FeaturedIndian Super League

തങ്ബോയ് സിംഗ്ടോ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായി അവസാന സീസണുകളിൽ ടീമിനൊപ്പം ഉണ്ടായിരുന്ന തങ്ബോയ് സിംഗ്ടോ ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലക സ്ഥാനത്തു നിന്ന് സിങ്ടൊയെ മാറ്റി. രണ്ട് സീസൺ മുമ്പായിരുന്നു ഷില്ലോങ്ങ് ലജോങിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച് സിങ്ടോ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

നോർത്ത് ഈസ്റ്റ് താരങ്ങളെ കൂടുതൽ ടീമിൽ എടുക്കാൻ കാരണം സിങ്ടോ ആയിരുന്നു. ഈ കാരണം പറഞ്ഞ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒരുപാട് വിമർശനങ്ങൾ സിങ്ടോ കേൾക്കേണ്ടി വന്നിരുന്നു. ബ്ലാസ്റ്റേഴ്സ് പരിശീലകരായിരുന്ന റെനെയുടെയും ജെയിംസിന്റെയും പരാജയത്തിനും സിങ്ടോ തുടർച്ചയായി വിമർശനം നേരിടാറുണ്ടായിരുന്നു.

ഇഷ്ഫാഖ് അഹമ്മദ് ക്ലബിലേക്ക് തിരികെ എത്തിയതോടെയാണ് സിങ്ടോ ക്ലബിൽ നിന്ന് പുറത്തായത്. സിങ്ടോയുടെ ക്ലബിലെ ചുമതലകൾ ഒക്കെ ഇപ്പോൾ വഹിക്കുന്നത് മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഇഷ്ഫാഖ് ആണ്.