ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിന്ധുവിന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നിലവിലെ ചാമ്പ്യൻ പി.വി. സിന്ധുവിന് ആദ്യ റൗണ്ട് ബൈ ലഭിച്ചു. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും വലിയ എതിരാളികളെ നേരിടാനുള്ള സാധ്യതയും ഈ ബൈയോടെ സിന്ധുവിന് മുന്നിൽ വന്നിരിക്കുകയാണ്. ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് തായ് സൂ യിംഗും, മുൻ ലോക ഒന്നാം നമ്പർ കരോലിന മാരിനും അടുത്ത റൗണ്ടുകളിൽ സിന്ധുവിന് എതിരാളികളായേക്കും.

രണ്ടാം റൗണ്ടിൽ സ്ലോവേനിയയുടെ മാർട്ടിന റെപിസ്കയും ഇന്തോനേഷ്യയുടെ റുസെല്ലി ഹർതവാനും തമ്മിലുള്ള പോരാട്ടത്തിലെ വിജയിയെ ആകും സിന്ധു നേരിടുന്നത്. മൂന്നാം റൗണ്ടുൽ എത്തിയാൽ ടോക്കിയോ ഒളിമ്പിക്‌സ് സെമിഫൈനലിൽ സിന്ധുവിനെ തോൽപ്പിച്ച ചൈനീസ് തായ്‌പേയ്‌യുടെ തായ് സൂ സിന്ധുവിനെ കാത്തിരിക്കും.

ഡിസംബർ 12-19വരെയാണ് ഈ ടൂർണമെന്റ് നടക്കുന്നത്. സിന്ധു ഈ ടൂർണമെബ്റ്റിൽ ആറാം സീഡാണ്. കഴിഞ്ഞ മൂന്ന് ടൂർണമെന്റുകളിലും സെമി ഫൈനലിലെത്തിയ സിന്ധു മികച്ച ഫോമിൽ ആണ് .