FeaturedIndian Super League

പുൾഗ ബ്ലാസ്റ്റേഴ്സിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു

സ്പാനിഷ് മിഡ്ഫീൽഡർ വിക്ടർ പുൾഗയുടെ കേരളത്തിലേക്കുള്ള രണ്ട് വരവ് ഔദ്യോഗികമായി. കേരള ബ്ലാസ്റ്റേഴ്സ് പുൾഗയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം കഴിഞ്ഞ ആഴ്ച മുതൽ ടീമിനൊപ്പം ഉണ്ടായിരുന്നു. മിഡ്ഫീൽഡിൽ കിസിറ്റോയ്ക്ക് ഏറ്റ പരിക്കാണ് പുൾഗയെ ടീമിലെത്തിക്കാനുള്ള കാരണം.

https://twitter.com/KeralaBlasters/status/959007376840863745.

2014-15 സീസണിലാണ് പുൾഗ കേരളത്തിന്റെ മിഡ്ഫീൽഡിൽ കളിച്ചത്. 15 മത്സരങ്ങളിൽ ആ സീസണിൽ കേരളത്തിനായി പുൾഗ കളിച്ചിട്ടുണ്ട്. ആ സീസണിലെ കേരളത്തിന്റെ പോസിറ്റീവുകളിൽ ഒന്ന് പുൾഗ ആയിരുന്നു. ആരാധകർക്കും പ്രിയങ്കരനായ താരത്തെ ടീമിലെത്തിക്കുന്നതോടെ കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാവുകയാണ്. അടുത്ത മത്സരത്തിൽ പുൾഗ ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിൽ ഇറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial