മെഡൽ സ്വന്തം!!! അഭിമാനമായി ഇന്ത്യൻ ഹോക്കി ടീം

പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ ഹോക്കി ടീം. ഇന്ന് വെങ്കല മെഡൽ സ്ഥാനത്തിനായുള്ള മത്സരത്തിൽ സ്പെയിനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് നാല് മെഡലുകൾ ആയി.

ഹോക്കി ഇന്ത്യ

ഇന്ന് ആദ്യ ക്വാർട്ടറിൽ 18ആം മിനുട്ടിൽ മാർക്ക് മിറാലസിലൂടെയാണ് സ്പെയിൻ ഗോൾ നേടിയത്. ഒരു പെനാൾട്ടി സ്ട്രോക്കിലൂടെ ആയിരുന്നു ഈ ഗോൾ. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ മികവിൽ ആണ് ഇന്ത്യ കളിയിലേക്ക് തിരികെ വന്നത്. രണ്ടാം ക്വാർട്ടറിന്റെ അവസാന മിനുട്ടിൽ ഒരു പെനാൾട്ടി കോർണറിൽ നിന്ന് ഇന്ത്യ സമനില ഗോൾ കണ്ടെത്തി.

മൂന്നാം പാദത്തിൽ മറ്റൊരു മികച്ച പെനാൾട്ടി കോർണറിൽ നിന്ന് ഹർമൻപ്രീത് ഇന്ത്യക്ക് ലീഡും നൽകി. താരത്തിന്റെ ഈ ഒളിമ്പൊക്സിലെ ഒമ്പതാം ഗോളായിരുന്നു ഇത്.

അമൻ സെഹ്റാവത്ത് ഞെട്ടിച്ചു!! സെമി ഫൈനൽ ഉറപ്പിച്ചു

ഇന്ത്യൻ റെസ്ലിംഗ് താരം അമൻ സെഹ്‌രാവത് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സെമി ഫൈനലിൽ. അർമേനിയൻ താരം അബെർകോവിനെ ആണ് അമൻ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയത്. മത്സരം പകുതിക്ക് നിൽക്കെ അമൻ 3-0ന് മുന്നിൽ ആയിരുന്നു. 2 മിനുട്ട് ശേഷിക്കവെ 11-0ന് ലീഡ് എടുത്ത് അമൻ ടെക്നിക്കൽ സുപ്പീരിയോറിറ്റിയിൽ അമൻ വിജയിച്ച് സെമി ഉറപ്പിച്ചു.

ഇന്ന് ആദ്യം നടന്ന ക്വാർട്ടർ പോരാട്ടത്തിൽ വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0ന് ഉജ്ജ്വല വിജയം നേടിയാണ് അമൻ സെഹ്‌രാവത് ക്വാർട്ടർ ഉറപ്പിച്ചത്. 10-0ന്റെ മേധാവിത്വം നേടിയതോടെ ആ മത്സരത്തിൽ അമനെ വിജയിയായ പ്രഖ്യാപിക്കുക ആയിരുന്നു.

സെമി ഫൈനലിൽ ജപ്പാൻ താരം ഹിഗുചി ആകും സെഹ്‌റവത് നേരിടുക.

അന്‍ഷു മാലികിന് പരാജയം

പാരീസിൽ ഗുസ്തി വിഭാഗത്തിൽ വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി. 57 കിലോ വിഭാഗത്തിൽ അന്‍ഷു മാലികിന് പരാജയം. അമേരിക്കയുടെ ഹെലന്‍ മരൗലിസിനോട് ആണ് അന്‍ഷു മാലിക് 2-7 എന്ന സ്കോറിന് പരാജയപ്പെട്ടത്. ഹെലന്‍ ഫൈനലിലെത്തിയാൽ മാത്രമാണ് ഇനി അന്‍ഷുവിന് റെപ്പേഷാഗേ റൗണ്ടിൽ വെങ്കല മെഡലിനായി ശ്രമിക്കാനാകുക.

വിനേഷ് ഫൊഗട്ടിന്റെ അപ്പീൽ സ്വീകരിച്ചു, വിനേഷിന്റെ വാദം ഇന്ന് കേൾക്കും

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീൽ CAS സ്വീകരിച്ചു. ഇനി ഇന്ന് വൈകിട്ട് ഇതിൽ വാദം കേൾക്കും. ഇന്ത്യൻ സമയം 5 മണിക്ക് ആകും വാദം നടക്കുക‌. ഓൺലൈൻ ഹിയറിങ് ആയിരിക്കും. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരാകും.

വിനേഷ് ഫോഗട്ട് അവരെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആന് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ന് വരും എന്ന് സിഎഎസ് പറഞ്ഞിട്ടുണ്ട്.

വിനേഷ് ഫൊഗട്ട്

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.

ഇന്ത്യയുടെ അമൻ സെഹ്‌രാവത് ക്വാർട്ടർ ഫൈനലിൽ

ഇന്ത്യൻ റെസ്ലിംഗ് താരം അമൻ സെഹ്‌രാവത് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ക്വാർട്ടർ ഫൈനലിൽ. ഇന്ന് വ്‌ളാഡിമിർ എഗോറോവിനെതിരെ 10-0ന് ഉജ്ജ്വല വിജയം നേടിയാണ് അമൻ സെഹ്‌രാവത് ക്വാർട്ടർ ഉറപ്പിച്ചത്. 10-0ന്റെ മേധാവിത്വം നേടിയതോടെ വിജയിയായി പ്രഖ്യാപിക്കുക ആയിരുന്നു.

ഇന്ന് തന്നെ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ സെലിംഖാൻ അബാകരോവിനേയോ ഡയമാൻ്റിനോ യൂന ഫേഫെയെയോ ആകും സെഹ്‌റവത് നേരിടുക. 3.47pm-നാകും ഈ മത്സരം നടക്കുക.

ഇന്ന് നീരജ് ചോപ്രയുടെ ഫൈനൽ, സ്വർണ്ണ പ്രതീക്ഷയിൽ ഇന്ത്യ

പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് തന്റെ ഫൈനലിൽ ഇറങ്ങും. നീരജ് ചോപ്ര ഇന്ന് രാത്രി 11.55നാണ് ജാവലിൻ ത്രോയുടെ ഫൈനലിൽ ഇറങ്ങുക. ചൊവ്വാഴ്ച നടന്ന യോഗ്യതാ റൗണ്ടിൽ നീരജ് 89.34 മീറ്റർ എന്ന മികച്ച ത്രോയോടെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ പ്രവേശിച്ചത്.

തൻ്റെ ആദ്യ ശ്രമത്തിൽ തന്നെ 84 മീറ്റർ എന്ന യോഗ്യതാ മാനദണ്ഡം കടക്കാൻ നീരജിന് ആയി. ഇതേ ദൂരം ആവർത്തിക്കാൻ ആയാൽ നീരജിന് മെഡൽ ലഭിക്കും എന്ന് ഉറപ്പാണ്. 90 ഭേദിച്ച് സ്വർണ്ണം ഉറപ്പിക്കാൻ തന്നെയാകും നീരജ് ശ്രമിക്കുക. ഇന്ത്യയുടെ മറ്റൊരു ജാവലിൻ ത്രോ താരമായ കിഷോർ ജെന നേരത്തെ പുറത്തായിരുന്നു.

ഫൈനലിൽ 12 അത്‌ലറ്റുകൾ ആകും ഇറങ്ങുക. മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.

വിനേഷ് ഫൊഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യൻ ഗുസ്തി തരം വിനേഷ് ഫൊഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. താൻ റെസ്ലിംഗിനോട് വിടപറയുകയാണ് എന്ന് താരം ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ തന്റെ അക്കൗണ്ടിലൂടെ കുറിച്ചു. “റെസ്ലിംഗ് വിജയിച്ചു, താൻ തോറ്റു. ക്ഷമിക്കണം. ഇനിക്ക് ഇനിയും പോരാടാനുള്ള ശക്തിയില്ല.” വിനേഷ് പറഞ്ഞു.

വിനേഷ് ഫൊഗട്ട്

കഴിഞ്ഞ ദിവസം 50 കിലോഗ്രാം ഒളിമ്പിക്സ് മത്സരത്തിൽ വിനേഷിനെ അയോഗ്യ ആക്കിയിരുന്നു. ഇതിനു പിന്നാലെ ആണ് വിനേഷിന്റെ വിരമിക്കൽ തീരുമാനം. ഇതടക്കം മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് വിനേഷ്. ലോക ഒന്നാം നമ്പറിനെ ഉൾപ്പെടെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ശേഷമായിരുന്നു വിനേഷിനെ ഭാരം കൂടുതൽ ആണെന്ന് കാണിച്ച് അയോഗ്യ ആക്കിയത്.

വിനേഷ് ഇപ്പോൾ ഈ വിധിക്ക് എതിരെ അപ്പീൽ ചെയ്തിട്ടുണ്ട്. അപ്പീലിലെ വിധി ഇന്ന് വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ അവിനാഷ് സാബ്ലെ 11ആമത് ഫിനിഷ് ചെയ്തു

3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ അഭിമാനകരമായ പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്റ്റീപ്പിൾ ചേസ് അത്ലറ്റ് ആയ സാബ്ലെ 8.14.18 എന്ന സമയത്തിലാണ് ഫിനിഷ് ചെയ്തത്. ഈ ഫിനിഷ് തന്നെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഫിനിഷ് ആണ്.

എൽ ബക്കാലി ആണ് ഈ ഇനത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്. അവിനാഷ് 2022 ഏഷ്യൻ ഗെയിംസിൽ 3000 സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയിരുന്നു.

മീരഭായ് ചാനുവിനും മെഡൽ ഇല്ല!! ഭാരോദ്വഹനത്തിൽ നാലാം സ്ഥാനം

പാരീസ് ഒളിമ്പിക്സിൽ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരഭായ് ചാനുവിന് നിരാശ. സ്നാച്ചിൽ 88 കിലോഗ്രാമും ക്ലീൻ ആൻഡ് ജർക്കിൽ 111 കിലോഗ്രാമും ഉയർത്തി ആകെ 199 ഭാരം ഉയർത്തിയ മീരഭായ് നാലമതായാണ് ഫിനിഷ് ചെയ്തത്.

85 കിലോഗ്രാം ഉയർത്തിയാണ് സ്നാച്ചിൽ മിറഭായ് തുടങ്ങിയത്. ആദ്യ ശ്രമത്തിൽ തന്നെ അനായാസം മീരഭായ് അത് ഉയർത്തി. രണ്ടാം ലിഫ്റ്റിൽ 88 ഉയർത്താൻ ശ്രമിച്ച മിറഭായിക്ക് അത് ഉയർത്താൻ ആയില്ല. മൂന്നാം ശ്രമത്തിൽ ഇന്ത്യൻ താരത്തിന് 88 കിലോ ഉയർത്താൻ ആയി. സ്നാച്ച് കഴിഞ്ഞപ്പോൾ മീരഭായ് മൂന്നാമത് ആയിരുന്നു.

89 കിലോഗ്രാം ഉയർത്തി ചൈനയുടെ ഹൗ സിഹുയി രണ്ടാമതും 93 കിലോഗ്രാം ഉയർത്തിയ റൊമാനിയൻ താരം കാംബൈ വലെന്റിന ഒന്നാമതും നിന്നു. ക്ലീൻ ആൻഡ് ജെർക്കിൽ മീരഭായ് 111 കിലോഗ്രാമിൽ ആണ് തുടങ്ങിയത്. ആദ്യ ശ്രമം വിജയിച്ചില്ല. രണ്ടാം ശ്രമത്തിൽ 111 ഉയർത്തിയതോടെ മിറഭായ് മൂന്നാം സ്ഥാനത്ത് തിരികെയെത്തി. പക്ഷെ 114 എന്ന അവസാന ശ്രമം പരാജയപ്പെട്ടതോടെ മിറഭായ് നാലാമത് ഫിനിഷ് ചെയ്തു.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി വെള്ളി നേടിയിട്ടുള്ള താരമാണ് മീരഭായ് ചാനു. ലോക ചാമ്പ്യൻഷിപ്പിലും കോമണ്വെൽത്ത് ഗെയിംസിലും ഇന്ത്യക്ക് ആയി സ്വർണ്ണവും നേടിയിട്ടുണ്ട്‌. മണിപ്പൂർ സ്വദേശിയായ 29കാരിയുടെ രണ്ടാമത്തെ ഒളിമ്പിക്സ് ആയിരുന്നു ഇത്.

വിനേഷ് ഫൊഗട്ട് അയോഗ്യതക്ക് എതിരെ അപ്പീൽ നൽകി, നാളെ വിധി വരും

ഇന്ത്യയുടെ റെസ്ലിംഗ് താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ അപ്പീൽ നൽകി. വിനേഷ് ഫോഗട്ട് അവരെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ CAS-നാണ് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) വിനേഷ് ഫൊഗട്ട് അപ്പീൽ നൽകിയത്. തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുശ്ല്ലത്. അന്തിമ വിധി നാളെ രാവിലെ വരും എന്ന് സിഎഎസ് പറഞ്ഞിട്ടുണ്ട്.

വിനേഷ് ഫൊഗട്ട്

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്.

ജര്‍മ്മനിയോട് തോൽവി!!! സെമി കാണാതെ ഇന്ത്യ പുറത്ത്

പാരിസ് ഒളിമ്പിക്സിലെ ടേബിള്‍ ടെന്നീസിലും ഇന്ത്യയ്ക്ക് തോൽവി. ഏറെ പ്രതീക്ഷയുമായി എത്തിയ വനിത ടീം ഇവന്റിൽ ഇന്ത്യ 1-3 എന്ന സ്കോറിന് ജര്‍മ്മനിയോട് ക്വാര്‍ട്ടറിൽ പരാജയം ഏറ്റുവാങ്ങി. അര്‍ച്ചന കാമത്ത് മാത്രമാണ് ഇന്ന് വിജയം കുറിച്ചത്.

ഡബിള്‍സ് ടീമും മണിക ബത്ര, ശ്രീജ അകുല എന്നിവര്‍ തങ്ങളുടെ സിംഗിള്‍സ് മത്സരവും പരാജയപ്പെടുകയായിരുന്നു.

ഡബിള്‍സിൽ 5-11, 11-8, 10-12, 6-11 എന്ന സ്കോറിന് ശ്രീജ – അര്‍ച്ചന കൂട്ടുകെട്ട് 1-3ന് പരാജയപ്പെട്ടപ്പോള്‍ ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു മണികയുടെ 1-3 ലുള്ള പരാജയം. സ്കോര്‍: 11-8, 5-11, 7-11, 5-11.

അര്‍ച്ചന കാമത്ത് 3-1 എന്ന സ്കോറിന് സിയോണ ഷാനിനെ പരാജയപ്പെടുത്തുകയായിരുന്നു. സ്കോര്‍: 19-17, 1-11, 11-5, 11-9.

ഇടംകൈ കളിക്കാരിയായ അന്നെറ്റ് കൗഫ്മാനിനോട് ശ്രീജ 0-3ന് പരാജയപ്പെട്ടു. മണികെയും ഈ താരം ആണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-11, 7-11, 7-11.

അന്തിം പംഗൽ ആദ്യ റൗണ്ടിൽ പുറത്ത്

പാരീസ് ഒളിമ്പിക്സ് 2024ൽ 53 കിലോഗ്രാം ഫ്രീ സ്റ്റൈല്ല് റെസ്ലിംഗിൽ ഇന്ത്യയുടെ യുവതാരം അന്തിം പംഗൽ പുറത്ത്. തുർക്കിയുടെ താരം യെറ്റ്ഗിൽ 10-0 എന്ന സ്കോറിനാണ് അന്തിമിനെ തോൽപ്പിച്ചത്.

ആന്റിം പംഗൽ

19കാരിയായ അന്തിം പംഗൽ ഹരിയാന സ്വദേശി ആണ്. 2023-ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ അവൾ വെള്ളി മെഡൽ നേടിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ അണ്ടർ-20 ലോക ഗുസ്തി ചാമ്പ്യനായിരുന്നു അന്തിം. തുടർച്ചയായ രണ്ട് വർഷം അവൾ ചാമ്പ്യൻഷിപ്പ് നേടി. എന്നാൽ ആദ്യ ഒളിമ്പിക് പോരിൽ അന്തിമിന് നല്ല പ്രകടനം കാഴ്ചവെക്കാൻ ആയില്ല.

Exit mobile version