കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, കരുത്തുറ്റ മറുപടിയുമായി ശ്രീലങ്ക

- Advertisement -

റണ്ണെടുക്കുന്നതിനു മുമ്പ് ഓപ്പണര്‍ ദിമുത് കരുണാരത്നയേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മികച്ച മറുപടിയുമായി ശ്രീലങ്ക. രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ച് പിരിയുമ്പോള്‍ ലങ്ക 187/1 എന്ന നിലയിലാണ്. കുശല്‍ മെന്‍ഡിസ്(83*), ധനന്‍ജയ ഡി സില്‍വ(104*) എന്നിവരാണ് ക്രീസില്‍. രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് 187 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. മെഹ്ദി ഹസനാണ് വിക്കറ്റ്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 513 റണ്‍സ് നേടുകയായിരുന്നു. 374/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു തലേ ദിവസത്തെ സ്കോറിനോട് 16 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ മോമിനുള്‍ ഹക്ക്(176) നഷ്ടമായി. ഒരു റണ്‍ ആണ് തന്റെ ഒന്നാം ദിവസത്തെ സ്കോറിനോടൊപ്പം ചേര്‍ക്കാന്‍ മോമിനുള്ളിനു ആയത്. 129.5 ഓവര്‍ ക്രീസില്‍ ചിലവഴിച്ച ബംഗ്ലാദേശ് 513 റണ്‍സിനു ഓള്‍ഔട്ട് ആയി. 83 റണ്‍സുമായി മഹമ്മദുള്ള പുറത്താകാതെ നിന്നു.

ശ്രീലങ്കന്‍ ബൗളര്‍മാരില്‍ രംഗന ഹെരാത്ത്, സുരംഗ ലക്മല്‍ എന്നിവര്‍ മൂന്നും ലക്ഷന്‍ സണ്ടകന്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement