FeaturedKerala Premier League

അക്ബറിന് 18 മിനുട്ടിനിടെ നാലു ഗോളുകൾ, ലൂക്ക സോക്കർ ക്ലബിന് തകർപ്പൻ ജയം

കേരള പ്രീമിയർ ലീഗിൽ ലൂക്ക സോക്കർ ക്ലബിന് മറ്റൊരി മികച്ച വിജയം കൂടെ. ഇന്ന് കോവളം എഫ് സിയെ ആണ് തകർത്തത്. കോട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം നേടാൻ ലൂക്ക സോക്കറിനായി. നാലു ഗോളുകളും നേടിയത് മുഹമ്മദ് അക്ബർ ആയിരുന്നു.

വെറും 18 മിനുട്ടുകൾക്ക് ഇടയിൽ ആയിരുന്നു അക്ബറിന്റെ നാലു ഗോളുകൾ പിറന്നത്.
24, 31, 37, 42 മിനുട്ടുകളിൽ ആയിരുന്നു അക്ബറിന്റെ മിന്നും ഗോളുകൾ. ലൂക്ക സോക്കറിന്റെ കേരള പ്രീമിയർ ലീഗിലെ രണ്ടാം വിജയമാണിത്. ജയത്തോടെ 8 പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമത് എത്താൻ ലൂക്ക സോക്കറിനായി.