La Liga

അത്ലറ്റിക്കോ മാഡ്രിഡിനെ വലൻസിയ സമനിലയിൽ തളച്ചു

ലാലിഗയിൽ റയൽ മാഡ്രിഡിനൊപ്പം എത്താമെന്ന അത്ലറ്റിക്കോ മാഡ്രിഡിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് ലീഗിൽ നടന്ന മത്സരത്തിൽ വലൻസിയ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ പിടിച്ചു. അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ വാണ്ട മെട്രോപൊളിറ്റാനോയിൽ വെച്ചായിരുന്നും മത്സരം. കളി 1-1 എന്ന സ്കോറിൽ അവസാനിച്ചു.

36ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഡിയേഗോ കോസ്റ്റ അത്ലറ്റിക്കോ മാഡ്രിഡിനെ മുന്നിൽ എത്തിച്ചതായിരുന്നു. എന്നാൽ ആ ഒരു ഗോൾ സിമിയോണിയുടെ ടീമിന്റെ വിജയം ഉറപ്പിച്ചില്ല. കളിയുടെ 82ആം മിനുട്ടിൽ പരേഹെയിലൂടെ വലൻസിയ കളി സമനിലയിൽ ആക്കി. ഈ സമനിലയോടെ 9 മത്സരങ്ങളിൽ നിന്ന് 16 പോയന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.