ഏഷ്യാ കപ്പിന് മുമ്പ് രണ്ട് സൗഹൃദ മത്സരങ്ങൾ കൂടെ ഇന്ത്യ കളിക്കും

- Advertisement -

ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് രണ്ട് സൗഹൃദ മത്സരങ്ങൾ കൂടെ ഇന്ത്യ കളിക്കും. നവംബർ 17ന് നടക്കുന്ന ജോർദാനെതിരെയുള്ള മത്സരം കൂടാതെ ആകും ഇന്ത്യയുടെ രണ്ട് മത്സരങ്ങൾ. ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ തന്നെ ആണ് ഈ കാര്യം വ്യക്തമാക്കിയത്. ഡിസംബറിൽ നടക്കുന്ന രാജ്യാന്തര ഫുട്ബോൾ ഇടവേളയിൽ ആകും ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുക.

ഇതിൽ ഒരു ടീം ഒമാൻ ആയിരിക്കും എന്നും രണ്ടാമത്തെ ടീം ഏതെന്ന് ഉടൻ തീരുമാനിക്കും എന്നും ഇന്ത്യൻ പരിശീലകൻ പറഞ്ഞു. കഴിഞ്ഞ മാസം ചൈനയോടായിരുന്നു ഇന്ത്യ സൗഹൃദ മത്സരം കളിച്ചത്. ഇതുപോലുള്ള നല്ല മത്സരങ്ങൾ കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു. 2019 ജനുവരി അഞ്ചിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആതിഥേയരായ യു എ ഇ, തായ്‌ലൻഡ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യക്കൊപ്പ ഗ്രൂപ്പിൽ ഉള്ളത്.

Advertisement