ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസണ്‍, വെല്ലുവിളിയുമായി വാര്‍ണറുടെ ബാറ്റിംഗ്
തന്റെ 55 പന്ത് 102 റണ്‍സ് തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ സഞ്ജു സാംസണ് ഓറഞ്ച് ക്യാപ് സ്വന്തം. നിതീഷ് റാണ് സ്വന്തമാക്കി വെച്ചിരുന്ന നേട്ടം ഒരു റണ്‍സ് വ്യത്യാസത്തിലാണ് സഞ്ജു സാംസണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 30 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ ഐപിഎലിലെ 12ാം സീസണിലെ ആദ്യ ശതകം നേടി 132 റണ്‍സോടെ നേട്ടം സ്വന്തമാക്കിയത്.
131 റണ്‍സുമായി നിതീഷ് റാണ് സഞ്ജുവിന്റെ തൊട്ടുപുറകില്‍ തന്നെ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നിലകൊള്ളുന്നുണ്ട്. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റ് ചെയ്യുന്ന ശൈലി പരിശോധിച്ചാല്‍ സഞ്ജുവിനു അധിക സമയം ഓറഞ്ച് ക്യാപ് നിലനിര്‍ത്തുവാന്‍ സാധിച്ചേക്കില്ല.