മോഡ്രിച് റയൽ മാഡ്രിഡിൽ തന്നെ തുടരും, ഒരു വർഷത്തേക്ക് കൂടെ കരാർ

Img 20220514 113018

റയൽ മാഡ്രിഡിന്റെ ഇതിഹാസം താരമായി മാറുന്ന മോഡ്രിച് ക്ലബിൽ ഒരു വർഷം കൂടെ തുടരും. ക്രൊയേഷ്യൻ മധ്യനിര താരം ലൂക മോഡ്രിചിന് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് തീരുമാനിച്ചതായാണ് പുതിയ വാർത്തകൾ. മോഡ്രിചിന് ഒരു വർഷത്തേക്കുള്ള കരാർ ആകും റയൽ നൽകുക‌. ഇത് സംബന്ധിച്ച് താരവും ക്ലബുമായി ധാരണയിൽ എത്തിയതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുത്.

36കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. ഇതുവരെ ഇരുനൂറിലധികം മത്സരങ്ങൾ മോഡ്രിച് റയലിനായി കളിച്ചിട്ടുണ്ട്. റയലിനൊപ്പം 18 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. അടുത്ത കരാറിന് അവസാനം മോഡ്രിച് ഫുട്ബോളിൽ നിന്ന് തന്നെ വിരമിക്കാൻ സാധ്യതയുണ്ട്. മോഡ്രിച് റയലിൽ തുടരാൻ വേണ്ടി വേതനം കുറക്കാൻ തയ്യാറായി എന്നാണ് വാർത്തകൾ. റയലിൽ തന്നെ വിരമിക്കണം എന്ന മോഡ്രിചിന്റെ ആഗ്രഹം ഫലം കണ്ടേക്കും എന്നും ഈ കരാറുകൾ സൂചനകൾ നൽകുന്നു.