പ്രീ സീസണിൽ പ്രീമിയർ ലീഗ് ക്ലബ്ബിനെ നേരിടാനൊരുങ്ങി എ.ടി.കെ
പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിനെ നേരിടാനൊരുങ്ങി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എ.ടി.കെ. പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി സ്പെയിനിൽ പര്യടനം നടത്തുന്ന എ.ടി.കെ പിനാറ്റർ അറീനയിൽ വെച്ചാണ് ഫുൾഹാമിനെ നേരിടുക. സെപ്റ്റംബർ 8നാണ് മത്സരം. ഇന്റർനാഷണൽ മത്സരങ്ങൾ നടക്കുന്ന സമയമായത്കൊണ്ട് തന്നെ ഫുൾഹാമിന്റെ രണ്ടാം നിര ടീം ആവും എ.ടി.ക്കെതിരെ ഇറങ്ങാൻ സാധ്യത.
പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി രണ്ട് മത്സരങ്ങൾ കളിച്ച എ.ടി.കെ രണ്ടു മത്സരവും ജയിച്ചിരുന്നു. കഴിഞ്ഞ ഐ.എസ്.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ എ.ടി.കെ ഇത്തവണ ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്. പരിശീലകനായി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്റ്റീവ് കോപ്പലിനെ കൊൽക്കത്തയിൽ എത്തിച്ച എ.ടി.കെ ഇന്ത്യൻ സൂപ്പർ ലീഗിൽ പയറ്റി തെളിഞ്ഞ മികച്ച താരങ്ങളെയും ടീമിലെത്തിച്ചിരുന്നു.