പാലിച്ചപ്പോള്‍ റെയിഡ് പോയിന്റില്‍ നേരിയ ലീഡ്(16-15) കൈവശപ്പെടുത്തുവാന്‍ യുമുംബയ്ക്കായി. എന്നാല്‍ രണ്ട് തവണ ഓള്‍ഔട്ട് ആയതാണ് തെലുഗു ടൈറ്റന്‍സിന് തിരിച്ചടിയായത്. 1 അധിക പോയിന്റും നേടി തങ്ങളുടെ ആറ് പോയിന്റിന്റെ ലീഡ് കരസ്ഥമാക്കുവാന്‍ യുമുംബയ്ക്കായി.

ബെംഗളൂരു ഫൈനലില്‍, ഫൈനലിലേക്ക് യോഗ്യതയ്ക്കായി ഗുജറാത്തും യുപിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും

കൊച്ചിയില്‍ നടന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ജയിച്ച് കയറി പ്രൊകബഡി ലീഗ് സീസണ്‍ ആറിന്റെ ഫൈനലിനു യോഗ്യത നേടി ബെംഗളൂരു ബുള്‍സ്. ഫൈനലിലേക്ക് യോഗ്യതയ്ക്കായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും യുപിയും ഏറ്റുമുട്ടും. ലീഗ് ഘട്ടം കടന്ന് ആറ് ടീമുകളാണ് പ്ലേ ഓഫുകള്‍ക്കായി യോഗ്യത നേടിയത്. യു മുംബ, ബെംഗളൂരു ബുള്‍സ്, യുപി യോദ്ധ, ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്, ദബാംഗ് ഡല്‍ഹി, ബംഗാള്‍ വാരിയേഴ്സ് എന്നീ ടീമുകളായിരുന്നു യോഗ്യത നേടിയത്.

ഫൈനലിലേക്ക് യോഗ്യതയുള്ള ആദ്യ ക്വാളിഫയറില്‍ ബെംഗളൂരു ബുള്‍സും ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സുമാണ് ഏറ്റുമുട്ടിയത്. 41-29 എന്ന സ്കോറിനു മേധാവിത്വത്തോടെ മത്സരം ബെംഗളൂരു വിജയിക്കുകയായിരുന്നു. പവന്‍ ഷെഹ്റാവത്ത്(13), രോഹിത് കുമാര്‍(11) എന്നിവര്‍ക്കൊപ്പം 6 പോയിന്റ് നേടി മഹേന്ദര്‍ സിംഗും ബെംഗളൂരു നിരയില്‍ തിളങ്ങുകയായിരുന്നു. വിജയത്തോടെ ബെംഗളൂരു നേരിട്ട് ഫൈനലിലേക്ക് കടന്നപ്പോള്‍ ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ എതിരാളിലേക്ക് പോയി. സച്ചിന്‍ പത്ത് പോയിന്റുമായി ഗുജറാത്ത് നിരയില്‍ തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ക്ക് വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാനാകാതിരുന്നത് ടീമിനു തിരിച്ചടിയായി.

നേരത്തെ ഒന്നാം എലിമിനേറ്ററില്‍ യുപി യോദ്ധയും യുമുംബയും ഏറ്റമുട്ടിയപ്പോള്‍ 5 പോയിന്റ് മാര്‍ജിനില്‍ യുപി വിജയം കൊയ്യുകയായിരുന്നു. ജയത്തോടെ യുപി മൂന്നാം എലിമിനേറ്ററിലേക്ക് യോഗ്യത നേടി. 34-29 എന്ന സ്കോറിനായിരുന്നു യുപിയുടെ വിജയം. റെയിഡിംഗില്‍ മുംബൈ 18-12നു ലീഡ് ചെയ്തപ്പോള്‍ 18-11നു പ്രതിരോധത്തില്‍ യുപിയായിരുന്നു മുന്നില്‍. രണ്ട് ഓള്‍ഔട്ട് പോയിന്റുകളും രണ്ട് അധിക പോയിന്റുകളും നേടി യുപി മത്സരം സ്വന്തം പക്ഷത്തേക്കാക്കുകയായിരുന്നു. യുപിയ്ക്കായി നിതേഷ് കുമാറും(8), ശ്രീകാന്ത് ജാഥവും(5) തിളങ്ങി. സിദ്ധാര്‍ത്ഥ് ദേശായി(7), രോഹിത് ബലിയന്‍(5) എന്നിവരായിരുന്നു മുംബൈയുടെ സാരഥികള്‍.

രണ്ടാം എലിമിനേറ്ററില്‍ ദബാംഗ് ഡല്‍ഹിയും ബംഗാള്‍ വാരിയേഴ്സും ഏറ്റമുട്ടിയപ്പോള്‍ ദബാംഗ് മികച്ച വിജയം നേടി മൂന്നാം എലിമിനേറ്ററിലേക്ക് യോഗ്യത നേടി. 39-28 എന്ന സ്കോറിനു ഡല്‍ഹിയുടെ വിജയത്തില്‍ തിളങ്ങിയത് 11 പോയിന്റ് നേടിയ നവീന്‍ കുമാറും 8 പോയിന്റ് നേടിയ ചന്ദ്രന്‍ രഞ്ജിത്തുമാണ്. ബംഗാളിനായി മനീന്ദര്‍ സംഗ് ആണ് എട്ട് പോയിന്റുമായി തിളങ്ങിയത്. ജയത്തോടെ യുപിയെ നേരിടുവാന്‍ ഡല്‍ഹിയ്ക്ക് യോഗ്യത ലഭിയ്ക്കുകയായിരുന്നു.

മൂന്നാം എലിമിനേറ്ററില്‍ യുപിയും ഡല്‍ഹിയും ഏറ്റുമുട്ടിയപ്പോള്‍ യുപിയ്ക്കായിരുന്നു വിജയം. ജയത്തോടെ രണ്ടാം ക്വാളിഫയറിലേക്ക് കടന്ന യുപി ഫൈനല്‍ യോഗ്യതയ്ക്കായി ഗുജറാത്തിനെ നേരിടും. 45-33 എന്ന സ്കോറിനായിരുന്നു യുപിയുടെ തകര്‍പ്പന്‍ ജയം. പ്രശാന്ത് കുമാര്‍ റായ് 13 പോയിന്റും ഋഷാംഗ് ദേവഡിഗ 8 പോയിന്റും നേടി യുപിയ്ക്കായി തിളങ്ങി. 10 പോയിന്റ് നേടിയ നവീന്‍ കുമാറും 7 പോയിന്റ് നേടിയ ചന്ദ്രന്‍ രഞ്ജിത്തുമാണ് ഡല്‍ഹിയുടെ താരകങ്ങള്‍.

മുംബൈയുടെ വെല്ലുവിളി അതിജീവിച്ച് യുപി യോദ്ധ

യു-മുംബൈയുടെ അതി ശക്തമായ വെല്ലുവിളി അതിജീവിച്ച് വിജയം പിടിച്ചെടുത്ത് യുപി യോദ്ധ. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 34-32 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ഇടവേള സമയത്ത് 18-15നു യുപി മുന്നിലായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ മുംബൈയും യുപിയും ഒപ്പമെത്തിയെങ്കിലും നേരിയ ലീഡിനു മത്സരം സ്വന്തമാക്കുവാന്‍ യുപിയ്ക്ക് സാധിച്ചു.

മുംബൈ നിരയില്‍ പത്ത് പോയിന്റുമായി രോഹിത് ബലിയന്‍ തിളങ്ങിയപ്പോള്‍ അബോല്‍ഫസല്‍ മഗ്സോദ്ലു അഞ്ച് പോയിന്റ് നേടി. യുപി നിരയില്‍ 8 പോയിന്റ് നേടി പ്രശാന്ത് കുമാര്‍ റായ്ക്കൊപ്പം ഋഷാംഗ് ദേവഡിഗ, സച്ചിന്‍ കുമാര്‍ എന്നിവര്‍ ഏഴ് വീതം പോയിന്റ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

പ്രതിരോധത്തിലും(13-12) റെയിഡിംഗിലും(19-17) നേരിയ ലീഡ് കരസ്ഥമാക്കുവാന്‍ യുപിയ്ക്ക് സാധിച്ചിരുന്നു. ഇരു ടീമുകളും മത്സരത്തില്‍ ഓരോ തവണ ഓള്‍ഔട്ട് ആവുകയും ചെയ്തു. ഒരു അധിക പോയിന്റ് മത്സരത്തില്‍ നിന്ന് മുംബൈ നേടി.

ബംഗാളിനെതിരെ 11 പോയിന്റ് വിജയവുമായി മുംബൈ

വൈസാഗിലെ സ്റ്റേഡിയത്തില്‍ പ്രൊകബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിനെ കീഴടക്കി യുമുംബ. 31-20 എന്ന സ്കോറിനാണ് മുംബൈയുടെ വിജയം. ആദ്യ പകുതിയില്‍ 15-9നു മുംബൈ ആയിരുന്നു മുന്നില്‍. മത്സരത്തിന്റെ തുടക്കത്തില്‍ ലീഡ് ബംഗാള്‍ നേടിയെങ്കിലും ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ കാര്യങ്ങള്‍ മുംബൈയ്ക്ക് അനുകൂലമായി.

മുംബൈയ്ക്കായി പതിവു പോലെ സിദ്ധാര്‍ത്ഥ് ദേശായി തിളങ്ങിയപ്പോള്‍ 4 വീതം പോയിന്റുമായി ദര്‍ശന്‍ കഡിയനും സുരേന്ദ്രര്‍ സിംഗും രോഹിത് ബലിയനും ഫസെല്‍ അത്രെച്ചാലിയും ടീമിനു പിന്തുണ നല്‍കി. റെയിഡിംഗിലും(15-10) പ്രതിരോധത്തിലും(13-8) മുന്നില്‍ നിന്ന് മുംബൈ ഒരു തവണ എതിരാളികളെ ഓള്‍ഔട്ടുമാക്കിയിരുന്നു.

ജൈത്രയാത്ര തുടര്‍ന്ന് മുംബൈ

തുടര്‍ വിജയങ്ങളുമായി യുമുംബ പ്രൊകബഡി ലീഗില്‍ കുതിയ്ക്കുന്നു. ഇന്നലെ ഗുജറാത്തിനെതിരെ 36-26 എന്ന സ്കോറിനാണ് ടീം വിജയം സ്വന്തമാക്കിയത്. ഇടവേള സമയത്ത് 17-14നു 3 പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് ടീമിന്റെ കൈവശമുണ്ടായിരുന്നതെങ്കില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അത് 10 പോയിന്റായി ഉയര്‍ത്തുവാന്‍ ടീമിനു സാധിച്ചു.

6 പോയിന്റുമായി സിദ്ധാര്‍ത്ഥ് ദേശായി, രോഹിത് റാണ, രോഹിത് ബലിയന്‍, ധര്‍മ്മരാജ് ചേരാലതന്‍ എന്നിവരാണ് മുംബൈ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഗുജറാത്ത് നിരയില്‍ 8 പോയിന്റുമായി സച്ചിന്‍ മത്സരത്തിലെ തന്നെ ടോപ് സ്കോറര്‍ ആയി. റെയിഡിംഗില്‍ ഗുജറാത്തായിരുന്നു 15-14നു മുന്നില്‍. എന്നാല്‍ പ്രതിരോധത്തിലെ മികവ് മുംബൈയുടെ വിജയം ഉറപ്പാക്കി.

17-8നാണ് പ്രതിരോധത്തില്‍ മുംബൈ മുന്നില്‍ നിന്നത്. രണ്ട് തവണ ഗുജറാത്തിനെ ഓള്‍ഔട്ട് ആക്കുവാനും ടീമിനു സാധിച്ചു. 3-1നു അധിക പോയിന്റുകളില്‍ ഗുജറാത്ത് മുന്‍കൈ നേടി.

ഡല്‍ഹിയുടെ വിജയക്കുതിപ്പിനു തടയിട്ട് യുമുംബ, ജയം രണ്ടാം പകുതിയിലെ തിരിച്ചുവരവിലൂടെ

ഡിസംബര്‍ മാസത്തിലെ ആദ്യ മത്സരത്തില്‍ തന്നെ ദബാംഗ് ഡല്‍ഹിയ്ക്ക് പരാജയത്തിന്റെ കയ്പുനീര് സമ്മാനിച്ച് മുംബൈ. ഇന്നലെ നടന്ന ഏക മത്സരത്തില്‍ പകുതി സമയത്ത് 23-13നു മുന്നില്‍ നിന്ന ശേഷമാണ് ഡല്‍ഹി മത്സരത്തില്‍ പരാജയമേറ്റു വാങ്ങിയത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 41-34 എന്ന നിലയില്‍ മുംബൈ സ്വന്തമാക്കി. 10 പോയിന്റ് പിന്നില്‍ നിന്ന് രണ്ടാം പകുതി തുടങ്ങിയ മുംബൈ അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്.

സിദ്ധാര്‍ത്ഥ ദേശായി ആണ് മുംബൈയുടെ തിരിച്ചുവരവിനു ചുക്കാന്‍ പിടിച്ചത്. 19 പോയിന്റുകളാണ് താരം ഒറ്റയ്ക്ക് നേടിയെടുത്തത്. ഡല്‍ഹിയ്ക്കായി നവീന്‍ കുമാര്‍ 12 പോയിന്റും ചന്ദ്രന്‍ രഞ്ജിത്ത് 7 പോയിന്റും നേടി. റെയിഡിംഗില്‍ 27-20നും ടാക്കിള്‍ പോയിന്റുകളില്‍ 10-8 എന്ന നിലയിലുമാണ് മുംബൈ മത്സരതില്‍ മുന്‍തൂക്കം നേടിയത്. ഇരു ടീമുകളും ഓള്‍ഔട്ട് പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അധിക പോയിന്റുകളില്‍ 2-0നു ഡല്‍ഹി മുന്നിട്ട് നിന്നു.

മികച്ച വിജയവുമായി മുംബൈ, ദബാംഗ് ഡല്‍ഹിയ്ക്കെതിരെ 16 പോയിന്റ് വിജയം

ദബാംഗ് ഡല്‍ഹിയെ കശാക്കിയെറിഞ്ഞ് യു-മുംബ. 39-23 എന്ന സ്കോറിനു 16 പോയിന്റിന്റെ വിജയമാണ് ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ വിജയം നേടിയത്. ആദ്യ പകുതിയില്‍ 15-8 എന്ന സ്കോറിനാണ് മുംബൈ ആദ്യ പകുതിയില്‍ ലീഡ് ചെയ്തത്. പതിവു പോലെ സിദ്ധാര്‍ത്ഥ് ദേശായിയും(9) രോഹിത് ബലിയനുമാണ്(8) മുംബൈയുടെ വിജയക്കുതിപ്പിനു ആക്കം കൂട്ടിയത്. ഡല്‍ഹി നിരയില്‍ ചന്ദ്രന്‍ രഞ്ജിത്ത് 7 പോയിന്റുമായി ടോപ് സ്കോറര്‍ ആയി.

റെയിഡിംഗില്‍ 18-15 എന്ന സ്കോറിനു നേരിയ നിലയില്‍ മാത്രമാണ് മുംബൈ മുന്നിട്ട് നിന്നതെങ്കിലും പ്രതിരോധത്തില്‍ 10 പോയിന്റ് ലീഡോടെ 15-5 എന്ന നിലയില്‍ മുന്നില്‍ നില്‍ക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചു. രണ്ട് തവണ ഡല്‍ഹിയെ ഓള്‍ഔട്ടാക്കുവാനും മുംബൈയ്ക്ക് മത്സരത്തില്‍ സാധിച്ചു. 3-2 എന്ന നിലയില്‍ അധിക പോയിന്റുകളില്‍ ഡല്‍ഹി ആയിരുന്നു മുന്നില്‍.

വിജയ വഴിയില്‍ തിരികെയെത്തി ഗുജറാത്ത്, മുംബൈയ്ക്കെതിരെ ജയം

യു-മുംബയ്ക്കെതിരെ 39-35 എന്ന സ്കോറിന്റെ വിജയം നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 4 പോയിന്റ് വ്യത്യാസത്തില്‍ മത്സരം സ്വന്തമാക്കിയ ഗുജറാത്ത് ആദ്യ പകുതിയില്‍ 16-21നു പിന്നിലായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് മത്സരത്തില്‍ ലീഡ് കരസ്ഥമാക്കുവാന്‍ ഗുജറാത്തിനു സാധിച്ചത്.

റെയിഡിംഗില്‍ 22-21നു ലീഡ് മുംബൈ കരസ്ഥമാക്കിയപ്പോള്‍ പ്രതിരോധത്തില്‍ 12-10നു ഗുജറാത്ത് മുന്നില്‍ നിന്നു. 4-2നു ഓള്‍ഔട്ട് പോയിന്റുകളിലും ഗുജറാത്ത് തന്നെയായിരുന്നു മുന്‍പന്തിയില്‍. 2-1നു അധിക പോയിന്റുകളിലും മുമ്പില്‍ നില്‍ക്കുവാന്‍ ഗുജറാത്തിനു സാധിച്ചു.

പ്രപഞ്ചന്‍ 10 പോയിന്റുമായി ഗുജറാത്ത് നിരയില്‍ തിളങ്ങിയപ്പോള്‍ സച്ചിന്‍(7), പര്‍വേഷ് ബൈന്‍സ്വാല്‍(6), മഹേന്ദ്ര രാജ്പുത്(5) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. യു മുംബയുടെ സിദ്ധാര്‍ത്ഥ് ദേശായി 13 പോയിന്റുമായി മത്സരത്തിലെ തന്നെ ടോപ് സ്കോറര്‍ ആയി. രോഹിത് ബലിയനു 6 പോയിന്റ് നേടാനായപ്പോള്‍ വിനോദ് കുമാര്‍ 4 പോയിന്റ് നേടി.

ബെംഗളൂരുവിന്റെ വെല്ലുവിളി അതിജീവിച്ച് മുംബൈ

ആദ്യ പകുതിയില്‍ വമ്പന്‍ ലീഡ് നേടിയ ശേഷം ബെംഗളൂരു ബുള്‍സിന്റെ തിരിച്ചുവരവില്‍ ആടിയുലഞ്ഞുവെങ്കിലും ജയം കൈവിടാതെ യുമുംബ. ഇന്നലെ നടന്ന രണ്ടാമത്തെയും ആവേശകരവുമായ മത്സരത്തില്‍ 32-29 എന്ന സ്കോറിനു 3 പോയിന്റ് മാര്‍ജിനിലാണ് മുംബൈ മത്സരം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ബെംഗളൂരു ബുള്‍സിനെ നിഷ്പ്രഭമാക്കി 17-6 എന്ന സ്കോറിനു 11 പോയിന്റ് ലീഡ് നേടിയ ശേഷമാണ് രണ്ടാം പകുതിയില്‍ ബെംഗളൂരുവിനു മുന്നില്‍ മുംബൈ പതറുന്ന കാഴ്ച കണ്ടത്. അവസാന മിനുട്ടുകളില്‍ പോയിന്റ് വാരിക്കൂടി ബെംഗളൂരു മുംബൈ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ലീഡ് കൈവിടാതെ നോക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചപ്പോള്‍ ജയം ടീമിനൊപ്പം നിന്നു.

9 പോയിന്റ് നേടിയ ദര്‍ശന്‍ കഡിയനും 5 വീതം പോയിന്റുമായി സുരേന്ദര്‍ സിംഗ്, അബോല്‍ഫസല്‍ മഗ്സോദ്‍ലവുവും ആണ് മുംബൈ നിരയില്‍ തിളങ്ങിയ താരങ്ങള്‍. ബുള്‍സിനായി പവന്‍ ഷെഹ്റാവത്ത് 8 പോയിന്റും രോഹിത് കുമാര്‍ ആറും പോയിന്റാണ് നേടിയത്. കാശിലിംഗ് അഡ്കേ 4 പോയിന്റുകള്‍ നേടി.

റെയിഡിംഗില്‍ 21-14ന്റെ വ്യക്തമായ ആധിപത്യം ബെംഗളൂരു സ്വന്തമാക്കിയെങ്കിലും പ്രതിരോധത്തില്‍ പുറകോട്ട് പോയത് ടീമിനു തിരിച്ചടിയായി. 11-4നു മുംബൈ ആണ് ടാക്കിള്‍ പോയിന്റുകളില്‍ മുന്നിട്ട് നിന്നത്. മുംബൈ രണ്ട് തവണ ബെംഗളൂരുവിനെ മത്സരത്തില്‍ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ ബെംഗളൂരുവും മുംബൈയെ ഓള്‍ഔട്ട് ആക്കി. 3-2 നു അധിക പോയിന്റ് വിഭാഗത്തില്‍ മുംബൈ ലീഡ് ചെയ്തു.

യുപിയെ തകര്‍ത്ത് മുംബൈ, വിജയം 17 പോയിന്റിനു

17 പോയിന്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി യുമുംബ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ യുപി യോദ്ധയെ 41-24 എന്ന സ്കോറിനാണ് മുംബൈ കെട്ടുകെട്ടിച്ചത്. ആദ്യ പകുതിയ അവസാനിക്കുമ്പോള്‍ പിന്നില്‍ നിന്ന് കയറി വന്ന് 15-14ന്റെ ലീഡ് മുംബൈ കൈവശപ്പെടുത്തുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുവാന്‍ മിനുട്ടുകള്‍ ശേഷിക്കെ ലീഡ് യുപിയ്ക്കായിരുന്നുവെങ്കിലും പിന്നീട് മത്സരം മാറി മറിയുകയായിരുന്നു.

7 പോയിന്റ് വീതം നേടി സിദ്ധാര്‍ത്ഥ് ദേശായി, സുരേന്ദര്‍ സിംഗ്, ദര്‍ശന്‍ കഡിയന്‍ എന്നിവര്‍ക്കൊപ്പം ഫസല്‍ അത്രച്ചാലിയും ആറ് പോയിന്റുമായി മുംബൈ നിരയില്‍ തിളങ്ങി. 5 വീതം പോയിന്റ് നേടിയ നരേന്ദറും സച്ചിന്‍ കുമാറുമാണ് യുപിയുടെ ടോപ് സ്കോറര്‍മാര്‍. ശ്രീകാന്ത് ജാഥവ് 4 പോയിന്റ് കരസ്ഥമാക്കി.

15-10നു റെയിഡിംഗിലും 18-13നു പ്രതിരോധത്തിലും മുന്നിട്ട് നിന്ന മുംബൈ മൂന്ന് തവണ യുപിയെ ഓള്‍ഔട്ട് ആക്കി. അധിക പോയിന്റില്‍ 2-1ന്റെ ലീഡും മുംബൈ കരസ്ഥമാക്കിയിരുന്നു.

Exit mobile version