സൈനയ്ക്ക് ആദ്യ റൗണ്ട് തോല്‍വി, പരാജയം ആദ്യ ഗെയിം നേടിയ ശേഷം, വനിത ഡബിള്‍സ് ടീമിനും പരാജയം

- Advertisement -

ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയ്ക്ക് മോശം ദിനം. ഭൂരിഭാഗം താരങ്ങളും പരാജയമേറ്റു വാങ്ങിയ ദിവസം വനിത സിംഗിള്‍സ് ഡബിള്‍സ് താരങ്ങള്‍ക്കും പരാജയം. ഇന്ന് നടന്ന മത്സരങ്ങളില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് സൈന നെഹ്‍വാല്‍ പരാജയപ്പെട്ടപ്പോള്‍ വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനും തോല്‍വിയായിരുന്നു ഫലം. ഇരു മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ അവസാന നിമിഷം വരെ പൊരുതി മൂന്ന് ഗെയിമുകളിലാണ് അടിയറവ് പറഞ്ഞത്.

52 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ മൂന്നാം ഗെയിമിലും അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് സൈനയുടെ തോല്‍വി. സ്കോര്‍ : 21-10, 10-21, 19-21.

21-18, 10-21, 8-21 എന്ന സ്കോറിനു 52 മിനുട്ടാണ് ഡബിള്‍സ് ടീം പൊരുതി നോക്കിയത്. ആദ്യ ഗെയിമില്‍ മികച്ച ജയം നേടിയെങ്കിലും പിന്നീട് ഒരു തരത്തിലുള്ള പ്രതിരോധവും ജപ്പാന്‍ താരങ്ങള്‍ക്കെതിരെ സൃഷ്ടിക്കാനാകാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ വിട വാങ്ങിയത്.

Advertisement