FeaturedIndian Super League

ബെഞ്ചിൽ നിന്ന് മാത്രം സഹായിക്കുന്ന താരമാകില്ല ഇവാൻ | കേരള ബ്ലാസ്റ്റേഴ്സ്

ഇവാൻ കലിയുഷ്നി ഇന്നലെ സബ്ബായി വന്ന് ഇരട്ട ഗോളുകൾ നേടിയിരുന്നു‌. ആദ്യ ദിവസം തന്നെ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ ആയി മാറിയ ഇവാൻ ആദ്യ ഇലവനിലേക്ക് എത്തും എന്ന സൂചന ഇന്നലെ മത്സര ശേഷം പരിശീലകൻ ഇവാൻ വുകമാനോവിച് നൽകി. ബെഞ്ചിൽ നിന്ന് മാത്രം ടീമിനെ സഹായിക്കുന്ന താരം ആയിരിക്കില്ല ഇവാൻ എന്നും ഇവാൻ കളിയുടെ തുടക്കം മുതൽ ടീമിനൊപ്പം ഇറങ്ങി വലിയ സംഭാവനകൾ നടത്തും എന്നും കോച്ച് പറഞ്ഞു.

Piഇവാൻ 22 10 08 13 56 49 440

ഇന്നലെ കലിയുഷ്നിയെ പതുക്കെ കളത്തിൽ ഇറക്കിയതായിരുന്നു. രണ്ടാം പകുതിയിൽ ഇവാന്റെയും ബിദ്യാസാഗറിന്റെയും പേസ് എതിരാളികൾക്ക് പ്രശ്നം ഉണ്ടാക്കും അത് തന്നെയായിരുന്നു പദ്ധതി. കോച്ച് പറഞ്ഞു. ഇവാൻ കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് ഇല്ലാത്ത ആയുധം ആയിരുന്നു. മധ്യനിരയിൽ ഒരു വിദേശ താരം കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നില്ല. ഇവാൻ ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചതും അത് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ആയതും ക്ലബിന്റെ ഭാഗ്യമാണെന്നും ഇവാൻ കോച്ച് പറഞ്ഞു.