താന്‍ ഓപ്പണിംഗ് ഏറെ ആസ്വദിക്കുന്നു എന്ന് സ്റ്റാറ്റ്സ് സൂചിപ്പിക്കും – ജോണി ബൈര്‍സ്റ്റോ

ഐപിഎലില്‍ പഞ്ചാബ് ജോണി ബൈര്‍സ്റ്റോയെ നാലാം നമ്പറിലും വൺ ഡൗണുമായാണ് പല മത്സരങ്ങളിലും പരീക്ഷിച്ചതെങ്കിലും ഒടുവിൽ മയാംഗ് അഗര്‍വാള്‍ തന്റെ ഓപ്പണിംഗ് സ്ഥാനം ബൈര്‍സ്റ്റോയ്ക്ക് നൽകിയപ്പോള്‍ താരം അത് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.

ഓപ്പണറായി ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ താരം വേഗത്തിൽ പുറത്തായെങ്കിലും അടുത്ത മത്സരത്തിൽ രാജസ്ഥാനെതിരെ അര്‍ദ്ധ ശതകം നേടിയ താരം ഇന്നലെ ബൈര്‍സ്റ്റോ കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്. ബൈര്‍സ്റ്റോ ഇന്നലെ 29 പന്തിൽ 66 റൺസാണ് നേടിയത്. ഇതിൽ 7 സിക്സുകളും ഉള്‍പ്പെടുന്നു.

താന്‍ ഓപ്പണിംഗ് ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് സ്റ്റാറ്റ്സുകള്‍ കാണിക്കുന്നതെന്നും അത് തന്റെ പ്രകടനത്തിൽ പ്രകടമാണെന്നും താരം വ്യക്തമാക്കി.