La Liga

എസ്പാൻയോളിന് മൂന്നാം ഹോം ജയം

ലാലിഗയിലെ തങ്ങളുടെ മികച്ച ഹോം റെക്കോർഡ് തുടർന്ന എസ്പാൻയോൾ. ഇന്ന് നടന്ന മത്സരത്തിൽ ഐബറിനെ നേരിട്ട എസ്പാൻയോൾ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. കളിയുടെ 68ആം മിനുട്ടിൽ ഹെർമെസോ ആണ് വിജയഗോൾ നേടിയത്. എസ്പാൻയോളിന്റെ ലീഗിലെ മൂന്നാം വിജയമായിരുന്നു ഇത്. മൂന്ന് വിജയങ്ങളും എസ്പാൻയോളിന്റെ ഹോം ഗ്രൗണ്ടിൽ തന്നെ ആയിരുന്നു നടന്നത്.

ഇന്നത്തെ ജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി എസ്പാൻയോൾ.