പരിക്കേറ്റ് വലഞ്ഞ് ബയേൺ, സൂപ്പർതാരത്തിനും പരിക്ക്

- Advertisement -

ബയേണിൽ പരിക്ക് തുടർകഥയാവുന്നു. ഇത്തവണ ഹാമേസ് റോഡ്രിഗസ് പരിക്ക് കാരണം പുറത്തായി. കാലിന് പരിക്കേറ്റ താരത്തിന് ഏതാനും ആഴ്ചകൾ പുറത്തിരിക്കേണ്ടി വരും. നേരത്തെ ബയേൺ താരങ്ങളായ കോമാൻ, ടോലീസോ എന്നിവരും പരിക്കേറ്റ് പുറത്തായിരുന്നു.

പുതിയ പരിശീലകൻ നിക്കോ കോവാക്കിന് കീഴിൽ താരത്തിന് പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഇതിനിടയിൽ പരിക്ക് കൂടെ വന്നത് താരത്തിന് വൻ തിരിച്ചടിയാകും. ബുണ്ടസ് ലീഗെയിൽ ഈ സീസണിൽ കേവലം 5 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാനായത്.

Advertisement