പാരീസ് ഒളിമ്പിക്സിൽ റീതിക ഹൂഡ ക്വാർട്ടർ ഫൈനലിൽ പുറത്ത്. ഇന്ന് 76 കിലോഗ്രാം ഗുസ്തിയിൽ ക്വാർട്ടറിൽ ഒന്നാം സീഡായ മീഡറ്റ് കിസിയെ ആണ് റീതികയെ തോൽപ്പിച്ചത്. പൊരുതി നിന്ന റീതിക 1-1 എന്ന സ്കോറിൽ പിടിച്ചു എങ്കിലും കൗണ്ട് ബാക്ക് റൂളിൽ റീതിക തോൽക്കുക ആയിരുന്നു
ആദ്യ റൗണ്ടിൽ ഹംഗറി താരം ബെർനാഡറ്റ് നാഗിയെ ആയിരുന്നു റീതിക തോൽപ്പിച്ചത്. 12-2 എന്ന സ്കോറിനായിരുന്നു റിതികയുടെ വിജയം. ഇനി നാളെ റെപഷാസിൽ റീതികയ്ക്ക് ചിലപ്പോൾ പ്രതീക്ഷ ഉണ്ടാകും.
കഴിഞ്ഞ വർഷം അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ റീതിക സ്വർണ്ണം നേടിയിരുന്നു. നേരത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും റീതിക നേടിയിട്ടുണ്ട്.
പാരീസ് ഒളിമ്പിക്സിൽ റീതിക ഹൂഡ മുന്നോട്ട്. ഇന്ന് 76 കിലോഗ്രാം ഗുസ്തിയിൽ ആദ്യ റൗണ്ടിൽ ഹംഗറി താരം ബെർനാഡറ്റ് നാഗിയെ ആണ് റീതിക തോൽപ്പിച്ചത്. 12-2 എന്ന സ്കോറിനായിരുന്നു റിതികയുടെ വിജയം. ഈ വിജയത്തോടെ റിതിക ക്വാർട്ടർ ഫൈനലിൽ എത്തി.
കഴിഞ്ഞ വർഷം അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ റീതിക സ്വർണ്ണം നേടിയിരുന്നു. നേരത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും റീതിക നേടിയിട്ടുണ്ട്. ഇന്ന് തന്നെ ക്വാർട്ടർ ഫൈനലിൽ ടോപ് സീഡ് ആയ മീഡറ്റ് കിസിയെ ആകും റീതിക നേരിടുക.
ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീലിൽ ഇന്ന് രാത്രി CAS വിധി പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) വിധി വരും എന്നാണ് ഔദ്യോഗിക പ്രസ്താവന വന്നിരിക്കുന്നത്.
വിനേഷ് ഫൊഗട്ട്
ഇന്നലെ വൈകിട്ട് ഈ വിഷയത്തിൽ CAS ദീർഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരായി സംസാരിച്ചു.
വിനേഷ് ഫോഗട്ട് തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആണ് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.
50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.
ഇന്നലെ ഇന്ത്യക്ക് ആയി ഗുസ്തിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയ അമൻ സെഹ്രാവത്ത് 10 മണിക്കൂർ കൊണ്ട് കുറച്ച് 4.6 കിലോഗ്രാം. ഇങ്ങനെ ഭാരം കുറച്ചതു കൊണ്ട് മാത്രമാണ് അമന് ഇന്നലെ വെങ്കല മെഡൽ മത്സരം കളിക്കാൻ ആയത്.
ആഗസ്റ്റ് 8 വ്യാഴാഴ്ച നടന്ന സെമിഫൈനൽ തോൽവിക്ക് ശേഷം അമൻ സെഹ്‌രാവത് നിശ്ചിത ഭാരത്തെക്കാൾ 4.5 കിലോഗ്രാം അധികമായിരുന്നു ഉണ്ടായിരുന്നത്. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ അനുവദനീയമായ പരിധിയേക്കാൾ 4.5 കിലോഗ്രാം അതായത് 61.5 കിലോഗ്രാം. ഇന്ത്യൻ ഗുസ്തിക്കാരന് വെറും 10 മണിക്കൂർ മാത്രമേ ഈ ഭാരം കുറക്കാൻ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യൻ പരിശീലകരായ ജഗ്മന്ദർ സിംഗ്, വീരേന്ദർ ദാഹിയ എന്നിവരുടെ സഹായത്താൽ 4.6 കിലോഗ്രാം കുറക്കാനും അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാനും അമനായി.
നേരത്തെ 100 ഗ്രാം അധികമായതിനാൽ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട് അയോഗ്യ ആയിരുന്നു.
അൾജീരിയൻ ബോക്‌സർ ഇമാനെ ഖലീഫ് സ്വർണ്ണവുമായി തന്നെ പാരീസിൽ നിന്ന് മടങ്ങി. ഇന്ന് ഫൈനലിൽ ചൈനയുടെ യാങ് ലിയുവിനെ 5:0 എന്ന സ്‌കോറിന് തോൽപ്പിച്ച് ആണ് ഖലീഫ് തൻ്റെ സ്വർണ്ണം നേട്ടം സ്വന്തമാക്കിയത്.
ഇമാനെ ഖലീഫ് തന്റെ സ്വർണ്ണ മെഡലുമായി
നേരത്തെ ആദ്യ റൗണ്ടിൽ ഇമാനെക്ക് എതിരെ ദുഷ്പ്രചാരണങ്ങൾ ഉയരുകയും താരത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.
“എട്ട് വർഷമായി, ഇത് എൻ്റെ സ്വപ്നമാണ്, ഞാൻ ഇപ്പോൾ ഒളിമ്പിക് ചാമ്പ്യനും സ്വർണ്ണ മെഡൽ ജേതാവുമാണ്,” ഖലീഫ് മത്സര ശേഷം പറഞ്ഞു.
“അത്‌ലറ്റുകൾ എന്ന നിലയിൽ പ്രകടനം നടത്താൻ ആണ് ഞങ്ങൾ ഒളിമ്പിക്‌സിൽ വരുന്നത്, ഭാവി ഒളിമ്പിക്‌സിൽ സമാനമായ ആക്രമണങ്ങൾ ആരും നേരിടരുത്” അവർ മെഡൽ കിട്ടിയ ശേഷം പറഞ്ഞു.
ഒളിമ്പിക്സ് ഫുട്ബോളിൽ സ്പെയിൻ സ്വർണ്ണം സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ആണ് സ്പെയിൻ സ്വർണ്ണം നേടിയത്. എട്ട് ഗോളുകൾ പിറന്ന മത്സരത്തിൽ 8-3 എന്ന സ്കോറിനായിരുന്നു സ്പെയിന്റെ വിജയം. എക്സ്ട്രാ ടൈം വരെ ഇന്നത്തെ മത്സരം നീണ്ടു നിന്നു.
ഇന്ന് 11ആം മിനുട്ടിൽ മിലൊറ്റെയിലൂടെ ഫ്രാൻസ് ആണ് ലീഡ് എടുത്തത്. 18ആം മിനുട്ടിൽ ഫെർമിൻ ലോപസിലൂടെ സ്പെയിൻ സമനില പിടിച്ചു. 25ആം മിനുട്ടിൽ ഫെർമിൻ തന്നെ സ്പെയിന്റെ ലീഡ് ഇരട്ടിയാക്കി. 28ആം മിനുട്ടിൽ അലക്സ് ബനേയയിലൂടെ മൂന്നാം ഗോളു നേടി സ്പെയിൻ ലീഡ് 3-1 എന്നാക്കി.
ഇതിനു വേഷം ഫ്രാൻസ് തിരിച്ചടിക്കാൻ നോക്കി. 79ആം മിനുട്ട് വരെ സ്കോർ 3-1 എന്ന് തുടർന്നു. 79ആം മിനുട്ടിൽ അക്ലൗചിയുടെ ഗോൾ ഫ്രാൻസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സ്കോർ 3-2. 93ആം മിനുട്ടിൽ മറ്റേറ്റയുടെ ഗോൾ ഫ്രാൻസിന് സമനില നൽകി. സ്കോർ 3-3. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ നൂറാം മിനുട്ടിൽ കാമെയോയുടെ ഗോൾ സ്പെയിന് വീണ്ടും ലീഡ് നൽകി. സ്കോർ 4-3. ഇതിനു ശേഷം ഫ്രാൻസ് സമനിലക്ക് ശ്രമിക്കവെ 120ആം മിനുട്ടിൽ കാമെയോ വീണ്ടും ഗോളടിച്ച് സ്പാനിഷ് വിജയം ഉറപ്പിച്ചു.. അവർ സ്വർണ്ണവും ഫ്രാൻസ് വെള്ളിയും നേടി.
ഇന്ത്യൻ റെസ്ലിംഗ് താരം അമൻ സെഹ്‌രാവത് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടി. ഇന്ന് ബ്രോൺസ് മത്സരത്തിൽ ടോയ് ക്രൂസിനെ ആണ് അമൻ പരാജയപ്പെടുത്തിയത്. ഈ മെഡലോടെ ഇന്ത്യക്ക് ഈ ഒളിമ്പിക്സിൽ ആറ് മെഡൽ ആയി. 13-5 എന്ന സ്കോറിനായിരുന്നു വിജയം.
ഇന്ന് ഒപ്പത്തിനൊപ്പം ആണ് അമനും ക്രൂസും മുന്നേറിയത്. മത്സരം പകുതിക്ക് പിരിയുമ്പോൾ അമൻ 6-3ന് ലീഡ് ചെയ്യുക ആയിരുന്നു. അവസാനം 13-5ന് സെഹ്രാവത്ത് വിജയിച്ച് വെങ്കലം ഉറപ്പിച്ചു.
സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായ ജപ്പാൻ താരം ഹിഗുചിയോട് പരാജയപ്പെട്ടതോടെയാണ് അമൻ വെങ്കട മെഡൽ മാച്ചിലേക്ക് എത്തിയത്.
നേരത്തെ ക്വാർട്ടറിൽ അർമേനിയൻ താരം അബെർകോവിനെ ആണ് അമൻ പരാജയപ്പെടുത്തിയത്. ആ മത്സരം 11-0ന് ലീഡ് എടുത്ത് അമൻ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിൽ വിജയിച്ചാണ് അമൻ സെമി ഉറപ്പിച്ചത്.
ആദ്യം നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0ന്റെ ഉജ്ജ്വല വിജയവും അമൻ സെഹ്‌രാവത് നേടി.
ജാവലിൻ ത്രോയിൽ ഇന്നലെ ഒളിമ്പിക് റെക്കോർഡ് ഇട്ട പാകിസ്താൻ താരം നദീം അർഷാദ് നദീമിനെ പ്രശംസിച്ച് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നദീമും തന്റെ മകനാണെന്ന് നീരജിന്റെ അമ്മ പറഞ്ഞു. ഇന്നലെ ജാവലിൻ ത്രോ ഇവന്റിൽ വെള്ളി നേടിയ നീരജിന്റെ നേട്ടം ആഘോഷിക്കവെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നീരജിന്റെ അമ്മ.
നദീം അർഷാദും നീരജും മത്സരത്തിനു ശേഷം
“നീരജിന് വെള്ളിയിൽ ഞാൻ സന്തുഷ്ടയാണ്. ഈ വെള്ളിയും ഞങ്ങൾക്ക് സ്വർണ്ണം ആണ്, സ്വർണം നേടിയ ആളും (അർഷാദ് നദീം) എൻ്റെ കുട്ടിയാണ്, ഒരുപാട് കഷ്ടപ്പെട്ടാണ് എല്ലാവരും അവിടെ പോകുന്നത്” – നീരജ് ചോപ്രയുടെ അമ്മ പറഞ്ഞു.
ഇന്നലെ 92.97 എന്ന ഒളിമ്പിക് റെക്കോർഡ് ത്രോ എറിഞ്ഞാണ് നദീം അർഷാദ് സ്വർണ്ണം നേടിയത്. നീരജ് ചോപ്ര വെള്ളിയും നേടി.
ഇന്നലെ സ്വർണ്ണം നേടാൻ ആയില്ല എങ്കിലും ഇന്ത്യക്ക് ആയി മെഡൽ നേടാൻ ആയതിൽ അഭിമാനം ഉണ്ട് എന്ന് നീരജ് ചോപ്ര. ഇന്നലെ പാകിസ്താൻ താരം നദീം അർഷാദിന്റെ ഒളിമ്പിക് റെക്കോർഡ് ത്രോ ആയിരുന്നു നീരജ് ചോപ്ര വെഅലീ കൊണ്ട് തൃപ്തിപ്പെടേണ്ടി വരാൻ കാരണം. നദീമിനെ അഭിനന്ദിച്ച നീരജ് ചോപ്ര താനും നദീമും ആയുള്ള പോരാട്ടം അവസാനിക്കുന്നില്ല എന്നും പറഞ്ഞു.
നീരജ് ചോപ്ര
“എൻ്റെ കയ്യിൽ ഒരു മെഡലും ത്രിവർണ പതാകയും ഉണ്ട്. ഞാൻ ശരിക്കും സന്തോഷവാനാണ്. ഒരുപാട് ജോലികൾ ബാക്കിയുണ്ട്. കുറച്ചുകാലമായി ഞാൻ പരിക്കുമായി മല്ലിടുകയാണ്, ഞാൻ ആഗ്രഹിച്ചതുപോലെ ഒരുപാട് മത്സരങ്ങൾ കളിക്കാൻ എനിക്ക് കഴിഞ്ഞില്ല. എൻ്റെ പിഴവുകളിൽ പ്രവർത്തിക്കാൻ എനിക്ക് കഴിയുന്നില്ല.” നീരജ് പാരീസ് ഒളിമ്പിക്സ് ബ്രോഡ്കാസ്റ്റർമാരോട് പറഞ്ഞു.
“ഒരുപക്ഷേ 90 മീറ്റർ എറിയാനുള്ള ദിവസമായിരുന്നു അത്. അത് ആവശ്യമായിരുന്നു. ഞാൻ അതിനെ കുറിച്ച് (90 മീറ്റർ ത്രോ) അധികം ചിന്തിച്ചിട്ടില്ല. പക്ഷേ, അത് ഇപ്പോൾ എൻ്റെ മനസ്സിലേക്ക് വരുന്നു. ഞാൻ എല്ലാം നൽകി,” ഫൈനലിന് ശേഷം നീരജ് ചോപ്ര പറഞ്ഞു.
“ഒരു പരിക്ക് കാരണം എനിക്ക് തന്റെ പൂർണ്ണ മികവിൽ ത്രോ എറിയാൻ ആയില്ല. അർഷാദ് 92.97 മീറ്റർ എറിഞ്ഞപ്പോൾ, ഇന്ന് എനിക്ക് 90 മീറ്റർ എറിയാൻ കഴിഞ്ഞില്ല. കളി ഇതുവരെ അവസാനിച്ചിട്ടില്ല, ഇനിയും ഒരുപാട് ബാക്കിയുണ്ട്. അർഷാദ് ഒരു മികച്ച ത്രോ ആണ് എറിഞ്ഞത്, കഠിനാധ്വാനം ചെയ്തവരെയും ഇതുപോലെ ത്രോ എറിഞ്ഞവരെയു തീർച്ചയായും അഭിനന്ദിക്കണം. മത്സരം കഠിനമായിരുന്നു,” നീരജ് പറഞ്ഞു.
പാരീസ് ഒളിമ്പിക്സിലും ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ഇന്ന് ജാവലിൻ ത്രോയിൽ വെള്ളി നേടി കൊണ്ട് ചരിത്രം കുറിക്കാൻ നീരജ് ചോപ്രക്ക് ആയി. ഇന്ന് 89.45 എന്ന ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി ഉറപ്പിച്ചത്. പാകിസ്താൻ താരം അർഷാദ് നദീം 92.97 എന്ന ഒളിമ്പിക് റെക്കോർഡ് കുറിച്ചാണ് നീരജിനെ മറികടന്ന് സ്വർണ്ണം നേടിയത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയ നീരജ് ചോപ്രയ്ക്ക് തിരിച്ചടി ആയതും ഈ ഒളിമ്പിക് റെക്കോർഡ് ത്രോ ആണ്.
ഇന്ന് നീരജിന്റെ ആദ്യ ത്രോ ഫൗൾ ആയിരുന്നു. പാകിസ്താൻ താരം അർഷാദ് നദീമിന്റെ രണ്ടാം ത്രോ ഒളിമ്പിക് റെക്കോർഡ് ആയി. 92.97 മീറ്റർ ആണ് നദീം എറിഞ്ഞത്. നീരജിന്റെ രണ്ടാം ത്രോ 89.45 മീറ്റർ ആയിരുന്നു. ഇതുവരെ 90നു മുകളിൽ എറിയാത്ത നീരജിന് തന്റെ പേഴ്സണൽ ബെസ്റ്റ് എറിഞ്ഞാൽ മാത്രമെ സ്വർണ്ണം സ്വപനം കാണാൻ കഴിയൂ എന്നായി.
നീരജിന്റെ മൂന്നാം ത്രോയും നാലാം ത്രോയും ഫൗൾ ആയി. നാല് റൗണ്ട് കഴിഞ്ഞപ്പോൾ നദീം ഒന്നാമതും നീരജ് രണ്ടാമതും ആയിരുന്നു.നീരജിന് അഞ്ചാം ത്രോയും ഫൗൾ കാരണം നഷ്ടമായി. അവസാന ത്രോയും ഫൗൾ ആയതോടെ നീരജ് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഒളിമ്പിക് റെക്കോർഡ് കുറിച്ച് അർഷാദ് നദീം
ഈ മെഡലോടെ ഇന്ത്യക്ക് ഈ ഒളിമ്പിക്സിൽ അഞ്ച് മെഡൽ ആയി. ഇതിനു മുമ്പ് ഇന്ത്യ സ്വന്തമാക്കിയ നാലു മെഡലുകളും വെങ്കലം ആയിരുന്നു.
ഇന്ത്യൻ റെസ്ലിംഗ് താരം അമൻ സെഹ്‌രാവത് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സെമി ഫൈനലിൽ പരാജയപ്പെട്ടു. സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായ ജപ്പാൻ താരം ഹിഗുചി ആണ് സെഹ്റാവത്തിനെ തോൽപ്പിച്ചത്. 10-0 എന്ന സ്കോറിൽ ആണ് വിജയം. നാളെ ഇനി വെങ്കല മാച്ചിൽ അമൻ മത്സരിക്കും.
നേരത്തെ ക്വാർട്ടറിൽ അർമേനിയൻ താരം അബെർകോവിനെ ആണ് അമൻ പരാജയപ്പെടുത്തിയത്. ആ മത്സരം 11-0ന് ലീഡ് എടുത്ത് അമൻ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിൽ വിജയിച്ചാണ് അമൻ സെമി ഉറപ്പിച്ചത്.
ഇന്ന് ആദ്യം നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0ന്റെ ഉജ്ജ്വല വിജയവും അമൻ സെഹ്‌രാവത് നേടി.
പാരീസിൽ വെങ്കല മെഡൽ നേടിയതോടെ ഇന്ത്യൻ ഹോക്കി ഇതിഹാസം ശ്രീജേഷ് ഹോക്കി കരിയർ അവസാനിപ്പിച്ചു. ഈ ഒളിമ്പിക്സ് തന്റെ അവസാന ടൂർണമെന്റ് ആയിരിക്കും എന്ന് മലയാളി താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് മെഡൽ നേടിയതോടെ രണ്ട് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ മലയാളി താരമായാണ് ശ്രീജേഷ് കളം വിടുന്നത്.
ശ്രീജേഷ്
18 വർഷമായി ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഉള്ള താരമാണ് ശ്രേജേഷ്. അവസാന രണ്ട് ഒളിമ്പിക് മെഡൽ നേടുന്നതിലും വലിയ പങ്കുവഹിച്ച താരമാണ് ശ്രീജേഷ്.
2017 പദ്മശ്രീയും 2021ൽ ഖേൽരത്നയും ശ്രീജേഷ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ആയി 336 മത്സരങ്ങൾ ശ്രീജേഷ് കളിച്ചു. രണ്ട് ഒളിമ്പിക്സ് മെഡൽ കൂടാതെ 3 ഏഷ്യൻ ഗെയിംസ് മെഡലും 2 കോമണ്വെൽത്ത് ഗെയിംസ് മെഡലും ശ്രീജേഷ് നേടിയിട്ടുണ്ട്.