La Liga

വലൻസിയ ഡിഫൻഡർക്ക് കൊറോണ സ്ഥിരീകരിച്ചു

ലാലിഗയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. വലൻസിയയുടെ ഡിഫൻഡർ എസെകെൽ ഗാരെ ആണ് ഇന്ന് കൊറൊണ ടെസ്റ്റിൽ പോസിറ്റീവ് ആണെന്ന് ഫലം വന്നത്. താരം ഇപ്പോൾ ആശുപത്രിയിൽ ആണ്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും എല്ലാവരും ഡോക്ടർമാരുടെ നിർദേശങ്ങൾ കേൾക്കണം എന്നും ഇൻസ്റ്റാഗ്രാമിലൂടെ ഗാരെ അറിയിച്ചു.

അറ്റലാന്റയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗാരെ ഉണ്ടായിരുന്നില്ല. താരം ഇറ്റലിയിലേക്ക് യാത്രയും ചെയ്തിരുന്നില്ല. ഗാരെയ്ക്ക് രോഗം റിപ്പോർട്ട് ചെയ്തതോടെ വലൻസിയയുടെ താരങ്ങൾ നിരീക്ഷണത്തിലായി.