ചെന്നൈയ്ക്ക് ആദ്യ ജയം

ഐപിഎൽ 2026ലെ ആദ്യ ജയം നേടി ചെന്നൈ. സഞ്ജു സാംസൺ നേടിയ ശതകത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് 212 റൺസ് നേടിയ ചെന്നൈയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 189 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ ചെന്നൈ തങ്ങളുടെ 23 റൺസ് ജയത്തോടെ മൂന്ന് തോൽവികള്‍ക്ക് ശേഷമുള്ള ആദ്യ ജയം സ്വന്തമാക്കി. ട്രിസ്റ്റന്‍ സ്റ്റബ്സ് ഡൽഹിയുടെ പ്രതീക്ഷയായി നിലകൊണ്ടുവെങ്കിലും 19ാം ഓവറിൽ താരം പുറത്തായതോടെ ഡൽഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

പതും നിസ്സങ്ക ഡൽഹിയ്ക്കായി മികച്ച തുടക്കമാണ് നൽകിയത്. കെഎൽ രാഹുലുമൊപ്പം ഒന്നാം വിക്കറ്റിൽ 5 ഓവറിൽ 61 റൺസാണ് നിസ്സങ്ക നേടിയത്. 18 റൺസ് നേടിയ രാഹുലിനെ ആദ്യം നഷ്ടമായപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ നിസ്സങ്കയും മടങ്ങി. 24 പന്തിൽ 41 റൺസായിരുന്നു നിസ്സങ്കയുടെ സംഭാവന. രാഹുലിനെ ഖലീൽ അഹമ്മദും നിസ്സങ്കയെ അന്‍ഷുൽ കാംബോജുമാണ് പുറത്താക്കിയത്.
അക്സര്‍ പട്ടേലിനെയും സമീര്‍ റിസ്വിയെയും നഷ്ടമായ ഡൽഹി 76/4 എന്ന നിലയിലായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 91/4 എന്ന നിലയിലായിരുന്നു ഡൽഹി. അവസാന 10 ഓവറിൽ 124 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്.

26 പന്തിൽ 45 റൺസ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്സ് – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടിനെ ജാമി ഓവര്‍ട്ടൺ ആണ് തകര്‍ത്തത്. 17 റൺസ് നേടിയ മില്ലറെ ആണ് ഓവര്‍ട്ടൺ പുറത്താക്കിയത്. അഷുതോഷ് ശര്‍മ്മയും (19) സ്റ്റബ്സും 28 റൺസ് ആറാം വിക്കറ്റിൽ കൂട്ടിചേര്‍ത്തപ്പോള്‍ ലക്ഷ്യം 5 ഓവറിൽ 64 റൺസായി കുറഞ്ഞ് വന്നു.

അക്വിബ് നബി ദാറിനെ പുറത്താക്കി ജാമി ഓവര്‍ട്ടൺ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഡൽഹിയ്ക്ക് തങ്ങളുടെ 7ാം വിക്കറ്റ് നഷ്ടമായി. അക്വിബ് നബി ദാറിനെ പുറത്താക്കി ജാമി ഓവര്‍ട്ടൺ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഡൽഹിയ്ക്ക് തങ്ങളുടെ 7ാം വിക്കറ്റ് നഷ്ടമായി. സ്റ്റബ്സ് ചെന്നൈയ്ക്ക് വെല്ലുവിളിയായി മാറുമെന്ന ഘട്ടത്തിലാണ് 38 പന്തിൽ 60 റൺസ് നേടിയ താരത്തെ ജാമി ഓവര്‍ട്ടൺ പുറത്താക്കിയത്. ഓവര്‍ട്ടണിന്റെ 4ാം വിക്കറ്റായിരുന്നു ഇത്. സ്റ്റബ്സ് പുറത്താകുമ്പോള്‍ 183/8 എന്ന നിലയിലായിരുന്നു ഡൽഹി.

അവശേഷിക്കുന്ന രണ്ട് വിക്കറ്റും അന്‍ഷുൽ കാംബോജ് നേടിയപ്പോള്‍ ഡൽഹി 20 ഓവറിൽ 189 റൺസിന് ഓള്‍ഔട്ട് ആയി. ഓവര്‍ട്ടൺ നാലും കാംബോജ് മൂന്നും വിക്കറ്റാണ് ചെന്നൈയ്ക്കായി നേടിയത്.