Indian Premier LeagueCricketFeatured

വാങ്കഡേയിൽ സെഞ്ച്വറിയുമായി സഞ്ജു ഷോ!!! ചെന്നൈയ്ക്ക് 207 റൺസ്

Sanjusamson സഞ്ജു

മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്നത്തെ ഐപിഎൽ മത്സരത്തിൽ സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവിൽ 207 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. സഞ്ജു പുറത്താകാതെ 101 റൺസ് നേടിയപ്പോള്‍ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിലാണ് 207 റൺസ് നേടിയത്.

റുതുരാജ് ഗായക്വാഡാണ് ചെന്നൈയ്ക്ക് വേണ്ടി ആദ്യം അതിവേഗ സ്കോറിംഗ് ആരംഭിച്ചത്. 14 പന്തിൽ 22 റൺസ് നേടിയ താരത്തെ ഗസന്‍ഫാര്‍ പുറത്താക്കുമ്പോള്‍ മൂന്നോവറിൽ ചെന്നൈ 32 റൺസാണ് നേടിയത്.

Ghazanfar

സര്‍ഫ്രാസ് ഖാനും സഞ്ജു സാംസണും ചേര്‍ന്ന് 40 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ത്തപ്പോള്‍ സര്‍ഫ്രാസ് 8 പന്തിൽ 14 റൺസ് നേടി പുറത്തായി. ശിവം ദുബേ വേഗത്തിൽ മടങ്ങിയപ്പോള്‍ ചെന്നൈ 91/3 എന്ന നിലയിലായിരുന്നു.

പകരമെത്തിയ ഡെവാള്‍ഡ് ബ്രെവിസ് മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ 11 പന്തിൽ 21 റൺസ് നേടിയ ബ്രെവിസിനെ അശ്വനി കുമാര്‍ പുറത്താക്കി. 31 റൺസാണ് ബ്രെവിസ് സഞ്ജു കൂട്ടുകെട്ട് നേടിയത്.

Sanjukarthik

അഞ്ചാം വിക്കറ്റിൽ സഞ്ജുവും കാര്‍ത്തിക് ശര്‍മ്മയും 43 റൺസ് നേടിയപ്പോള്‍ കാര്‍ത്തിക് 18 റൺസ് നേടി. പകരമെത്തിയ ജാമി ഓവര്‍ട്ടൺ അശ്വനി കുമാറിനെ 18ാം ഓവറിൽ രണ്ട് ബൗണ്ടറിയ്ക്കും ഒരു സിക്സിനും പായിച്ചെങ്കിലും ഓവറിലെ അവസാന പന്തിൽ ഓവര്‍ട്ടണെ ചെന്നൈയ്ക്ക് നഷ്ടമായി. 7 പന്തിൽ 15 റൺസായിരുന്നു ഓവര്‍ട്ടൺ നേടിയത്.

ഇന്നിംഗ്സിലെ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും നേടി സഞ്ജു സെഞ്ചറി തികച്ചു. 54 പന്തിൽ നിന്ന് 101 റൺസാണ് സഞ്ജു പുറത്താകാതെ നേടിയത്.