തിളങ്ങിയത് സാള്‍ട്ട് മാത്രം, ആര്‍സിബിയ്ക്ക് 175 റൺസ്

ഐപിഎലില്‍ ഡൽഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 175/8 എന്ന സ്കോര്‍ നേടി ആര്‍സിബി. ഫിൽ സാള്‍ട്ട് 38 പന്തിൽ 63 റൺസ് നേടിയപ്പോള്‍ 26 റൺസ് നേടിയ ടിം ഡേവിഡ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. വിരാട് കോഹ്‍ലി 13 പന്തിൽ 19 റൺസും ദേവ്ദത്ത് പടിക്കൽ 13 പന്തിൽ 18 റൺസും നേടി പുറത്താകുകയായിരുന്നു.

സാള്‍ട്ട് പുറത്താകുമ്പോള്‍ 10.4 ഓവറിൽ 105 റൺസാണ് ആര്‍സിബി നേടിയത്. തുടര്‍ന്ന് വന്ന താരങ്ങളിൽ ടിം ഡേവിഡ് മാത്രം റൺസ് നേടിയപ്പോള്‍ 70 റൺസാണ് ആര്‍സിബി നേടിയത്. ടിം ഡേവിഡ് അഞ്ചാം വിക്കറ്റായി പുറത്താകുമ്പോള്‍ 15.2 ഓവറിൽ 146/5 എന്ന നിലയിലായിരുന്നു ആര്‍സിബി.
ഡൽഹിയ്ക്ക് വേണ്ടി ലുംഗി എന്‍ഗിഡി, കുൽദീപ് യാദവ്, അക്സര്‍ പട്ടേൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.