നദീം അർഷാദും നീരജും മത്സരത്തിനു ശേഷം

സ്വർണ്ണം നേടിയ അർഷാദ് നദീമും എന്റെ മകൻ തന്നെ – നീരജിന്റെ അമ്മ

ജാവലിൻ ത്രോയിൽ ഇന്നലെ ഒളിമ്പിക് റെക്കോർഡ് ഇട്ട പാകിസ്താൻ താരം നദീം അർഷാദ് നദീമിനെ പ്രശംസിച്ച് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നദീമും തന്റെ മകനാണെന്ന് നീരജിന്റെ അമ്മ പറഞ്ഞു. ഇന്നലെ ജാവലിൻ ത്രോ ഇവന്റിൽ വെള്ളി നേടിയ നീരജിന്റെ നേട്ടം ആഘോഷിക്കവെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നീരജിന്റെ അമ്മ.

നദീം അർഷാദും നീരജും മത്സരത്തിനു ശേഷം

“നീരജിന് വെള്ളിയിൽ ഞാൻ സന്തുഷ്ടയാണ്. ഈ വെള്ളിയും ഞങ്ങൾക്ക് സ്വർണ്ണം ആണ്, സ്വർണം നേടിയ ആളും (അർഷാദ് നദീം) എൻ്റെ കുട്ടിയാണ്, ഒരുപാട് കഷ്ടപ്പെട്ടാണ് എല്ലാവരും അവിടെ പോകുന്നത്” – നീരജ് ചോപ്രയുടെ അമ്മ പറഞ്ഞു.

ഇന്നലെ 92.97 എന്ന ഒളിമ്പിക് റെക്കോർഡ് ത്രോ എറിഞ്ഞാണ് നദീം അർഷാദ് സ്വർണ്ണം നേടിയത്. നീരജ് ചോപ്ര വെള്ളിയും നേടി.

Exit mobile version