വമ്പന്‍ അട്ടിമറി!!! വിക്ടര്‍ അക്സല്‍സെന്നേ പരാജയപ്പെടുത്തി പ്രണോയ്

Hsprannoy

ഇന്ത്യന്‍ ബാഡ്മിന്റണിന് മികച്ചൊരു ഫലം നേടിക്കൊടുത്ത് എച്ച് എസ് പ്രണോയ്. ഇന്ന് ഇന്തോനേഷ്യ മാസ്റ്റേഴ്സില്‍ പ്രീ ക്വാര്‍ട്ടറിൽ ലോക രണ്ടാം നമ്പര്‍ താരം വിക്ടര്‍ അക്സല്‍സെനേ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ പ്രണോയ് വിക്ടറിനെതിരെ ആറ് മത്സരങ്ങള്‍ കളിച്ചതിൽ ആദ്യത്തെ ജയം ആണ് ഇന്ന് സ്വന്തമാക്കിയത്.

ആദ്യ ഗെയിം കൈവിട്ടുവെങ്കിലും അടുത്ത രണ്ട് ഗെയിമിലും ശക്തമായ തിരിച്ചുവരവാണ് പ്രണോയ് ഇന്ന് പുറത്തെടുത്തത്. സ്കോര്‍: 14-21, 21-19, 21-16. ക്വാര്‍ട്ടറിൽ പ്രണോയിയ്ക്ക് മറ്റൊരു ഇന്ത്യന്‍ താരമായ ശ്രീകാന്ത് കിഡംബി ആണ് എതിരാളിയായി എത്തുന്നത്.

വനിത സിംഗിള്‍സിൽ ഇന്ത്യയുടെ പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.