ഐ എസ് ഏൽ ഹീറോ ഗോൾ കീപ്പർ ദേബ്ജിത് മജുംദാർ ഫോഴ്സാ കൊച്ചിയിൽ

പരിചയസമ്പന്നനായ ഗോൾകീപ്പർ ദ്ർബ്ജിത് മജുംദാറിനെ ഫോഴ്സാ കൊച്ചി സ്വന്തമാക്കി. സൂപ്പർ ലീഗ് കേരള സീസൺ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയായിരിക്കെയാണ് ഫോഴ്സാ കൊച്ചി ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുമ്പ് ഈസ്റ്റ് ബംഗാളിനായും ചെന്നൈയിൻ എഫ്‌സിക്കായും ദേശീയ ലീഗ് മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് മജുംദാർ.
മുംബൈ സിറ്റി FC, ATK മോഹൻ ബഗാൻ എന്നിവർക്കായും കളിച്ചിട്ടുണ്ട്.