ടൈറ്റന്‍സിനും കാലിടറിയത് 1 പോയിന്റിന്, പുനേരി പള്‍ട്ടന് വിജയം

തെലുഗു ടൈറ്റന്‍സിനെതിരെ 1 പോയിന്റ് വിജയം നേടി പുനേരി പള്‍ട്ടന്‍. ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ 34-33 എന്ന സ്കോറിന് ആണ് വിജയം. പള്‍ട്ടന് വേണ്ടി രാഹുല്‍ ചൗധരിയും തെലുഗു ടൈറ്റന്‍സ് സിദ്ധാര്‍ത്ഥ് ദേശായി എന്നിവരും 15 പോയിന്റും നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

അതേ സമയം പുനേരി പള്‍ട്ടന്‍ അസ്ലാം ഇനാംദാര്‍ എട്ട് പോയിന്റും മോഹിത് ഗോയത് 9 പോയിന്റും നേടി പുനെ നിരയിൽ തിളങ്ങി. പകുതി സമയത്ത് 20-14ന് തെലുഗു ടൈറ്റന്‍സ് ആയിരുന്നു മുന്നിലെങ്കിലും രണ്ടാം പകുതിയിൽ 20-13 എന്ന നിലയിൽ പള്‍ട്ടന്‍ ആധിപത്യം പുലര്‍ത്തി.

ഉരുക്കിന്റെ കരുത്തോടെ ഹരിയാന സ്റ്റീലേഴ്സ്, പുനേരി പള്‍ട്ടനെ വീഴ്ത്തിയത് പത്ത് പോയിന്റ് വ്യത്യാസത്തില്‍

34-24 എന്ന സ്കോറിന് പുനേരി പള്‍ട്ടനെ വീഴ്ത്തി ഹരിയാന സ്റ്റീലേഴ്സ്. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇരു ടീമുകളും ഇറങ്ങിയപ്പോള്‍ വിജയം ഹരിയാനയ്ക്കൊപ്പമായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തോടെ 22-10ന് മികച്ച ലീഡ് ഹരിയാന നേടിയെങ്കിലും രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനം പുനേരി പുറത്തെടുത്തുവെങ്കിലും ആദ്യ പകുതിയില്‍ ഹരിയാന നേടിയ ലീഡ് ടീമിന് വലിയ തുണയായി മാറി.

റെയിഡിംഗില്‍ ഇരു ടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. 15-14ന് ഹരിയാനയ്ക്കായിരുന്നു മേല്‍ക്കൈ. പ്രതിരോധത്തില്‍ 14-10നും ഹരിയാന ലീഡ് ചെയ്തപ്പോള്‍ രണ്ട് തവണ പുനേരി പള്‍ട്ടനെ ഓള്‍ഔട്ട് ആക്കുവാനും ടീമിന് സാധിച്ചു.

14 പോയിന്റ് നേടിയ നവീന്‍ ആണ് ഹരിയാനയുടെ മുന്നേറ്റങ്ങളെ നയിച്ചത്. പുനെയ്ക്ക് വേണ്ടി പവന്‍ കഡിയന്‍ പത്ത് പോയിന്റുമായി തിളങ്ങിയപ്പോള്‍ മഞ്ജീത്ത് 5 പോയിന്റ് നേടി.

പ്രതിരോധ മതില്‍ കെട്ടി പൂനെ, ഹരിയാനയ്ക്കെതിരെ മാസ്മരിക ജയം

മികച്ച വിജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഹരിയാന സ്റ്റീലേഴ്സിനെ 18 പോയിന്റ് മാര്‍ജിനില്‍ കീഴടക്കിയാണ് പുനേരി പള്‍ട്ടന്‍ വിജയക്കൊടി പാറിച്ചത്. പകുതി സയത്ത് 19-11നു 8 പോയിന്റ് ലീഡ് നേടിയ പൂനെ രണ്ടാം പകുതിയില്‍ ലീഡ് മെച്ചപ്പെടുത്തിയാണ് ജയം സ്വന്തമാക്കിയത്. ഹരിയാനയുടെ വികാസ് ഖണ്ഡോലയാണ് കളിയിലെ ടോപ് സ്കോററെങ്കിലും ടീമിനു ജയം നേടിക്കൊടുക്കുവാന്‍ താരത്തിനായില്ല. 11 പോയിന്റാണ് വികാസ് സ്വന്തമാക്കിയത്. മോനു ഗോയത് 8 പോയിന്റ് നേടി. അതേ സമയം നിതിന്‍ തോമര്‍(10), അക്ഷയ് ജാധവ്(8), രാജേഷ് മോണ്ടല്‍(7) എന്നിവര്‍ക്കൊപ്പം മറ്റു താരങ്ങളും പള്‍ട്ടനു തുണയായി എത്തി.

പ്രതിരോധ മികവിലാണ് പൂനെയുടെ മാസ്മരിക വിജയം. 16-4 എന്ന വ്യത്യാസമാണ് ഇരു ടീമുകളും തമ്മില്‍ പ്രതിരോധത്തിലുള്ളത്. അതേ സമയം റെയിഡിംഗില്‍ 21-20ന്റെ നേരിയ ലീഡ് ഹരിയാനയ്ക്കായിരുന്നു. 3 തവണയാണ് ഹരിയാന മത്സരത്തില്‍ ഓള്‍ഔട്ട് ആയത്.

ജയം സ്വന്തമാക്കി പള്‍ട്ടന്‍, പരാജയപ്പെടുത്തിയത് ഹരിയാന സ്റ്റീലേര്‍സിനെ

പ്രൊ കബഡി ലീഗിലെ രണ്ടാം ദിവസത്തില്‍ മികച്ച ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ആദ്യ മത്സരത്തില്‍ യു മുംബയെ അവസാന നിമിഷം സമനിലയില്‍ തളച്ച ആവേശത്തിലെത്തിയ പുനേരി പള്‍ട്ടന്‍ 34-22 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ടാക്കിള്‍ പോയിന്റുകളില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ റെയിഡംഗില്‍ 16-11 ന്റെ ലീഡ് പുനേരി പള്‍ട്ടന്‍ സ്വന്തമാക്കി.

രണ്ട് തവണ ഹരിയാനയെ ഓള്‍ഔട്ട് ആക്കിയതും പൂനെയ്ക്ക് മത്സരം സ്വന്തമാക്കുവാന്‍ സഹായകരമായി. 5 എക്സ്ട്രാ പോയിന്റുകളും വിജയികള്‍ സ്വന്തമാക്കിയിരുന്നു. ഹരിയാനയുടെ വികാസ് കണ്ടോല എട്ട് പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോററായി. മത്സരത്തിന്റെ പകുതി സമയത്ത് പുനേരി പള്‍ട്ടന്‍ 15-9 നു മുന്നിലായിരുന്നു.

പ്രൊ കബഡി ആറാം സീസണിനു നാളെത്തുടക്കം

പ്രൊ കബഡിയുടെ ആറാം സീസണിനു നാളെത്തുടക്കം. ഒക്ടോബര്‍ 7നു ആരംഭിച്ച് ജനുവരി ഏഴ് വരെയാണ് ഈ സീസണ്‍ മത്സരങ്ങള്‍ അരങ്ങേറുക. സോണ്‍ എ സോണ്‍ ബി എന്നിങ്ങനെ 12 ടീമുകളെ തരം തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. നാളെ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ചെന്നൈയിലാണ് പ്രൊ കബഡി ലീഗിന്റെ ആദ്യ ഘട്ടം നടക്കുന്നത്.

സോണ്‍ ബിയില്‍ തമിഴ് തലൈവാസ് നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സുമാണ് നാളെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രണ്ടാം മത്സരത്തില്‍ പുനേരി പള്‍ട്ടനും യുമുംബയും ഏറ്റുമുട്ടും.

സോണ്‍ എ: ദബാംഗ് ഡല്‍ഹി, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്, ഹരിയാന സ്റ്റീലേഴ്സ്, ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്, പുനേരി പള്‍ട്ടന്‍, യു മുംബ

സോണ്‍ ബി: ബംഗാളഅ‍ വാരിയേഴ്സ്, ബെംഗളൂരു ബുള്‍സ്, പുനേരി പള്‍ട്ടന്‍, തമിഴ് തലൈവാസ്, തെലുഗു ടൈറ്റന്‍സ്, യുപി യോദ്ധാസ്

Exit mobile version