ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർപ്പൻ തിരിച്ചുവരവ്!
![Resizedimage 2026 11 04 03 30 15 9386[1]](https://fanport.in/wp-content/uploads/2026/11/ResizedImage_2026-11-04_03-30-15_93861.avif)
ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ, ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിറകിൽ പോയതിനു ശേഷം ശക്തമായി തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2 എന്ന സ്കോറിന് റോമയെ പരാജയപ്പെടുത്തിയത്. അവസാന 9 മത്സരങ്ങളായി വിജയമില്ലാതെ നിൽക്കുകയായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾക്ക് പിറകിൽ പോയത് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു.
എന്നാൽ, രണ്ടാം പകുതിയിൽ തീർത്തും വ്യത്യസ്തമായ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് കാണാനായത്. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് ആണ് യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെ മാത്യസ് കുഞ്ഞ്യയുടെ ഗോളിൽ യുണൈറ്റഡ് സമനില പിടിച്ചു. അതിനുശേഷം അസാധ്യമെന്ന് തോന്നുന്ന ഒരു ഫിനിഷിലൂടെ കുഞ്ഞ്യ തന്നെ യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
അവസാന രണ്ട് മാസങ്ങളായി ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ വിജയം വലിയ ആത്മവിശ്വാസവും ഊർജവും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.