Picsart 24 08 10 13 51 23 463

10 മണിക്കൂർ കൊണ്ട് അമൻ 4.6 കിലോഗ്രാം ഭാരം കുറച്ചു, അല്ലെങ്കിൽ അയോഗ്യത വന്നേനെ

ഇന്നലെ ഇന്ത്യക്ക് ആയി ഗുസ്തിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയ അമൻ സെഹ്രാവത്ത് 10 മണിക്കൂർ കൊണ്ട് കുറച്ച് 4.6 കിലോഗ്രാം. ഇങ്ങനെ ഭാരം കുറച്ചതു കൊണ്ട് മാത്രമാണ് അമന് ഇന്നലെ വെങ്കല മെഡൽ മത്സരം കളിക്കാൻ ആയത്.

ആഗസ്റ്റ് 8 വ്യാഴാഴ്ച നടന്ന സെമിഫൈനൽ തോൽവിക്ക് ശേഷം അമൻ സെഹ്‌രാവത് നിശ്ചിത ഭാരത്തെക്കാൾ 4.5 കിലോഗ്രാം അധികമായിരുന്നു ഉണ്ടായിരുന്നത്. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ അനുവദനീയമായ പരിധിയേക്കാൾ 4.5 കിലോഗ്രാം അതായത് 61.5 കിലോഗ്രാം. ഇന്ത്യൻ ഗുസ്തിക്കാരന് വെറും 10 മണിക്കൂർ മാത്രമേ ഈ ഭാരം കുറക്കാൻ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യൻ പരിശീലകരായ ജഗ്മന്ദർ സിംഗ്, വീരേന്ദർ ദാഹിയ എന്നിവരുടെ സഹായത്താൽ 4.6 കിലോഗ്രാം കുറക്കാനും അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാനും അമനായി.

നേരത്തെ 100 ഗ്രാം അധികമായതിനാൽ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട് അയോഗ്യ ആയിരുന്നു‌.

Exit mobile version