സഞ്ജുവിന് സെഞ്ച്വറി!!! ചെന്നൈയ്ക്ക് 212 റൺസ്

ഐപിഎലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 212 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. സഞ്ജു സാംസണ്‍ നേടിയ ശതകത്തിനൊപ്പം ആയുഷ് മാത്രേ 59 റൺസും നേടിയാണ് ചെന്നൈയ്ക്കായി തിളങ്ങിയത്. 2 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്.

റുതുരാജ് 15 റൺസ് മാത്രം നേടി പുറത്താകുമ്പോള്‍ സഞ്ജുവിന്റെ മികവിൽ ചെന്നൈ 62/1 എന്ന നിലയിലായിരുന്നു. റുതുരാജ് ഗായക്വാഡിനെ നഷ്ടമായ ശേഷം സഞ്ജു സാംസണും ആയുഷ് മാത്രേയുമാണ് ചെന്നൈയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 68 പന്തിൽ നിന്ന് 113 റൺസാണ് നേടിയത്.

മാത്രേ 36 പന്തിൽ 59 റൺസ് നേടി റിട്ടേര്‍ഡ് ഔട്ട് ആകുകയായിരുന്നു. മാത്രേ മടങ്ങിയ ശേഷം ക്രീസിലെത്തിയ ശിവം ദുബേയുമായി സഞ്ജു മൂന്നാം വിക്കറ്റിൽ 37 റൺസാണ് നേടിയത്. സഞ്ജു 56 പന്തിൽ 115 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബേ 10 പന്തിൽ 20 റൺസ് നേടി.