ഇമാനെ ഖലീഫ് തന്റെ സ്വർണ്ണ മെഡലുമായി

“ആരും ഇതുപോലുള്ള ആക്രമണങ്ങൾ ഇനി നേരിടരുത്” ഇമാനെ ഖലീഫ് സ്വർണ്ണവുമായി തന്നെ മടങ്ങി

അൾജീരിയൻ ബോക്‌സർ ഇമാനെ ഖലീഫ് സ്വർണ്ണവുമായി തന്നെ പാരീസിൽ നിന്ന് മടങ്ങി. ഇന്ന് ഫൈനലിൽ ചൈനയുടെ യാങ് ലിയുവിനെ 5:0 എന്ന സ്‌കോറിന് തോൽപ്പിച്ച് ആണ് ഖലീഫ് തൻ്റെ സ്വർണ്ണം നേട്ടം സ്വന്തമാക്കിയത്.

ഇമാനെ ഖലീഫ് തന്റെ സ്വർണ്ണ മെഡലുമായി

നേരത്തെ ആദ്യ റൗണ്ടിൽ ഇമാനെക്ക് എതിരെ ദുഷ്പ്രചാരണങ്ങൾ ഉയരുകയും താരത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.

“എട്ട് വർഷമായി, ഇത് എൻ്റെ സ്വപ്നമാണ്, ഞാൻ ഇപ്പോൾ ഒളിമ്പിക് ചാമ്പ്യനും സ്വർണ്ണ മെഡൽ ജേതാവുമാണ്,” ഖലീഫ് മത്സര ശേഷം പറഞ്ഞു.

“അത്‌ലറ്റുകൾ എന്ന നിലയിൽ പ്രകടനം നടത്താൻ ആണ് ഞങ്ങൾ ഒളിമ്പിക്‌സിൽ വരുന്നത്, ഭാവി ഒളിമ്പിക്‌സിൽ സമാനമായ ആക്രമണങ്ങൾ ആരും നേരിടരുത്” അവർ മെഡൽ കിട്ടിയ ശേഷം പറഞ്ഞു.

Exit mobile version