Kerala Premier League

കേരള പ്രീമിയർ ലീഗിൽ വീണ്ടും വിജയവുമായി കേരള പോലീസ്

കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ മികച്ച ഫോം കേരള പോലീസ് തുടരുന്നു. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് കേരളപോലീസ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു പോലീസിന്റെ വിജയം. നേരത്തെ കോട്ടപ്പടിയിൽ വെച്ചും കേരള പോലീസ് എഫ് സി കേരളയെ തോൽപ്പിച്ചിരുന്നു.

ഇരട്ട ഗോളുകളുമായി ജിംഷാദ് ആണ് കേരള പോലീസ് നിരയിൽ ഇന്ന് തിളങ്ങിയത്‌. ബിജേഷ് ബാലൻ, സുജിൽ എന്നിവരും ഇന്ന് ഗോളുകൾ നേടി. ജയത്തോടെ ഗ്രൂപ്പിൽ കേരള പോലീസ് ഏഴു പോയന്റുമായി ഒന്നാമത് തുടരുകയാണ് കേരള പോലീസ്.