പുരുഷ ഡബിൾസിൽ ആന്റി മറെ സഖ്യം പുറത്ത്, വനിത സെമിഫൈനൽ ലൈനപ്പ് ആയി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പുരുഷ ഡബിൾസിൽ ക്രൊയേഷ്യൻ സഖ്യമായ മാരിൻ സിലിച്ച് ഇവാൻ ഡോദിഗ്‌ സഖ്യത്തോട് തോറ്റ് ബ്രിട്ടന്റെ ആന്റി മറെ ജോ സാലിസ്ബറി സഖ്യം ക്വാർട്ടർ ഫൈനലിൽ പുറത്ത്. ആദ്യ 6-4 നേടിയ ശേഷം രണ്ടാം സെറ്റ് ടൈബ്രേക്കറിൽ കൈവിട്ട അവർ സൂപ്പർ ടൈബ്രേക്കറിൽ 10-7 തോറ്റാണ് ടൂർണമെന്റിൽ നിന്നു പുറത്തായത്. സ്പാനിഷ് താരം ഗബ്രീൻ മുഗുരുസയെ 7-5, 6-1 എന്ന സ്കോറിന് വീഴ്ത്തി ഖാസാക്കിസ്ഥാൻ താരം റൈബകിന വനിത വിഭാഗം സെമിഫൈനൽ ഉറപ്പിച്ചു.

റഷ്യൻ താരം ആനസ്ത്യാഷ്യയെ മൂന്നു സെറ്റ് പോരാട്ടത്തിൽ അതിജീവിച്ചു ആണ് സ്വിസ് താരം ബലിന്ത ബെനചിച് സെമിയിൽ എത്തിയത്. 6-0, 3-6, 6-3 എന്ന സ്കോറിന് ആണ് സ്വിസ് താരം ജയിച്ചത്. ഇറ്റാലിയൻ താരം കാമിലയെ 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ചു ഉക്രൈൻ താരം എലീന സ്വിറ്റോലീനയും സെമിയിലേക്ക് മുന്നേറി. സ്പാനിഷ് താരം പൗല ബഡോസ രണ്ടാം സെറ്റിൽ പരിക്കേറ്റു പിന്മാറിയതിനെ തുടർന്ന് ചെക് റിപ്പബ്ലിക് താരം മാർകെട്ട വോണ്ടറോസവയും സെമിയിലേക്ക് മുന്നേറി. കടുത്ത ചൂടും സ്പാനിഷ് താരത്തിന് തിരിച്ചടിയായി.