Indian Premier League

ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികകുന്ന രണ്ടാമത്തെ താരമായി ചഹാൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ നേടുന്ന ബൗളറായി രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹാൽ. ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിതിരെ നടന്ന മത്സരത്തിലാണ് ചഹാൽ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ലക്നൗക്കെതിരെ നടന്ന മത്സരത്തിൽ ചഹാൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

മത്സരത്തിൽ 41 റൺസ് വഴങ്ങി ചഹാൽ 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. 105 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ വീഴ്ത്തിയ ലസിത് മലിംഗയാണ് ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച താരം. 118 ഐ.പി.എൽ മത്സരങ്ങളിൽ നിന്നാണ് ചഹാൽ 150 വിക്കറ്റുകൾ വീഴ്ത്തിയത്. ഡ്വെയ്ൻ ബ്രാവോ(137), അമിത് മിശ്ര(140), പിയുഷ് ചൗള(156) എന്നിവരാണ് വേഗത്തിൽ 150 വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്.