La Liga

ഹസാർഡിന് വീണ്ടും പരിക്ക്, കഷ്ടകാലം തുടർന്ന് റയൽ

റയൽ മാഡ്രിഡ് സൂപ്പർ താരം ഈഡൻ ഹസാർഡിന് വീണ്ടും പരിക്ക്. ഇതോടെ താരം അറ്റലാന്റക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കില്ല എന്ന് ഉറപ്പായി. റയൽ മാഡ്രിഡ് കരിയറിൽ തുടർച്ചയായ പരിക്ക് കാരണം അലയുന്ന ഹസാർഡിന് മറ്റൊരു തിരിച്ചടിയായി ഈ പരിക്ക്.

2019 ൽ ചെൽസിയിൽ നിന്ന് വൻ തുകക്ക് റയലിൽ എത്തിയ ഹസാർഡ് പക്ഷെ ഇതുവരെ കേവലം 24 ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. നിലവിലെ പരിക്ക് 6 ആഴ്ച എങ്കിലും നീണ്ടു നിൽക്കും എന്നാണ് റിപ്പോർട്ടുകൾ.