FeaturedIndian Super League

ചെന്നൈയിന് കനത്ത തിരിച്ചടി, മിഡ്ഫീൽഡർ പരിക്കേറ്റ് പുറത്ത്

ചെന്നൈയിന് ഐ എസ് എൽ സീസൺ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കനത്ത തിരിച്ചടി. ചെന്നൈയുടെ ലോക്കൽ ഹീറോ ആയ ധൻപാൽ ഗണേഷ് ഐ എസ് എൽ ആരംഭത്തിൽ ചെന്നൈയിന് ഒപ്പം ഉണ്ടാകില്ല. പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് ധൻപാലിന് വിനയായിരിക്കുന്നത്. മുട്ടിനേറ്റ പരിക്ക് സാരമുള്ളത് ആണെന്നാണ് ചെന്നൈയിൻ ക്യാമ്പിൽ നിന്ന് വരുന്ന വാർത്ത.

നേരത്തെ തന്നെ 25 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചിരുന്ന ചെന്നൈയിൻ ധൻപാലിനെ 25 അംഗ സ്ക്വാഡിൽ നിന്ന് പിൻവലിച്ചു. പകരം ആരാകും സ്ക്വാഡിൽ എത്തുക എന്ന് വ്യക്തമല്ല. ഡിഫൻസീവ് മിഡ്ഫീൽഡറായി കഴിവു തെളിയിച്ചിട്ടുള്ള ധൻപാൽ കഴിഞ്ഞ സീസണിലെ ചെന്നൈയിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ്. ഡിസംബർ എങ്കിലും ആകും ധൻപാൽ തിരിച്ച് കളത്തിൽ എത്താൻ എന്ന് ക്ലബ് വ്യക്തമാക്കി.