സ്വപ്ന ഫൈനലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഇന്തോനേഷ്യ

Indiadreamfinal

കരുത്തരായ ഇന്തോനേഷ്യയാണ് തോമസ് കപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍. ഇന്ത് ആവേശകരമായ മത്സരത്തിൽ ഡെന്മാര്‍ക്കിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സമാനമായ സ്കോറിന് ജപ്പാനെ തകര്‍ത്താണ് ഇന്തോനേഷ്യ ഫൈനലില്‍ പ്രവേശിച്ചത്.

ആന്തണി സിനിസുക ഗിന്റിംഗും ഡബിള്‍ ജോഡിയായ മുഹമ്മദ് അഹ്സാന്‍ – കെവിന്‍ സഞ്ജയ സുകാമുൽജോ കൂട്ടുകെട്ടും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചപ്പോള്‍ രണ്ടാം സിംഗിള്‍സിലും രണ്ടാം ഡബിള്‍സിലും ഇന്തോനേഷ്യ പരാജയം നേരിടുകയായിരുന്നു.

നിര്‍ണ്ണായകമായ മൂന്നാം സിംഗിള്‍സിൽ ഷെസാര്‍ ഹിരന്‍ റുസ്ടാവിട്ടോ ആണ് ജയം നേടി ഇന്തോനേഷ്യയെ ഫൈനലിലേക്ക് എത്തിച്ചത്.

ഞായറാഴ്ചയാണ് ഫൈനൽ മത്സരം.

Previous articleതാന്‍ ഓപ്പണിംഗ് ഏറെ ആസ്വദിക്കുന്നു എന്ന് സ്റ്റാറ്റ്സ് സൂചിപ്പിക്കും – ജോണി ബൈര്‍സ്റ്റോ
Next articleമോഡ്രിച് റയൽ മാഡ്രിഡിൽ തന്നെ തുടരും, ഒരു വർഷത്തേക്ക് കൂടെ കരാർ